ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വീണ നായര്‍! കണ്‍ഫഷന്‍ റൂമിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ!
സങ്കടത്തോടെ ആരുമായും സംസാരിക്കാതെ മാറി നില്‍ക്കുന്ന വീണ നായരെ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ കണ്ടിരുന്നു. ഇതിന് ശേഷമായാണ് ബിഗ് ബോസ് താരത്തെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. എന്താണ് മുഖം വല്ലാതിരിക്കുന്നതെന്ന ചോദ്യം കേട്ടതിന് പിന്നാലെയായി വീണ പൊട്ടിക്കരയുകയായിരുന്നു. പറ്റുന്നില്ല ബിഗ് ബോസ് എന്ന് പറഞ്ഞായിരുന്നു വീണ തുടങ്ങിയത്. എല്ലാവരും തന്നെ കുറ്റപ്പെടുത്തുകയും മനപ്പൂര്‍വ്വം വഴക്കുണ്ടാക്കുകയും ചെയ്യുകയാണെന്നും തനിക്ക് പുറത്തേക്ക് പോവണമെന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്.
ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ച് അമൃത അത് അടിയിലേക്ക് എത്തിക്കുകയാണെന്നും താരം ആരോപിച്ചിരുന്നു. ഇത് നിസാര കാര്യമാണെന്ന് ബിഗ് ബോസിന് തോന്നിയേക്കാമെന്നും വീണ പറഞ്ഞിരുന്നു. വീണ പറഞ്ഞത് പോലെ തന്നെ ഇത് നിസാര കാര്യമാണെന്നും മത്സരത്തില്‍ ശ്രദ്ധിക്കാനുമായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. എല്ലാവരും ഇതൊക്കെ കാണുന്നില്ലേയെന്നും തന്നെക്കുറിച്ച് എന്താണ് കരുതുകയെന്നും വീണ ചോദിച്ചിരുന്നു. പ്രേക്ഷകര്‍ എല്ലാം കാണുന്നുണ്ടെന്ന മറുപടിയായിരുന്നു ബിഗ് ബോസ് നല്‍കിയത്.
ഇതിന് ശേഷം പുറത്തേക്കെത്തിയ വീണ ടാസ്‌ക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ആര്യയ്ക്ക് ശക്തമായ പിന്തുണയാണ് വീണ നല്‍കിയത്. തനിക്ക് ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലെന്നും വീണ പറഞ്ഞിരുന്നു. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തതിന് പിന്നാലെയായി ആര്യയും വീണയും അതേക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. എന്ത് ചെയ്താലും അങ്ങേര് പുറത്തുപോവില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. ഇതിന് ശേഷമായാണ് ഫുക്രുവുമായി വീണ വഴക്കിട്ടത്. നിലത്തുനിന്ന് നൂല്‍ കിട്ടിയതായിരുന്നു സംഭവം.

അത് ചേച്ചി എടുക്കേണ്ടതില്ലെന്നായിരുന്നു ഫുക്രു പറഞ്ഞത്. ഇത് ചെയ്യാന്‍ ഇവിടെ ഹൗസ് കീപ്പിംഗ് വിഭാഗമുണ്ട്. ചേച്ചി കഴിഞ്ഞ ദിവസം മുതല്‍ പരാതി പറയുന്നതിനെക്കുറിച്ച് താനും കേട്ടിരുന്നുവെന്നും ക്യാപ്റ്റനായ തന്നോടല്ലേ പരാതി പറയേണ്ടതെന്നും ഫുക്രു ചോദിച്ചിരുന്നു. താന്‍ ആരോട് പരാതി പറഞ്ഞെന്നാണ്, വെറുതെ വഴക്കുണ്ടാക്കാന്‍ വരല്ലേയെന്ന് പറഞ്ഞായിരുന്നു വീണ ഫുക്രുവിനോട് ചൂടായത്.


Click it and Unblock the Notifications