കണ്ണേട്ടനും അമ്പുച്ചനുമൊപ്പം വീണാ നായര്‍! പുറത്തായ ശേഷമുളള നടിയുടെ ചിത്രം വൈറല്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി തിളങ്ങിയ താരമാണ് വീണാ നായര്‍. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിലൂടെയാണ് വീണ പുറത്തായത്. അറുപതിലധികം ദിവസങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന ശേഷമാണ് വീണ പുറത്തുപോയത്. പാഷാണം ഷാജി, അലക്‌സാന്‍ഡ്ര, സുജോ, അമൃത അഭിരാമി തുടങ്ങിയവരാണ് ഇത്തവണ വീണയ്‌ക്കൊപ്പം എലിമിനേഷനില്‍ ഉണ്ടായത്.

മുന്‍പ് പല തവണ എലിമിനേഷനില്‍ രക്ഷപ്പെട്ട വീണയ്ക്ക് ഇത്തവണ ആ ഭാഗ്യം തുണച്ചില്ല. വീണയുടെ പുറത്താകലില്‍ ബെസ്റ്റ് ഫ്രണ്ടായ ആര്യയാണ് കൂടുതല്‍ സങ്കടപ്പെട്ടത്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നുകൊണ്ടാണ് രണ്ട്‌പേരും മുന്നേറിയത്.

എന്നാല്‍ എവിക്ഷനില്‍

എന്നാല്‍ എവിക്ഷനില്‍ വീണ പുറത്തു പോയതോടെ കരച്ചില്‍ അടക്കാനാവാതെ ആര്യ വിതുമ്പുകയായിരുന്നു. വീണ പുറത്തായതിന് പിന്നാലെ ഭര്‍ത്താവ് ആര്‍ജെ അമന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. വീണയെ ഉടന്‍ കാണാനാവും എന്നതിന്റെ സന്തോഷവും പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുളള കുറിപ്പുമായിട്ടാണ് ആര്‍ജെ അമന്‍ എത്തിയത്.

ഇതിന് പിന്നാലെ ഭര്‍ത്താവിനും മകനുമൊപ്പമുളള

ഇതിന് പിന്നാലെ ഭര്‍ത്താവിനും മകനുമൊപ്പമുളള ഒരു ചിത്രം വീണയും പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട കണ്ണേട്ടനും മകന്‍ അമ്പുച്ചനുമൊപ്പമുളള സെല്‍ഫിയാണ് വീണ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോയാക്കി വെച്ചത്. ഇതേ ചിത്രം തന്നെയാണ് ആര്‍ജെ അമനും പ്രൊഫൈല്‍ പിക്ചര്‍ ആക്കിയത്.

ബിഗ് ബോസിലുളള

ബിഗ് ബോസിലുളള സമയം നടി എറ്റവും കൂടുതല്‍ മിസ് ചെയ്യുന്നു എന്ന് പറഞ്ഞത് ഭര്‍ത്താവിനെയും മകനെയുംകുറിച്ചായിരുന്നു. കണ്ണേട്ടനും കുടുംബവും നല്‍കാറുളള പിന്തുണയെക്കുറിച്ച് നടി പലപ്പോഴും മനസുതുറന്നിരുന്നു. പല സമയത്തും കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇമോഷണലാവാറുളള വീണയെ ആണ് എല്ലാവരും കണ്ടത്.

എന്നാല്‍ തുടക്കത്തില്‍

എന്നാല്‍ തുടക്കത്തില്‍ ഇമോഷണലായിരുന്ന വീണ പിന്നീട് ബിഗ് ബോസിലെ ഗെയിമെല്ലാം മനസിലാക്കി മുന്നേറിയിരുന്നു. പിന്നീട് അമൃത അഭിരാമി തുടങ്ങിയവരുമായുളള തര്‍ക്കത്തിന് ശേഷമാണ് നടി വീണ്ടും വിഷമത്തിലായത്. പുറത്തായ ശേഷം താന്‍ ഇത് പ്രതീക്ഷിച്ചിരുന്നതായി മോഹന്‍ലാലിനോട് വീണ പറഞ്ഞിരുന്നു. ലാലേട്ടനൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് വീണ മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X