അമൃതയുമായി അടുക്കാനാവുന്നില്ല! കാരണം തുറന്നുപറഞ്ഞ് വീണ! ഇത്രയേ ഉള്ളൂവെന്ന് അമൃതയും!
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അമൃത സുരേഷും സഹോദരിയായ അഭിരാമി സുരേഷും ബിഗ് ബോസിലേക്ക് എത്തിയത്. പാട്ടുപാടിയുള്ള ഇവരുടെ വരവിനെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. അമ്മുവിനേയും അഭിയേയും തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ആര്യയും വീണയും ഷാജിയുമൊക്കെ പറഞ്ഞിരുന്നു. ആദ്യദിനത്തില്‍ ഇവരെല്ലാം ഒരുമിച്ച് സംസാരിച്ചിരുന്നു. ഗെയിമിനിടയില്‍ ഒരുമിച്ച് കളിക്കാനായി പ്ലാന്‍ ചെയ്തിരുന്നുവെന്നും പിന്നീട് അവര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആര്യയും വീണയും പറഞ്ഞിരുന്നു. പ്രതീക്ഷിച്ചത് പോലെയുള്ള പെരുമാറ്റമല്ല ആര്യയില്‍ നിന്നും വീണയില്‍ നിന്നും തങ്ങള്‍ക്കുണ്ടായതെന്ന് ഇരുവരും പറഞ്ഞിരുന്നു.
Recommended Video
രജിത് കുമാറുമായി അഭിയും അമൃതയും സംസാരിക്കുന്നതും കൂട്ടുകൂടുന്നതും തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ആര്യയും വീണയും പറഞ്ഞിരുന്നു. സുജോയും രഘുവും രജിതുമൊക്കെയായി മാത്രമേ അവര്‍ സംസാരിക്കൂയെന്നും ആര്യ ആരോപിച്ചിരുന്നു. അദ്ദേഹം തങ്ങളോട് നല്ല രീതിയിലാണ് സംസാരിക്കുന്നതെന്നായയിരുന്നു അഭിയും അമൃതയും പറഞ്ഞത്. തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ അടക്കം പറയുന്നത് നേരിട്ട് കേട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ആര്യയേയും പാഷാണം ഷാജിയേയുമായിരുന്നു അഭിയും അമൃതയും നോമിനേറ്റ് ചെയ്തത്. ആര്യയും വീണയും പറഞ്ഞ് പേരുകളില്‍ അഭി-അമൃതയുമുണ്ടായിരുന്നു. അമൃതയുമായി തനിക്ക് അടുക്കാനാവുന്നില്ലെന്നും സംസാരിക്കുമ്പോള്‍ത്തന്നെ നെഗറ്റീവ് വൈബ് ഫീല്‍ ചെയ്യുന്നുവെന്നും വീണ പറഞ്ഞിരുന്നു.

അഭിയും അമൃതയും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു വീണ ഇതേക്കുറിച്ച് സംസാരിച്ചത്. ചേച്ചിയെ കാണുമ്പോള്‍ തനിക്കും നെഗറ്റീവാണ് തോന്നുന്നത്. സംസാരിക്കുന്നതിനിടയില്‍ കാണിച്ച് തരാം, എവിടെയെത്തുമെന്ന് നോക്കാം ഇങ്ങനെയൊക്കെയാണ് ചേച്ചി പറഞ്ഞത്. എല്ലാത്തിലും നെഗറ്റീവാണ് ചേച്ചി പറയുന്നത്. സംസാരിച്ച് വരുന്നതിനിടയില്‍ വിഷയം മാറ്റാനും പറയുന്നയാളിനെ വട്ടംകറക്കാനും അമൃതയ്ക്ക് കഴിയുമെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു വീണ. ഇതാണ് കാര്യം, ഇത്രയേയുള്ളൂ, ഇവരോട് സംസാരിച്ചാല്‍ സംഭവിക്കുന്നത് ഇതാണെന്നായിരുന്നു അമൃത പറഞ്ഞത്.


Click it and Unblock the Notifications