ബിഗ് ഹൗസില്‍ നിന്നും സുജോയും പവനും പുറത്തേക്ക്! പകര്‍ച്ചവ്യാധിയില്‍ ആശങ്കയോടെ മറ്റുള്ളവര്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. 16 പേരുമായി മുന്നേറുകയാണ് ബിഗ് ബോസ്. എലിമിനേഷനിലൂടെ രണ്ട് പേര്‍ പുറത്തേക്ക് പോയപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു 4 പേര്‍ മത്സരത്തിലേക്ക് എത്തിയത്. ടാസ്‌ക്കും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ്, അതിനിടയിലാണ് പകര്‍ച്ചവ്യാധി മത്സരാര്‍ത്ഥികളെ പിടികൂടിയത്.

കണ്ണിന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഗ് ഹൗസില്‍ നിന്നും മൂന്ന് പേരെ മാറ്റിത്താമസിപ്പിച്ചിരുന്നു. രഘു, അലക്‌സാന്‍ഡ്ര, രേഷ്മ തുടങ്ങിയവരെയായിരുന്നു ബിഗ് ബോസ് മാറ്റിയത്. സുജോയ്ക്കും കണ്ണിന് അസുഖമുണ്ടോയെന്ന തരത്തിലുള്ള സംശയങ്ങളുമുണ്ടായിരുന്നു. താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സുജോയേയും പവനേയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്.

സുജോയും പവനും മറ്റൊരു സ്ഥലത്ത്

സുജോയും പവനും മറ്റൊരു സ്ഥലത്ത്

ലിവിങ് റൂമില്‍ വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇതേക്കുറിച്ച് അറിയിച്ചത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ള അസുഖമായതിനാല്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റുകയാണെന്നും ഇവര്‍ വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. നേരത്തെ പരീക്കുട്ടിയായിരുന്നു കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് മാറിത്താമസിച്ചത്. ഇതിന് പിന്നാലെയായാണ താരം എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. ബിഗ് ഹൗസില്‍ നിന്നും രണ്ടുപേര്‍ കൂടി പുറത്തേക്ക് പോയതോടെ മറ്റുള്ളവരെല്ലാം ആശങ്കയിലാണ്.

രഘുവിന് പിന്നാലെ

രഘുവിന് പിന്നാലെ

രഘുവായിരുന്നു ആദ്യം അസ്വസ്ഥ പ്രകടിപ്പിച്ചത്. വാരാന്ത്യത്തില്‍ എല്ലാവരോടും വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ രഘുവിനോട് കണ്ണിന് പ്രശ്‌നമുണ്ടോയെന്ന ചോദിച്ചിരുന്നു. അത് താന്‍ ശരിയാക്കിക്കോളാമെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. രഘുവിന് പിന്നാലെയായാണ് രേഷ്മയും അലക്‌സാന്‍ഡ്രയും അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇവരേയും കൂടി മാറ്റിനിര്‍ത്തുകയായിരുന്നു ബിഗ് ബോസ്. ഇതിന് ശേഷമായാണ് സുജോയേയും പവനേയും മാറ്റിയത്.

 മെഡിക്കല്‍ സംഘമെത്തി

മെഡിക്കല്‍ സംഘമെത്തി

മത്സരാര്‍ത്ഥികളില്‍ പലരും കണ്ണിന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായാണ് ബിഗ് ബോസിലേക്ക് മെഡിക്കല്‍ സംഘം എത്തിയത്. ചിലരൊക്കെ തങ്ങളുടെ അസ്വസ്ഥതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് ചിലരെ മാറ്റിയത്. മറ്റുള്ളവര്‍ക്ക് അസുഖം പകരാനുള്ള സാധ്യതകളുണ്ടെന്നും സുരക്ഷ പാലിക്കണമെന്നുമുള്ള മുന്നറിയിപ്പും ബിഗ് ബോസ് നല്‍കിയിട്ടുണ്ട്.

തിരിച്ചുവരും

തിരിച്ചുവരും

അസുഖം മാറിയതിന് പിന്നാലെയായി അവര്‍ തിരിച്ചെത്തുമെന്നുള്ള ഉറപ്പും ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. നിര്‍ണ്ണായകമായ തുറന്നുപറച്ചിലുകളും അതിനിടയിലെ ചര്‍ച്ചകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് പവനേയും സുജോയേയും മാറ്റിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അടുത്തിടെയായിരുന്നു സുജോ പരിപാടിയിലേക്ക് എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X