ബിഗ് ബോസ് കോടതിയില്‍ പൊട്ടിക്കരഞ്ഞ് വീണാ നായര്‍! അഭിനയത്തിനുളള ഓസ്‌കര്‍ കൊടുക്കുമോയെന്ന് സാന്‍ഡ്ര

By Midhun Raj

ബിഗ് ബോസ് 2വിലെ കോടതി ടാസ്‌ക്കിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ടാസ്‌ക്കില്‍ മല്‍സരിച്ചുളള പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്നത്. ലക്ഷ്വറി ബഡ്ജറ്റിനായുളള കോടതി ടാസ്‌ക്കില്‍ ഗ്രുപ്പ് തിരിഞ്ഞുളള മുന്നേറ്റമാണ് അധികപേരും നടത്തുന്നത്.

ബിഗ് ബോസ് കോടതിയില്‍ ഇത്തവണ വീണയാണ് കേസുമായി എത്തിയത്. അലക്‌സാന്‍ഡ്രയ്‌ക്കെതിരെ പരാതി നല്‍കികൊണ്ടായിരുന്നു വീണയുടെ വരവ്. കഴിഞ്ഞ തവണത്തെ വീക്ക്‌ലി ടാസ്‌ക്കിന് ശേഷം വീണ അമൃതയോട് വിവസ്ത്രയാക്കും(നേക്കഡ്) എന്ന് പറഞ്ഞതായി അലക്‌സാന്‍ഡ്ര ആരോപിച്ചതായി വീണ പറഞ്ഞു.

ഇക്കാരണം മുന്‍നിര്‍ത്തിയാണ്

ഇക്കാരണം മുന്‍നിര്‍ത്തിയാണ് സാന്‍ഡ്രയ്‌ക്കെതിരെ വീണ പരാതി നല്‍കിയത്. തുടര്‍ന്ന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആ വാക്ക് എന്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന്റെ വിശദീകരണം വേണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും വീണ ആവശ്യപ്പെട്ടു. രഘുവിനെയാണ് ജഡ്ജി ആയി വീണ തിരഞ്ഞെടുത്തത്. ആര്യയെ തന്റെ വക്കീലായി സാന്‍ഡ്രയും തിരഞ്ഞെടുത്തു. വീണ തന്റെ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് പറയാനുളളത് അലക്‌സാന്‍ഡ്രയും തുറന്നുപറഞ്ഞിരുന്നു.

ഖനിയിലേക്ക് കുതിക്കാനുളള

ഖനിയിലേക്ക് കുതിക്കാനുളള ശ്രമത്തിനിടെ വീണ കുനിഞ്ഞപ്പോള്‍ പൊങ്ങിനിന്ന ടീഷര്‍ട്ട് അമൃത പിടിച്ച് താഴ്ത്തി ഇട്ടിരുന്നു. എന്നാല്‍ എന്തിനാണ് തന്റെ ഉടുപ്പ് പിടിച്ച് പൊക്കിയതെന്ന് തിരിഞ്ഞുനിന്ന് വീണ ചോദിച്ചു. പക്ഷേ പൊക്കുകയല്ല, ഷര്‍ട്ട് താഴ്ത്തുകയാണ് താന്‍ ചെയ്തതെന്ന് അമൃത പറഞ്ഞെങ്കിലും വീണ പിന്നെയും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നീ അങ്ങനെ ചെയ്താല്‍ അതിലും മോശമായി ചെയ്യാന്‍ തനിക്ക് അറിയാമെന്ന് വീണ പറഞ്ഞതായും സാന്‍ഡ്ര പറഞ്ഞു.

അക്കാര്യം പറഞ്ഞപ്പോള്‍

അക്കാര്യം പറഞ്ഞപ്പോള്‍ നേക്കഡ് എന്ന പ്രയോഗം വന്നുപോയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അപ്പോള്‍ തന്നെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നുവെന്നും സാന്‍ഡ്രയും വക്കീല്‍ ആര്യയും വെളിപ്പെടുത്തി. പിന്നാലെ കോടതി മുറിയ്ക്കുളളില്‍ വെച്ച് വീണ പൊട്ടിക്കരയുകയായിരുന്നു. പിന്നാലെ വാദം കേട്ടിരുന്നവരോട് കേസ് ന്യായമാണോ അല്ലെയൊ എന്ന് ജഡ്ജിയായി നിന്ന രഘു ചോദിച്ചു.

ന്യായമാണെന്ന്

ന്യായമാണെന്ന് ഫുക്രു, ഷാജി, എലീന,ദയ ,രേഷ്മ തുടങ്ങിയവര്‍ പറഞ്ഞപ്പോള്‍ അല്ലെന്ന് രജിത്ത്, സുജോ, അമൃത അഭിരാമി തുടങ്ങിയവരാണ് പറഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ പേര്‍ കേസ് ന്യായമാണെന്ന് പറഞ്ഞതോട് സാന്‍ഡ്ര പരസ്യമായി മാപ്പ് പറയുകയും വീണയ്ക്ക് നൂറ് പോയിന്റ് ലഭിക്കുകയും ചെയ്തു. വിധി കേട്ട ശേഷം വീണയ്ക്ക് അഭിനയത്തിനുളള ഓസ്‌കര്‍ കൊടുക്കുമോ എന്നായിരുന്നു അലക്‌സാന്‍ഡ്രയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X