ബിഗ് ബോസ് ഹൗസില്‍ വഴക്കിട്ടത് ഇക്കാര്യത്തിന് വേണ്ടി! പുറത്തായ വീണയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ!
തുടക്കം മുതലുള്ള എലിമിനേഷനുകളിലെല്ലാം കൃത്യമായി വരുന്നയാളാണ് വീണ നായര്‍. മിക്കപ്പോഴും രക്ഷപ്പെട്ട് പോവാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം താരത്തിന് കാലിടറുകയായിരുന്നു. വീണയ്ക്ക് തനിക്കരികിലേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെയായിരുന്നു ആര്യയുടെ നിയന്ത്രണം പോയത്. പൊട്ടിക്കരഞ്ഞായിരുന്നു ആര്യ വീണയെ യാത്രയാക്കിയത്.
ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ മറ്റുള്ളവരും സങ്കടത്തിലായിരുന്നു. പുറത്തേക്ക് പോവണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി നേരത്തെ വീണ പറഞ്ഞിരുന്നു. തനിക്ക് ദേഷ്യം നിയന്ത്രിക്കാനാവില്ലെന്നും താരം പറഞ്ഞിരുന്നു. ഭര്‍ത്താവിനേയും മകനേയും മിസ്സ് ചെയ്യുന്നുവെന്നും വീണ വ്യക്തമാക്കിയിരുന്നു.

രജിത്തിനെ മിസ്സ് ചെയ്യും
പുറത്ത് പോയാല്‍ തനിക്കേറ്റവും മിസ്സ് ചെയ്യുന്നയാള്‍ അത് രജിത് കുമാറായിരിക്കുമെന്ന് വളരെ മുന്‍പേ താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും അതാവര്‍ത്തിക്കുകയായിരുന്നു വീണ. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സെല്‍ഫിയില്‍ താന്‍ മുന്നില്‍ നില്‍ക്കുകയാണെന്ന് രജിത്തും പറഞ്ഞിരുന്നു. പുറത്തെത്തിയതിന് പിന്നാലെയായി ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും താരം വാചാലയായിരുന്നു.

സ്വന്തം വീട് പോലെ
ഇപ്പോള്‍ താന്‍ സന്തോഷവതിയാണ്. ബിഗ് ബോസ് വീടിനെ സ്വന്തം വീട് പോലെയാണ് താന്‍ കണ്ടത്. ആ വീട് വിട്ടുപോന്നതിന്റെ വിഷമമുണ്ട്. 65 ദിവസവും സ്വന്തം വീട് പോലെയായിരുന്നു ബിഗ് ബോസ് ഹൗസിനെ കണ്ടത്. എന്റെ സാധനങ്ങള്‍ പോലെയും എന്റെ കിച്ചണ്‍ പോലെയും എന്റെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണോ നോക്കിയത് അതുപോലെയാണ് എല്ലാം നോക്കിയതെന്നും താരം പറയുന്നു.

അടുക്കള നോക്കണേ
എന്റെ അടുക്കളയൊക്കെ വൃത്തിക്ക് നോക്കിയേക്കണെയെന്ന് പറഞ്ഞാണ് താന്‍ പുറത്തേക്ക് ഇറങ്ങിയത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഏരിയ അടുക്കളയാണ്. ആ അടുക്കള ഏറ്റവും വൃത്തിക്ക് കൊണ്ടുനടക്കണം. അതിന്റെ പേരിലാണ് താന്‍ ഏറ്റവും കൂടുതല്‍ വഴക്കിട്ടത്. ഇന്നലെയുംകൂടി അതേക്കുറിച്ച് പറഞ്ഞ് വഴക്കിട്ടിരുന്നു. സംഭവിച്ചതെല്ലാം നല്ലത്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നുപറഞ്ഞായിരുന്നു വീണ സംസാരം അവസാനിപ്പിച്ചത്.

ആര്യയ്ക്ക് സങ്കടം
അടുത്ത സുഹൃത്തായ വീണ പുറത്തേക്ക് പോയതിന്റെ സങ്കടത്തിലാണ് ആര്യ. താന്‍ കാരണമാണ് വീണയ്ക്ക് പുറത്തുപോവേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു. കോടതി ടാസ്ക്കില്‍ സുജോയ്ക്കെതിരെ കേസ് കൊടുത്തതാണ് വിനയായതെന്നും അക്കാരണത്താലാണ് വീണയ്ക്ക് പോവേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു ആര്യ കരഞ്ഞത്. പൊട്ടിക്കരയുന്ന ആര്യയെ സാന്ത്വനിപ്പിച്ചാണ് വീണ പുറത്തേക്ക് പോന്നത്.

ഭര്‍ത്താവിനും മകനുമൊപ്പം
ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വരുന്ന വീണയ്ക്കായി കാത്തിരിക്കുകയാണ് താനെന്നും ഇതാദ്യമായാണ് ഇത്രയും കാലം വീണയോട് മിണ്ടാതെ കഴിഞ്ഞതെന്നുമായിരുന്നു ഭര്‍ത്താവായ ആര്‍ ജെ അമന്‍ പറഞ്ഞത്. ഇനി ഫേസ്ബുക്കില്‍ വീണ തന്നെ പോസ്റ്റുകള്‍ ഇടുമെന്നും അദ്ദേഹം കുറിച്ചിരുന്നു. അമ്പൂച്ചനും കണ്ണേട്ടനുമൊപ്പമിരിക്കുന്ന വീണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications