ആദ്യ പ്രണയം 10ാം ക്ലാസിൽ പഠിക്കുമ്പോൾ, വീട്ടിൽ നിന്ന് തല്ല് കിട്ടി, പ്രണയകഥ വെളിപ്പെടുത്തി വീണ

ബിഗ് ബോസ് ഹൗസ് അതിന്റെ അറുപത് ദിനങ്ങൾ പിന്നിടുകയാണ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ദിനം പ്രതി വീട്ടിനുളളിൽ നടക്കുന്നത്. പ്രേക്ഷകർക്കും മത്സരാർഥികൾക്കും പ്രവചനാതീതമാണ് കാര്യങ്ങൾ. അപ്രതീക്ഷിതമായി മത്സരാർഥികളെ ബാധിച്ച കണ്ണിന് അസുഖവും വൈൽഡ് കാർഡ് എൻട്രികളും വാശിയേറിയ ടാസ്‌കുകളുമൊക്കെയായി സംഭവബഹുലമായിരുന്നു ഇതുവരെയുള്ള എപ്പിസോഡുകള്‍.

കഴിഞ്ഞ സീസണിൽ നിന്ന് ഏറെ വ്യത്യാസ്തമായ ടാസ്ക്കുകളാണ് ബിഗ് ബോസ് രണ്ടാം സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പലതും അടിപിടിയിലാണ് അവസാനിക്കുന്നതെങ്കിലും ചിലത് ബിഗ് ബോസ് ഹൗസിൽ ചിരി പടർത്താറുണ്ട് ആഴ്ച അവസാനിക്കുമ്പോൾ ബിഗ് ബോസ് മത്സരാർഥികൾക്ക് ഒരു രസകരമായ ടെയ്ലി ടാസ്ക്ക് നൽകിയിരിക്കുകയാണ്.

ടെയ്ലി ടാസ്ക്ക്

ബിഗ് ബോസ് കുറച്ച് സന്ദർഭങ്ങൾ എഴുതിയ പേപ്പർ ചീട്ടുകൾ അംഗങ്ങൾക്ക് നൽകും. ബസർ ശബ്ദം അടിക്കുമ്പോൾ ഓരോ മത്സരാർഥികൾ വന്ന് ബൗളിൽ നിന്ന് ഓരോ പേപ്പർ ചീട്ടുകൾ എടുക്കുക . ശേഷം അതിൽ നൽകിയിരിക്കുന്ന സന്ദർഭവുമായി ബന്ധപ്പെട്ട ഒരു സംഭവം സ്വന്തം ജീവിതത്തിൽ നിന്ന് പറയുകയാണ് ടാസ്ക്ക്. ഏറെ രസകരമായ സംഭവങ്ങളാണ് ബിഗ് ബോസ് അംഗങ്ങൾക്കായി നൽകിയിരിക്കുന്നത്.

  അമ്പലത്തിൽ തുടങ്ങി

14ാം വയസ്സിലായിരുന്നു ആദ്യ പ്രണയം. താൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം. പെൺകുട്ടികൾ മാത്രമുളള ക്ലാസിലായിരുന്നു ഞാൻ. തനിയ്ക്ക് വണ്ണമുളളതു കൊണ്ട് ആരും പ്രണയിക്കില്ല എന്നൊരു അപകര്‍ഷതാബോധം അന്ന് തനിയ്ക്ക് ഉണ്ടായിരുന്നു. ഈ സമയത്താണ് തന്റെ ആദ്യം പ്രണയം. അമ്പലത്തിൽ കൊട്ടൻ വരുന്ന ആളായിരുന്നു. അന്നൊക്കെ നേരിട്ട് പറയിലല്ലോ. അമ്പലത്തിൽ നാദസ്വരം പഠിക്കാൻ വരുന്ന കുട്ടി വഴി തന്നെ അറിയിക്കുകയായിരുന്നു. ആളിന്റെ പേര് എടുത്തു പറയാതെയായിരുന്നു വീണ പഴയ പ്രണയകഥ പറഞ്ഞത്.

വീട്ടിൽ  പിടിച്ചു


അന്ന് ലാൻഡ് ഫോൺ മാത്രമാണ് വീട്ടിലുളളത്. അത് അച്ഛന്റെ മുറിയിലാണ്. ഞയറാഴ്ച അച്ഛനും അമ്മയും പുറത്തു പോകുമ്പോഴാണ് ഫോൺ വിളിക്കുന്നത്. സാധാരണ അവർ പുറത്തു പോകുമ്പോൾ ഞാനും ഒപ്പം പോകുമായിരുന്നു. എന്നാൽ ഇതിന് ശേഷം തലവേദന എന്നൊക്കെ കള്ളം പറഞ്ഞ് ഞാൻ അവരോടൊപ്പം പോകാതെയായി. ഫോൺ വിളി തുടർന്നും ബില്ല് വന്നപ്പോൾ അച്ഛൻ എന്നെ വിളിപ്പിച്ചു. തനിയ്ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. അച്ഛന് എന്നെ ഒരു സംശയവും ഇല്ലായിരുന്നു. തുടർന്ന് ബില്ല് എടുത്തപ്പോഴാണ് ഒരു നമ്പറിൽ നിന്ന് മാത്രം നിരന്തരം ഫോൺ വന്നിരിക്കുന്നത്.

Recommended Video

Bigg Boss Malayalam : ബിഗ് ബോസിൽ തേഞ്ഞൊട്ടി വീണ | FilmiBeat Malayalam
നല്ല തല്ല്  കിട്ടി

വൈകിട്ട് അമ്പലത്തിൽ നിന്ന് മടങ്ങി വന്നപ്പോൾ അമ്മയും ചേട്ടനും വീട്ടിനു മുന്നിൽ നിൽക്കുന്നു. അമ്മ എന്നെ പൂജമുറിയിലേയ്ക്ക് കൊണ്ട് പോയി രാമായണത്തിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു. സാധാരണ സ്ഥിരം ചോദ്യങ്ങളായിരുന്നു എന്നോട് ചോദിച്ചത്. പൂജ മുറിയാണെന്നൊന്നും നോക്കിയില്ല നല്ല തല്ല് കിട്ടി. പിന്നീട് ചേട്ടന്റെ ഊഴമായിരുന്നു. ഒടുവിൽ സത്യം പറഞ്ഞെന്നും വീണ നായർ പറഞ്ഞു. പിന്നീട് ആളെ അവിടെന്ന് സ്ഥലം മാറ്റുകയായിരുന്നു. ഇത് എന്റെ നഷ്ടപ്രണയമല്ലെന്നും ഇപ്പോഴും ഞാൻ എന്റെ കണ്ണേട്ടനെ പ്രണയിച്ചു കൊണ്ട് ഇരിക്കുകയാണെന്നും വീണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X