ഷോക്കിലാണെന്ന് ആര്യ! വീണയുടെ മാറ്റം ഞെട്ടിച്ചു! പുറത്തേക്ക് പോവുകയാണ് താനെന്ന് താരം!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ വീണ നായരും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. കണ്ണേട്ടനും അമ്പാടിയുമൊക്കെ പ്രേക്ഷകര്‍ക്കും സുപരിചിതരായി മാറിയത് താരം ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു. കുടുംബത്തെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചും ഇടയ്ക്ക് വീണ ബിഗ് ബോസിനോട് പറഞ്ഞിരുന്നു. ആര്യയും വീണയും അടുത്ത് സുഹൃത്തുക്കളാണ്. മത്സരാര്‍ത്ഥികളെന്നതിന് പുറത്ത് അടുത്ത സുഹൃത്തുക്കളായി കഴിയുകയാണ് ഇരുവരും. അന്യോന്യം ആശ്വസപ്പിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന് ശേഷമായിരുന്നു വീണ തനിക്ക് പുറത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് എത്തിയത്.

കോള്‍ സെന്റര്‍ ഗെയിമില്‍ ഫുക്രുവായിരുന്നു വീണയോട് സംസാരിച്ചത്. വീണയുടെ സ്‌നേഹം വെറും പ്രകടനമാണ്. കണ്ണേട്ടന്‍, അമ്പൂച്ചന്‍ എന്നൊക്കെ പറഞ്ഞ് കാണിക്കുന്നതൊക്കെ ഫേക്കാണ്. സമചിത്തതയോടെയായിരുന്നു ടാസ്‌ക്കില്‍ വീണ പെരുമാറിയത്. ടാസ്‌ക്ക് പൂര്‍ത്തിയാക്കി റൂമിലേക്ക് എത്തിയതിന് ശേഷമായിരുന്നു വീണ വികാരഭരിതയായത്. ഫുക്രുവില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും അവനോട് താന്‍ കാണിച്ച സ്‌നേഹത്തിന് ലഭിച്ച പ്രതിഫലമാണ് ഇതെന്നും പറഞ്ഞ് താരം സ്വയം കുറ്റപ്പെടുത്തിയിരുന്നു. അത് ഗെയിമാണെന്നും ആ രീതിയില്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു ഫുക്രു പറഞ്ഞത്. ഇതിനിടയില്‍ ആര്യയും വീണയെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 33 Review | FilmiBeat Malayalam

Veena Nair

നമ്മള്‍ കാരണം വീട്ടുകാരാണ് നാണം കെടുന്നത്, മറ്റുള്ള ഗെയിമിലെല്ലാം പിടിച്ച് നിന്ന നീ ഇങ്ങനെ പെരുമാറരുതെന്നായിരുന്നു ആര്യ പറഞ്ഞത്. ഗെയിമായി കാണാന്‍ പറ്റില്ലെന്നും തനിക്ക് സങ്കടമാണെന്നും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു താരം. ഷാജിയും സൂരജുമെല്ലാം വീണയെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു. ഇനി ഇവിടെ തുടരേണ്ടതില്ലെന്നും പുറത്തേക്ക് പോവാണ് ആഗ്രഹമെന്നും ആവര്‍ത്തിക്കുകയായിരുന്നു വീണ. എല്ലാവരും ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ലേയെന്നും താരം ചോദിച്ചിരുന്നു. ടാസ്‌ക്കായി കാണാന്‍ തനിക്കാവില്ല, നാളെ അവസരം വന്നാല്‍ നീയും ഇത് പോലെയാവില്ലെന്നും വീണ ആര്യയോട് ചോദിച്ചിരുന്നു. ആര്യ-വീണ ബന്ധത്തിലും വിള്ളലാണോയെന്ന സംശയത്തിലാണ് പ്രേക്ഷകര്‍. തന്നെ പുറത്തേക്ക് വിടണമെന്ന് താരം ക്യാമറയെ നോക്കി അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X