ഹൗസിൽ നിന്ന് യാത്ര പറഞ്ഞ് വീണ നായർ, കരച്ചിലടക്കാനാവാതെ ആര്യ, നാടകീയ സംഭവങ്ങൾ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാരാന്ത്യം എപ്പിസോഡായിരുന്നു ഈ ആഴ്ചയിലേത്. ബിഗ് ബോസ് അതിന്റെ ഒൻപതാം ആഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. 100 ദിവസം പൂർത്തിയാകാൻ ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണുള്ളത്. എട്ടാം ആഴ്ചയിലെ എവിക്ഷൻ ഏറെ പ്രധാനപ്പെട്ടതാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇത്തവണ എലിമിനേഷനിൽ ഉൾപ്പട്ടിരിക്കുന്നത്.
വീണ നായർ, പാഷണം ഷാജി, സാൻഡ്ര, സുജോ, അഭിരാമി അമൃത എന്നിവരായിരുന്നു ഇക്കുറി നോമിനേറ്റ് ചെയ്യപ്പെട്ടത്. പോയ വാരം സംഭവിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമായിരുന്നു ലാലേട്ടൻ പ്രധാന കർമ്മത്തിലേയ്ക്ക് കടന്നത്. ഇത്തവണ ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു ഫലപ്രഖ്യാപനം.

എവിക്ഷൻ ലിസ്റ്റിൽ ഇടം പിടിച്ച മത്സരാർഥികളെ മോഹൻലാൽ മുന്നിൽ തയ്യാറാക്കി വച്ചിരുന്ന സ്റ്റാൻഡിന്റെ അടുത്തേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ആ സ്റ്റാൻഡിൽ ഇവർക്കായി കുറച്ച് ടിക്കറ്റുകളും വെച്ചിരുന്നു. ശേഷം മോഹൻലാൽ കുറച്ച് നമ്പർ വായിക്കും. ഈ നമ്പർ ആരുടെ പക്കലാണ് ഉള്ളത് അവർ കാർഡ് സ്ക്രാച്ച് ചെയ്യണം. അതിൽ ഇൻ ആണോ ഔട്ട് ആണോ എന്നത് രേഖപ്പെടുത്തിയേക്കും.

മോഹൻലാൽ തന്റെ കയ്യിലുള്ള ആദ്യ നമ്പർ വായിച്ചു. അത് അലസാൻഡ്രയുടെ കയ്യിലായിരുന്നു. തുടർന്ന് സാക്രാച്ച് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിൽ സേഫ് എന്നായിരുന്നു എഴുതിയിരുന്നത്. ഇതിനു പിന്നാലെ സുജോയുടെ ഊഴമായിരുന്നു. ഫലവും പോസിറ്റീവ് ആയിരുന്നു. അഭിരാമിയും അമൃതയും ഈ എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് പാഷണം ഷാജിയും വീണയും. ഷാജിയോ വീണയോ ഇവരിൽ ഒരാൾ പുറത്താവും എന്ന കാര്യം ലാൽ അവതരിപ്പിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന രണ്ട് നമ്പറുകൾ അദ്ദേഹം ഒരുമിച്ച് വായിച്ചു. ആദ്യം ഷാജിയ്ക്കായിരുന്നു നമ്പറിലുളള ടിക്കറ്റ് കിട്ടിയത്. പിന്നാലെ വീണയ്ക്കും ലഭിച്ചി. ഇരുവരോടും ഒന്നിച്ച് സ്ക്രാച്ച് ചെയ്യാനാണ് മോഹൻലാൽ പറഞ്ഞത്. സ്‌ക്രാച്ച് ചെയ്ത ഷാജി ഒന്നും പറയാതെ വീണയെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഷാജിയ്ക്ക് 'സേഫും വീണയ്ക്ക് എവിക്റ്റഡ്' എന്ന മെസേജും ലഭിച്ചു.
Recommended Video

പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആര്യ ഫലം കേട്ടത്. ഇങ്ങനെ ഒരിക്കൽ പോലും ആര്യ കരയുന്നത് ആരും കണ്ടിട്ടില്ല. താനും ഉടൻ തന്നെ പുറത്തു വരുമെന്ന് വീണയോട് പറഞ്ഞു. തനിയ്ക്ക് രജിത്ത് ഏട്ടനെ വളരെ ഇഷ്ടമാണെന്ന് വീണ പറഞ്ഞു. അതനുളള കാരണം പിന്നെ മനസ്സിലാകുമെന്നും പറഞ്ഞു കൊണ്ടാണ് യാത്ര പറഞ്ഞത്. എല്ലാവരോടും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് സെൽഫിയും എടുത്ത ശേഷമാണ് വീട് വിട്ട് പോയത്


Click it and Unblock the Notifications