ബിഗ് ഹൗസിനെ പോര്‍ക്കളമാക്കാന്‍ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും! ഇനി കളി വേറെ ലെവല്‍!

Recommended Video

Bigg Boss Malayalam : ആരാണീ ബിഗ് ബോസിൽ എത്തിയ ദയ അച്ചു | FilmiBeat Malayalam

ബിഗ് ബോസിലെ രണ്ടാമത്തെ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. രാജിനി ചാണ്ടിയായിരുന്നു ആദ്യവാരത്തില്‍ എലിമിനേഷനിലൂടെ പുറത്തുപോയത്. ശാരീരിക വിഷമതകള്‍ കാരണം സോമാദസും ഇതേ ആഴ്ചയില്‍ പുറത്തേക്ക് പോയിരുന്നു. രണ്ട് പേരായിരുന്നു ആദ്യവാരം പിന്നിട്ടതിന് ശേഷം പുറത്തേക്ക് പോയത്. കഴിഞ്ഞ ദിവസമായിരുന്നു രണ്ടാമത്തെ എലിമിനേഷന്‍ നടന്നത്. വീണ നായര്‍, എലീന പടിക്കല്‍, സുരേഷ് കൃഷ്ണ, രേഷ്മ, പരീക്കുട്ടി ഇവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. ഇവരിലാരായിരിക്കും പോവുന്നതെന്നായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. പരീക്കുട്ടിയായിരുന്നു ആദ്യം പുറത്തേക്ക് പോയത്. പിന്നാലെയായി സുരേഷും പോവുകയായിരുന്നു.

17 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടിയില്‍ നിന്നും 4 പേരാണ് ഇതിനകം പുറത്തേക്ക് പോയത്. ഇതോടെയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായത്. ഫാന്‍സ് ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ രണ്ട് പേരെ ബിഗ് ഹൗസിലേക്ക് പറഞ്ഞയച്ചത്. ഇനി മത്സരത്തിന്റെ മുഖം മാറുമെന്നും ഇത് വരെ കണ്ടത് പോലയല്ലെന്നുമുള്ള വിലയിരുത്തലുകളിലാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായി മാറിയ രണ്ടുപേരാണ് ബിഗ് ഹൗസിലേക്ക് എത്തിയത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടുപേര്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടുപേര്‍

4 പേര്‍ പുറത്തേക്ക് പോയതിന് പിന്നാലെയായാണ് ബിഗ് ബോസിലേക്ക് രണ്ടുപേരെത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ അശ്വതിയും ജസ്ല മാടശ്ശേരിയും എത്തിയത്. ഇവരുടെ വരവിനെക്കുറിച്ച് മത്സരാര്‍ത്ഥികളാരും അറിഞ്ഞിരുന്നില്ല. പുറത്തേക്ക് പോയവര്‍ വീണ്ടും എത്തിയോ എന്ന ആശങ്കയോടെയാണ് പലരും വാതിലിന് അടുത്തേക്ക് എത്തിയത്. ചിലര്‍ക്കൊക്കെ ഇരുവരേയും നേരത്തെ അറിയാമായിരുന്നു. മറ്റ് ചിലരാവട്ടെ ഇതാദ്യമായാണ് ഇവരെ കണ്ടത്.

ബിഗ് ബോസിലും ആവര്‍ത്തിക്കുമോ?

ബിഗ് ബോസിലും ആവര്‍ത്തിക്കുമോ?

സോഷ്യല്‍ മീഡിയയില്‍ സജീവമായവരാണ് ഇരുവരും. വിവിധ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിവാദങ്ങള്‍ ഇവര്‍ക്കൊരു വിഷയമേയല്ല. ജസ്ലയുടെ വീഡിയോകള്‍ക്കെതിരെ വിമര്‍ശനവുമായി ദയയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പരസ്പരം പോരടിച്ചിരുന്നു. അത് ബിഗ് ബോസിലും ആവര്‍ത്തിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

ദയ അശ്വതിയുടെ വരവ്

ദയ അശ്വതിയുടെ വരവ്

ബിഗ് ബോസിലേക്കെത്തിയ ദയ അശ്വതി താന്‍ ആരാണെന്നതിനെക്കുറിച്ചും തന്റെ വരവിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ സപ്പോര്‍ട്ടിങ് ക്യാരക്ടര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനിടയില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചിരുന്നുവെന്നും അതിന് ശേഷംവിദേശത്തേക്ക് പോവുകയായിരുന്നുവെന്നും അശ്വതി പറഞ്ഞിരുന്നു. മാതാപിതാക്കളോ കൂടപ്പിറപ്പുകളോയില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് ആകെയുള്ള ബന്ധുവെന്നും അശ്വതി പറഞ്ഞിരുന്നു. ജീവിതകഥ പറയുന്നതിനിടയില്‍ മക്കളെക്കുറിച്ച് പറഞ്ഞ് വികാരധീനയാവുന്ന അശ്വതിയേയും വീഡിയോയില്‍ കാണുന്നുണ്ട്.

 ജസ്ല മാടശ്ശേരിയും

ജസ്ല മാടശ്ശേരിയും

ബിഗ് ബോസിലെ കൂടുതല്‍ പേര്‍ക്കും സുപരിചിതയായ മുഖങ്ങളിലൊന്നായിരുന്നു ജസ്ലയുടേത്. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ രജിത് കുമാറിന് ജസ്ല ശക്തമായ എതിരാളിയായി മാറുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്ലാം മതം ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞിരുന്നു. വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളൊന്നും തനിക്ക് പുതുമയുള്ള കാര്യമല്ലെന്നും ജസ്ല പറഞ്ഞിരുന്നു. ഇവര്‍ ബിഗ് ഹൗസിലേക്കെത്തിയതിന് പിന്നാലെയായി ഇവരുടെ ആര്‍മി ഗ്രൂപ്പുകളും സജീവമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X