ഫുക്രു തന്നോട് മിണ്ടുന്നില്ല! പൊട്ടിക്കരഞ്ഞ് വീണ! അനുനയിപ്പിക്കാന്‍ ആര്യ! മഞ്ഞുരുകുമോ?
Recommended Video
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് മുന്നേറുകയാണ്. ആദ്യവാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് പരിപാടി ഇപ്പോള്‍. രസകരമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് ഇതുവരെയായി നല്‍കിയത്. ടാസ്‌ക്കുകളിലെ പ്രകടനങ്ങളില്‍ പിന്നാക്കം നിന്നവരില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം ജയിലിലും അടച്ചിരുന്നു. ഇത്തവണത്തെ ശിക്ഷാരീതികളും ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളുമൊക്കെ ഏറെ വ്യത്യസ്തമാണ്. മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ സ്വഭാവങ്ങളെക്കുറിച്ചും മറ്റും മനസ്സിലാക്കി വരികയാണ് എല്ലാവരും. ഒപ്പമുള്ളവരെ വിലയിരുത്തിയുള്ള സംസാരങ്ങളും ചര്‍ച്ചകളുമൊക്കെ ഇപ്പോള്‍ ബിഗ് ഹൗസില്‍ സജീവമാണ്.
ടാസ്‌ക്കുകളും മറ്റ് ജോലികളുമൊക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടേതായ സ്ഥലങ്ങളില്‍ ഒത്തുകൂടാറുണ്ട്. അടുക്കളയിലിരുന്നും സ്വിമ്മിംഗ് പൂളിനരികിലിരുന്നുമൊക്കെയാണ് പലരും സംസാരിക്കാറുള്ളത്. ഇടയ്ക്ക് സ്‌മോക്കിംഗ് റൂമിലും ചര്‍ച്ചകള്‍ സജീവമാണ്. ഒപ്പമുള്ളവരെയെല്ലാം ചിരിപ്പിക്കാനും പാട്ടുപാടിക്കാനുമൊക്കെയായി പരീക്കുട്ടിയും സോമദാസും സജീവമാണ്. ബിഗ് ഹൗസിലെ റേഡിയോ കേടായതിനാല്‍ രാവിലെ പാട്ടുപാടാനുള്ള ദൗത്യവും സോമദാസിനുണ്ട്. എല്ലാത്തിലും തമാശ കണ്ടെത്തി മറ്റുള്ളവരെ ചിരിപ്പിക്കുന്ന ടിക് ടോക് താരമായ ഫുക്രുവും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയിട്ടുണ്ട്. ഫുക്രു തന്നോട് മിണ്ടു്‌നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന വീണയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.

വീണയുടെ സങ്കടം
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ വീണ നായരും ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയിരുന്നു. ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് എത്താറുള്ളതെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലെ വേനദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത് അടുത്തിടെയായിരുന്നു. വീണയുടെ തുറന്നുപറച്ചിലുകള്‍ കണ്ട് പ്രേക്ഷകരും ഞെട്ടിയിരുന്നു. സങ്കടത്തോടെ കണ്ണുനിറച്ച് നില്‍ക്കുന്ന വീണയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.

ഫുക്രുവിന്റെ അവഗണന
മുഖാമുഖം അടുത്ത് കണ്ടിട്ടും ഫുക്രു വീണയോട് മിണ്ടിയിരുന്നില്ല. ഇതാണ് താരത്തെ സങ്കടപ്പെടുത്തിയത്. എല്ലാവരോടും നന്നായി സംസാരിക്കുന്ന, കാര്യങ്ങളെ തമാശയോടെ സമീപിക്കുന്ന ഫുക്രുവിന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. വീണയാവട്ടെ ഇതേക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയുമാണ്. സഹതാപ വോട്ട് നേടാനുള്ള ശ്രമമാണോ ഇതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ആര്യയുടെ ചോദ്യം
നീയെന്താണ് അവളുടെ ഒപ്പമിരുന്ന് സംസാരിക്കാത്തതെന്നായിരുന്നു ആര്യ ഫുക്രുവിനോട് ചോദിച്ചത്. മഞ്ജുവും ആര്യക്ക് അരികിലുണ്ടായിരുന്നു. അവള്‍ അവിടെ നിന്ന് കരയുകയാണെന്നും ഒന്ന് പോയിപ്പറയെടായെന്നും ആര്യ പറഞ്ഞിരുന്നു. ആര്യയും മഞ്ജുവും ഇവരുടെ പിണക്കം മാറ്റിക്കാനുള്ള ശ്രമങ്ങളിലാണ്. അത് വിജയിച്ചോയെന്നരിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അമ്പാടിയെപ്പോലെ
ഒന്നാമതേ അവള് അമ്പാടിയെപ്പോലെയാണ് അവനെ കാണുന്നത്. ്അതാണ് അവള്‍ക്ക് ഇത്രയും സങ്കടമെന്നും ആര്യ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് വരുമ്പോള്‍ താനേറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് കുഞ്ഞിനെയാണെന്ന് വീണയും പറഞ്ഞിരുന്നു. മകന്റെ സമ്മതത്തോടെയാണ് താരം പരിപാടിയിലേക്ക് എത്തിയത്. ഇടയ്ക്കിടയ്ക്ക് ഭര്‍ത്താവിന്റേയും മകന്റേയും കാര്യങ്ങള്‍ പറഞ്ഞ് വീണയും വികാരധീനയാവാറുണ്ട്.

വീട്ടില്‍ പോവണം
വീണയുടെ സങ്കടം മാറ്റാനായി മറ്റുള്ളവരും നോക്കുന്നുണ്ട്. മഞ്ജുവും തസ്‌നിഖാനുമൊക്കെ താരത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പറ്റുന്നില്ല ചേച്ചി, എനിക്ക് വീട്ടില്‍ പോവണമെന്ന് പറഞ്ഞായിരുന്നു പിന്നീട് വീണ കരഞ്ഞത്. ആദ്യ എലിമിനേഷന് ദിവസങ്ങള്‍ ശേഷിക്കുന്നതിനിടയിലാണ് പല താരങ്ങളും ബിഗ് ഹൗസില്‍ നിന്നും പുറത്തുപോവാന്‍ ആഗ്രഹിക്കുന്നതായി തുറന്നുപറഞ്ഞത്.


Click it and Unblock the Notifications