ബിഗ് ബോസ് സീസൺ 2 ന്റെ ടോപ് ഫൈവിൽ ആരൊക്കെ? ചോദ്യത്തിന് ഉത്തരവുമായി വീണ
ബിഗ് ബോസ് ഹൗസിൽ 65 ദിനം പൂർത്തിയാക്കിയതിന് ശേഷമാണ് വീണ നായർ വീട്ടിൽ നിന്ന് പുറത്തു പോകുന്നത്. വീണ ഹൗസിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു. അതിനാൽ തന്നെ ഫൈനലിലേയ്ക്ക് അടുക്കുമ്പോഴുളള വീണയുടെ വിടവാങ്ങൾ മറ്റ് അംഗങ്ങളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ഷോയുടെ ടോപ്പ് ഫൈവിൽ ഇടം പിടിക്കുന്ന മത്സരാർഥികളുടെ പേര് വെളിപ്പെടുത്തുകയാണ് വീണ. പുറത്തിറങ്ങിയതിന് ശേഷം ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് വീണ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇവിടെ കൂട്ടിക്കിഴിച്ച് മുന്നേറുന്ന ഒരാളെ പറഞ്ഞാൽ പോര എന്ന് പറഞ്ഞു കൊണ്ടായിരുന്നു ടോപ്പ് ഫൈവ് മത്സരാർഥികളുടെ പേര് പറഞ്ഞത്. രജിത്തേട്ടൻ, ആര്യ, പാഷാണം ഷാജി. ഇവർ മൂന്ന് പേരുമാണ് കറക്ട് കണക്ക് കൂട്ടി ശരിയായി കളിക്കുന്നത്. ഫുക്രുവിന് ജയിക്കണം എന്നല്ലാതെ കണക്ക്ക്കൂട്ടിയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടില്ല. പിന്നെ ഇപ്പോൾ ഉള്ളത് രഘുവാണെന്നും വീണ പറഞ്ഞു. രഘു നല്ലൊരു മത്സരാർഥിയാണെന്നും വീണ കൂട്ടിച്ചേർത്തു. ഇവർ അഞ്ച് പേരും ഫുക്രുവുമായിരിക്കും ഫിനാലയിൽ വരുന്നതെന്ന് വീണ പറഞ്ഞു.
താൻ പുറത്തു പോയതു കൊണ്ട് ഇവർക്ക് ടൈറ്റ് കോമ്പറ്റീഷൻ ഒന്നും വരില്ലെന്ന് ഹാസ്യ രൂപേണെ പറയുന്നുണ്ട് ഇതിന് മുൻപ് ബിഗ് ബോസ് ഹൗസ് വിട്ട മത്സരാർഥികൾ രജിത്, ആര്യ, പാഷാണം ഷാജി, ഫുക്രു എന്നിവരുടെ പേരുകൾ പറഞ്ഞിരുന്നു. ഇപ്പോൾ അമൃത, അഭിരാമി, സുജോ എന്നിവരുടെ പേരും ഉയർന്ന് വരുന്നുണ്ട്. മത്സരം മുറുകി കൊണ്ട് ഇരിക്കുകയാണ്. ബിഗ് ബോസ് ഷോയിൽ എന്ത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചനാതീതമാണ്. ഫൈനൽസിലേയ്ക്ക് ആരൊക്കെ എത്തുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.


Click it and Unblock the Notifications