വീണയും ഫുക്രുവും തമ്മില്‍ അടിപിടി! പിണങ്ങി നടക്കുന്ന ഫുക്രുവിന് പിന്നാലെ കരഞ്ഞ് തളര്‍ന്ന് വീണയും
ഇതിനിടെ പ്രണയത്തെയും വിവാഹബന്ധത്തെ കുറിച്ചും രജിത് എലീനയ്ക്ക് പറഞ്ഞ് കൊടുത്തിരുന്നു. ലവ് മ്യാരേജിനെക്കാള്‍ നല്ലത് അറേഞ്ചഡ് ആണെന്നാണ് ഡോക്ടറുടെ അഭിപ്രായം. പ്രണയിച്ച് വിവാഹിതരാവുമ്പോള്‍ പുതുമകളൊന്നുമില്ല. ഇന്നത്തെ തലമുറ ചെറിയ പ്രായത്തില്‍ തന്നെ പ്രണയത്തിലേക്ക് എത്തുകയാണ്. ചില മാതാപിതാക്കള്‍ മക്കളെ വിവാഹത്തിലൂടെ ശരിയാക്കാന്‍ വേണ്ടി കല്യാണം കഴിപ്പിക്കും. അതൊന്നും ശരിയായിട്ടുള്ള കാര്യമല്ല.
ഫുക്രു വീണയോട് പിണങ്ങി നടന്നതാണ് ശ്രദ്ധേയമായ കാര്യം. വീണ എടുത്ത് വെച്ച ഫുഡ് അവന്‍ കഴിച്ചില്ല. അത് മനപൂര്‍വ്വം കഴിക്കാത്തതാണെന്ന് കരുതി വീണ കരയുകയായിരുന്നു. ആര്യയാണ് ഫുക്രുവിന്റെ അടുത്ത് പോയി ഇക്കാര്യം പറഞ്ഞത്. അവര്‍ രണ്ട് പേരും സൗന്ദര്യ പിണക്കത്തിലാണ്. അമ്പാടിയെ പോലെയാണ് വീണ ഫുക്രുവിനെ നോക്കുന്നത്. ഞാനാണെങ്കില്‍ തിരിഞ്ഞ് പോലും നോക്കില്ലായിരുന്നെന്ന് ആര്യ പറയുന്നു. ഫുക്രുവിന് എന്തോ ഫീല്‍ ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ അവന്‍ അങ്ങനെ കാണിക്കില്ലെന്നാണ് തെസ്‌നി പറയുന്നത്.

ചേച്ചി എനിക്ക് വിളമ്പി തരണമെന്ന് പറയുന്നവന്‍ ഇന്ന് വന്നില്ല. ഇതെനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞ് വീണ വിതുമ്പി കരഞ്ഞു. മഞ്ജുവും തെസ്‌നിയും വീണയെ സാമധാനിപ്പിച്ചു. നീ മിണ്ടാതെ ഇരിക്കരുതെന്ന് രഘു ഫുക്രുവിനെയും ഉപദേശിച്ചു. ഇനി എന്തേലും ഇങ്ങനെ പറഞ്ഞാല്‍ കൂടുതല്‍ വിഷമമാവും. പുറത്തിറങ്ങിയാല്‍ ആ സ്‌നേഹം ഉണ്ടെങ്കില്‍ ഞാനും അങ്ങനെയായിരിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മഞ്ജുവും ഫുക്രുവിനെ ഉപദേശിച്ചു. 3600 രുപയായിരുന്നു ലക്ഷ്യൂറി ബജറ്റായി കിട്ടിയത്. ഒരാഴ്ച ഈ പൈസയ്ക്കുള്ള സാധാനങ്ങളാണ് വാങ്ങാന്‍ പറ്റു.
രസകരമായൊരു ക്യാപ്റ്റന്‍സി ടാസ്‌ക് ആയിരുന്നു കൊടുത്തത്. സുരേഷ്, ആര്യ, പ്രദീപ് ചന്ദ്രന്‍ എന്നിവരായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ക്യാപ്റ്റന്‍ എന്ന വാക്ക് ഉറപ്പിക്കാനായിരുന്നു പറഞ്ഞത്. മൂന്ന് നിറങ്ങളില്‍ മൂവരും മത്സരിച്ചു. പ്രദീപായിരുന്നു വിജയിച്ചത്. അങ്ങനൈ മൂന്നാം ആഴ്ചയിലെ ക്യാപ്റ്റനായി പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വീട്ടിലെ ജോലികള്‍ക്കായി ഗ്രൂപ്പ് തിരിച്ചു.


Click it and Unblock the Notifications











