അമ്പാടി തനിച്ച് കിടക്കാനൊക്കെ പഠിച്ച് കാണും! മകനെക്കുറിച്ചോര്‍ത്ത് വികാരധീനയായി വീണ നായര്‍!
വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വളര്‍ന്ന 17 പേരുമായാണ് ബിഗ് ബോസ് മലയാളം തുടങ്ങിയത്. പരിപാടി തുടങ്ങി നാലാം വാരം പിന്നിടുന്നതിനിടയില്‍ നാല് പേരാണ് പുറത്തേക്ക് പോയത്. ഇതിനിടയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ ബിഗ് ഹൗസിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ അശ്വതിയും ജസ്ല മാടശ്ശേരിയുമാണ് ബിഗ് ബോസിലേക്ക് എത്തിയത്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും മാത്രമല്ല വഴക്കും വാക്ക് തര്‍ക്കങ്ങളും അരങ്ങേറുന്നുണ്ട്.
ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ലെീനയ്ക്കരികില്‍ ഇരുന്ന് അമ്പാടിയെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെടുന്ന വീണ നായരെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. ആണായാലും പെണ്ണായാലും അമ്പാടീന്ന് വിളിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അമ്പാടീന്ന് വിളിച്ചപ്പോള്‍ അവന്‍ ഇങ്ങനെ നോക്കും. ഇപ്പോള്‍ അവന്‍ തന്നെ ഉറങ്ങാനൊക്കെ പഠിച്ച് കാണും. ഞാനുള്ളപ്പോള്‍ ഇങ്ങനെ കൊട്ടിയുറക്കാറാണ് പതിവെന്നും വീണ പറയുന്നുണ്ട്.

Recommended Video
ഭര്‍ത്താവിനേയും മകനേയും മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് നേരത്തെയും വീണ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും തനിക്ക് പുറത്തുപോവണമെന്നും താരം പറഞ്ഞിരുന്നു. പതിവ് പോലെ തന്നെ ഇത്തവണത്തെ നോമിനേഷനിലും വീണ ഇടംപിടിച്ചിട്ടുണ്ട്. വീണയും ആര്യയും ഒരുമിച്ച് ചേര്‍ന്ന് ചരടുവലികള്‍ നടത്തുന്നതായി തോന്നുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. മത്സരത്തെക്കുറിച്ചും മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ചുമൊക്കെ ഇരുവരും രഹസ്യമായി സംസാരിക്കാറുണ്ട്.


Click it and Unblock the Notifications