ആര്യയും പ്രദീപുമില്ല! ബിഗ് ബോസില്‍ നിന്നും പോയാലും ഈ മൂന്ന് പേരോടുള്ള ബന്ധം തുടരുമെന്ന് വീണ നായര്‍!

സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. അഭിനയം മാത്രമല്ല പാട്ടിലും ഓട്ടംതുള്ളലിലുമെല്ലാം തനിക്ക് കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതിന് ശേഷമായാണ് വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് താരം കൂടുതല്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. കണ്ണേട്ടനും അമ്പൂച്ചനുമെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്കും പരിചിതമാണ്. വികാരവിക്ഷോഭങ്ങള്‍ അടക്കി വെക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ഇടയ്ക്ക് വീണ പറഞ്ഞിരുന്നു. മോഹന്‍ലാലിനോടായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മത്സരത്തില്‍ നിന്നും പുറത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

മഞ്ജുവിനോട് സംസാരിക്കുന്നതിനിടയിലാണ് ബിഗ് ബോസില്‍ നിന്നും പോയാലും ബന്ധം തുടരാനുള്ളവരെക്കുറിച്ച് വീണ സംസാരിച്ചത്. ഒരിക്കലും ഒത്തുപോവില്ലെന്ന് കരുതിയ മൂന്ന് പേരുമായിട്ടായിരിക്കും താന്‍ ബന്ധം നിലനിര്‍ത്തുന്നതെന്നായിരുന്നു വീണ പറഞ്ഞത്. ആര്യയുടേയും പ്രദീപിന്റേയും പേരുകള്‍ താരം പറയുമെന്നായിരുന്നു എല്ലാവരും കരുതിയത്. മഞ്ജു പത്രോസ്, രജിത് കുമാര്‍, സാജു നവോദയ ഇവരുടെ പേരുകളായിരുന്നു മഞ്ജു പറഞ്ഞത്.

Recommended Video

Bigg Boss Malayalam 2 Episode 41 Review | Filmibeat Malayalam

Veena Nair

ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് താനും സാജുവും ഉടക്കിലായിരുന്നുവെന്നും വീണ പറഞ്ഞിരുന്നു. വിദേശത്തെ ഒരു ഷോയ്ക്കിടയിലാണ് പ്രശ്നമുണ്ടായത്. താനാണ് ആ പ്രശ്നം ഊതി വീര്‍പ്പിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് തര്‍ക്കത്തിലായിരുന്നുവെങ്കിലും രജിത് കുമാറിനോട് പ്രത്യേകമായൊരു ബഹുമാനമുണ്ട് വീണയ്ക്ക്. രജിത്ത് തന്‍റെ ശത്രുവൊന്നുമല്ലെന്നും പുറത്തിറങ്ങിയിട്ട് വേണം അദ്ദേഹം ആരാണെന്ന് നോക്കാനെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X