രക്ഷപ്പെട്ടത് ഒരാള്‍ മാത്രമാണെന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍, പുറത്താകാന്‍ ഒരാളുണ്ടെന്നും താരം
വലിയ പ്രതിസന്ധിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2 സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. മത്സരാര്‍ഥികള്‍ക്കെല്ലാം ഒന്നിച്ച് അസുഖം വന്നതോടെ കുറേ പേരെ പുറത്താക്കിയിരുന്നു. ഒരുമിച്ച് നാല് പേരാണ് വീട്ടിലേക്ക് പോയത്. പിന്നാലെ രണ്ട് പേരെ കൂടെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. ഒപ്പം നടുവേദന കാരണം പവന്‍ ജിനോ തോമസും കഴിഞ്ഞ ദിവസം തിരിച്ച് പോയിരുന്നു. ഇവരെല്ലാം തിരിച്ച് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനെല്ലാമൊപ്പം ബിഗ് ബോസ് വീട്ടില്‍ എലിമിനേഷനിലൂടെ ഒരാള്‍ പുറത്ത് പോകുമെന്ന് ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നും ബാക്കി ഉള്ളവരെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഒരു ടാസ്‌കിലൂടെ എവിക്ഷന്‍ പ്രക്രിയയില്‍ നിന്നും രക്ഷപ്പെടാന്‍ ആര്യയ്ക്കും ജസ്ലയ്ക്കും അവസരം ലഭിച്ചിരുന്നു. അതില്‍ ജസ്ലയാണ് ജയിച്ചത്. ആര്യ പ്രേക്ഷകരുടെ വോട്ടും തീരുമാനവും നേരിടാമെന്ന് തീരുമാനിച്ചു.

Recommended Video

എന്ത് കൊണ്ടാണ് അവസരം ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന് മോഹന്‍ലാല്‍ ജസ്ലയോട് ചോദിച്ചപ്പോള്‍ നമുക്ക് അറിയില്ലല്ലോ എന്താണ് എന്ന്, അത് കൊണ്ട് ഉപയോഗിച്ചെന്നായിരുന്നു മറുപടി. എന്നാല്‍ എവിക്ഷന്‍ നേരിടാം എന്ന് തീരുമാനിച്ച ആര്യയെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. പ്രേക്ഷകര്‍ക്ക് ഇഷ്ടപപെടുന്നില്ലെങ്കില്‍ പോകാം എന്ന് തന്നെ തീരുമാനിച്ചാണ് അവസരം ഉപയോഗിക്കാതെ ഇരുന്നതെന്ന് ആര്യ പറയുന്നു.
അതിന് ശേഷമാണ് എവിക്ഷനില്‍ ഉള്ളവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. ആര്യ, മഞ്ജു, സൂരജ്, വീണ, രജിത്, പ്രദീപ് എന്നിവര്‍ എഴുന്നേറ്റ് നിന്നു. ഏഴ് പേരില്‍ ഒരാളെ തിരഞ്ഞെടുക്കാം എന്ന് മോഹന്‍ലാല്‍ പറഞ്ഞ് ഒരു കാര്‍ഡ് തുറന്ന് നോക്കി. വീണ സേഫ് ആണെന്നായിരുന്നു പിന്നെ പറഞ്ഞത്. വീണ വീട്ടില്‍ വേണമെന്നാണ് ആളുകള്‍ പറയുന്നത്. സന്തോഷമായെന്ന് വീണയും പ്രതികരിച്ചു. പുറത്താകാന്‍ ഒരാളുണ്ട്. അത് നാളെ പറയാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വേദി വിട്ടത്.


Click it and Unblock the Notifications











