അത് നിയന്ത്രിക്കാനാവുന്നില്ല! പുറത്ത് പോവാന്‍ ആഗ്രഹമുണ്ട്! ബിഗ് ഹൗസില്‍ പൊട്ടിക്കരഞ്ഞ് വീണ നായര്‍!
അളിയാ എന്ന വിളിയുമായി ബിഗ് ബോസിലേക്കെത്തിയതാണ് വീണ നായര്‍. മറ്റുള്ളവരുമായി അടുത്ത സൗഹൃദത്തിലാണെങ്കിലും ഇടയ്ക്ക് പിണങ്ങി നില്‍ക്കാറുണ്ട് ഈ താരം. കൊച്ചുകുട്ടികളുടെ സ്വഭാവമാണ് വീണയ്‌ക്കെന്ന് കൂടെയുള്ളവരും പറഞ്ഞിരുന്നു. ആര്യയും വീണയും ഷാജിയും പ്രദീപുമൊക്കെയായി നേരത്തെ തന്നെ സൗഹൃദമുണ്ട് വീണയ്ക്ക്. ബിഗ് ബോസിലെത്തിയപ്പോഴും അത് തുടരുകയാണ്. ഇത്തവണത്തെ എലിമിനേഷന്‍ നോമിനേഷനിലും താരം ഇടംപിടിച്ചിരുന്നു. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വീണ നായര്‍, പ്രദീപ് ചന്ദ്രന്‍, ജസ്ല മാടശ്ശേരി, ദയ അശ്വതി, രേഷ്മ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ നോമിനേഷനിലുള്ളത്.
ചിലപ്പോള്‍ ഒന്നിലധികം പേര്‍ പുറത്തേക്ക് പോവുമെന്ന സൂചനയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. ഞായറാഴ്ച രാത്രിയാണ് എലിമിനേഷന്‍. അതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ഒരാഴ്ചയിലെ കാര്യങ്ങളെക്കുറിച്ചും ക്യാപ്റ്റനെക്കുറിച്ചുമൊക്കെ ചോദിച്ചത്. രജിത്തിന്റെ ക്യാപ്റ്റന്‍സി പോരായിരുന്നുവെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ദയയും സൂരജുമൊഴികെ എല്ലാവരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയുമായും രജിത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് തനിക്ക് പുറത്തേക്ക് പോവണമെന്ന് വീണ നായര്‍ പറഞ്ഞത്. ഇതേക്കുറിച്ച് മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചിരുന്നു.

പുറത്തേക്ക് പോവാന്‍ ആഗ്രഹം
ഇത്തണത്തെ നോമിനേഷനില്‍ ആരൊക്കെയുണ്ടെന്ന് ചോദിച്ചായിരുന്നു മോഹന്‍ലാല്‍ എത്തിയത്. നാല് പേരായിരുന്നു എഴുന്നേറ്റത്. ഇതിനിടയിലാണ് പെട്ടെന്ന് തന്റെ അടുത്തേക്ക് ആരാണ് വരുന്നതെന്ന് താരം ചോദിച്ചത്. ദയയും വീണയുമായിരുന്നു കൈ പൊക്കിയത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചത്. പുറത്തേക്ക് പോവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്. സങ്കടത്തോടെയായിരുന്നു വീണ സംസാരിച്ചത്.

വിഷമം വരുന്നു
പെട്ടെന്ന് തനിക്ക് സങ്കടം വരാറുണ്ടെന്ന് വീണ പറഞ്ഞിരുന്നു. ഇനിയും ഈ പരിപാടിയില്‍ നില്‍ക്കുകയാണെങ്കില്‍ അടുത്ത സൗഹൃദങ്ങള്‍ വരെ തനിക്ക് നഷ്ടമാവുമോയെന്ന ഭയമുണ്ടെന്നും വീണ പറഞ്ഞിരുന്നു. ചില സമയത്ത് എിക്ക് പറ്റുന്നുണ്ടായിരുന്നില്ല, പെട്ടെന്ന് വിഷമമാവുന്നുണ്ട്. അത് നിയന്ത്രിക്കാനാവുന്നില്ല. നല്ല സുഹൃത്തുക്കളുണ്ട് ഇവിടെ. പോകെപ്പോകെ എല്ലാവരുമായും പിണങ്ങും. അതുകൊണ്ട് ഇപ്പോള്‍ പോവണമെന്നാണ് ആഗ്രഹം.

കരയുന്നത് നിങ്ങളുടെ ഇഷ്ടം
കരയേണ്ടെന്ന് വിചാരിക്കാറുണ്ട്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വരുമ്പോള്‍ത്തന്നെ വിഷമമായിപ്പോവുകയാണ്. കരയേണ്ടെന്നൊക്കെ വിചാരിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യവും വിഷമവും വരാറുണ്ട്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന്റെ കാര്യവും അങ്ങനെയാണ്. ജയിക്കാന്‍ വേണ്ടിയാണെങ്കിലും അങ്ങനെ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല. നാളെ ഒരിക്കല്‍ ഗെയിമിന്റെ ഭാഗമായി എന്റെ മുന്നില്‍ നിന്ന് പറയുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാവുമെന്നും വീണ പറഞ്ഞിരുന്നു. കരയുന്നത് നിങ്ങളുടെ ഇഷ്ടമെന്നും ഇതെല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

മത്സരമാണ്
മത്സരമാണ്, ഗെയിമാണ് ഇവിടെ നടക്കുന്നത്. വികാരവിക്ഷോഭങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുന്നിടത്താണ് വിജയം. അതിനായി ശ്രമിക്കണമെന്നും മോഹന്‍ലാല്‍ വീണയോട് പറഞ്ഞിരുന്നു. അളിയന് ഇപ്പോള്‍ സന്തോഷമായില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഓട്ടന്‍തുള്ളലിന്റെ കാര്യം വരുമ്പോല്‍ മാത്രമാണ് വീണയെ സന്തോഷത്തോടെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ താരം ചിരിക്കുകയായിരുന്നു.

ഫുക്രു കൊച്ചുകുട്ടിയല്ല
ഫുക്രുവുമായുള്ള വീണയുടെ അടുപ്പത്തെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അവനെ മകനെപ്പോലെയോ ട്രീറ്റ് ചെയ്യേണ്ട കാര്യമില്ല. അവന്റെ വീട്ടുകാര്‍ പോലും ഇത് കാണുമ്പോള്‍ ഞെട്ടിപ്പോവും. മുതിര്‍ന്നൊരാളാണ് ഫുക്രു. അവനെ എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതൊരു ഗെയിമായി കാണാന്‍ ചേച്ചിക്ക് കഴിയുന്നില്ലെന്ന് ഫുക്രുവും പറഞ്ഞിരുന്നു.


Click it and Unblock the Notifications