For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാനലില്‍ നിന്നും ഇറങ്ങി പോയ വീണയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുന്നു! ബിഗ് ബോസ് ഓര്‍മ്മപെടുത്തലാണ്

  |

  ബിഗ് ബോസിന്റെ തുടക്കത്തിലുണ്ടായിരുന്ന ഗെയിം മാറി മറിഞ്ഞിരിക്കുകയാണ്. ആദ്യം വന്നവരെ എല്ലാം പിന്തള്ളി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ അമൃത-അഭിരാമി സഹോദരിമാരുടെ പ്രകടനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പലരെയും വളരെ അനായാസം മറികടന്നാണ് ഇരുവരും ചേര്‍ന്ന് മത്സരം മുന്നോട്ട് കൊണ്ട് പോകുന്നത്.

  സഹോദരിമാരുടെ വരവ് വീണയും ആര്യയുമടക്കമുള്ള താരങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇവരെ ജയിലിലാക്കുന്ന അവസ്ഥ വരെ വന്നിരുന്നു. കഴിഞ്ഞ ദിവസം വീണയ്‌ക്കെതിരെ ഇരുവരും തിരിഞ്ഞു. വീണയും വിട്ട് കൊടുക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാനലില്‍ നിന്നും വീണ നടത്തിയ ഗെയിം വീണ്ടും വൈറലാവുകയാണ്.

  മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വീണ നായര്‍. സീരിയലുകളില്‍ മാത്രമല്ല നിരവധി സിനിമകളിലും വീണയ്ക്ക് അവസരങ്ങള്‍ ലഭിച്ചുട്ടുണ്ട്. ഇതോടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും വീണ തിളങ്ങി നിന്നു. ബിഗ് ബോസിലേക്ക് വന്നതോടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. തന്റെ ജീവിതത്തിലെ കഷ്ടപാടുകളുടെ കഥയായിരുന്നു തുടക്കത്തില്‍ എല്ലാവരോടും വീണ പറഞ്ഞത്. പിന്നെ നിരന്തരം കരയുന്നത് കണ്ടതോടെ ട്രോളന്മാര്‍ വീണയെ കൊന്ന് കൊലവിളിച്ചു.

  അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ബിഗ് ബോസിലേക്ക് വന്നതോട് കൂടിയാണ് ഗെയിം മാറിയത്. ഇരുവരും രജിത്തിനെ സപ്പോര്‍ട്ട് ചെയ്തതോടെ സുജോ, രഘു തുടങ്ങിയവരും രജിത്തിനൊപ്പം കൂടി. അങ്ങനെ ശക്തരായവരെല്ലാം ഒരു ഗ്രൂപ്പ് ആയതോടെ വീണയടക്കമുള്ളവര്‍ക്ക് മുന്നില്‍ പ്രതിസന്ധി രൂപപ്പെട്ടു. ഇത് എങ്ങനെയും മറികടക്കാനുള്ള ശ്രമങ്ങളില്‍ ചെയ്യുന്നതെല്ലാം മണ്ടത്തരമായി പോവാറുമുണ്ട്. ഇതിനിടെ വീണയുടെ സ്വഭാവം ഇങ്ങനെയാണോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പഴയൊരു വീഡിയോ എത്തിയത്.

  കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന താരോത്സവം എന്ന പരിപാടിയില്‍ നിന്നുള്ള വൈറല്‍ ദൃശ്യങ്ങളായിരുന്നു പിന്നെയും വന്നത്. വീണയും സീരിയല്‍, സിനിമ നടിയായ സിന്ധു ജേക്കബും തമ്മിലുള്ള ഒരു പ്രശ്‌നമായിരുന്നിത്. മത്സരത്തില്‍ തന്റെ ഗ്രൂപ്പിലുണ്ടായിരുന്ന സിന്ധുവിനെ കുറിച്ച് വേദിയില്‍ നിന്നും കുറ്റം പറയുകയായിരുന്നു വീണ. സിന്ധുവിന്റെ കഴിവില്ലാത്തത് കൊണ്ട് മത്സരം തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും മറ്റൊരാളെ വേണമെന്നുമൊക്കെ വീണ ആരോപിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ഗ്രൂപ്പില്‍ ആകെ കിട്ടിയിരിക്കുന്ന മാര്‍ക്ക് സിന്ധുവിന്റെ പാട്ടിലൂടെ കിട്ടിയതാണെന്ന് മറ്റുള്ളവര്‍ ചൂണ്ടി കാട്ടിയതോട് കൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

  വീണയുടെ ആരോപണത്തെ കുറിച്ച് മറ്റുള്ളവര്‍ ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാഗ്‌വാദങ്ങള്‍ നടത്തുന്നു. ശേഷം തനിക്ക് ഇനി തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് വീണ ഇറങ്ങി പോവുകയായിരുന്നു. ക്ഷുഭിതയായി പുറത്ത് പോയെങ്കിലും ഇതേ കാര്യം പറഞ്ഞ് വീണ കരയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

  വൈറൽ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 2: Veena Nair's Old Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X