ആര്യയെ നോമിനേറ്റ് ചെയ്ത് വീണ, പ്രിയപ്പെട്ടവരുടെ പേര് പരസ്പരം നിർദ്ദേശിച്ച് അംഗങ്ങൾ...
Recommended Video
ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന എലിമിനേഷന് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് തിങ്കളാഴ്ചത്തെ എവിക്ഷന് വേണ്ടിയാണ്. ആറ് ആഴ്ചകൾ കെണ്ട് തന്നെ മത്സരാർഥികൾ തമ്മിൽ പരസ്പരം വളരെയധികം അടുക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പേര് നിർദ്ദേശിക്കുന്നതിനോടൊപ്പം കാരണവും വെളിപ്പെടുത്തണം. ഇത്തവണ അടുത്ത സുഹൃത്തുക്കൾ തന്നെയാണ് പരസ്പരം നോമിനേറ്റ് ചെയ്തിരിക്കുന്നത്.

സൂരജിൽ നിന്നായിരുന്നു എവിക്ഷൻ ആരംഭിച്ചത് . ഡോക്ടർ രജിത്ത് കുമാറിന്റേയും ജസ്ലയേയുമാണ് നോമിനേറ്റ് ചെയ്തത്. രണ്ടാമത് എത്തിയത് വീണയായിരുന്നു. രജിത് കുമാറിനേയും ആര്യയേയുമാണ് നോമിനേറ്റ് ചെയ്തത്. മറ്റാരോടും തനിയ്ക്ക് ഒരു ദേഷ്യവും ഇല്ലെന്നും ഹൗസില്‍ ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളെന്നും ആര്യയുടെ കൈയില്‍ ഇനിയും ഉപയോഗിക്കാത്ത നോമിനേഷന്‍ ഫ്രീ കാര്‍ഡ്' ഉള്ളതുകൊണ്ടാണ് നോമിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു വീണ പറഞ്ഞ കാരണം. പിന്നീട് എത്തിയത് ജസ്ലയായിരുന്നു. മഞ്ജുവിനേയും ഡോക്ടറിന്റേയും പേരാണ് നിർദ്ദേശിച്ചത്. ഇപ്പോഴും കൂട്ടത്തിൽ കൂടാത്ത ഡോക്ടറുടെ സ്വഭാവമാണ് നോമിനേറ്റ് ചെയ്യാനുള്ള പ്രധാന കാരണമായി പറഞ്ഞത്. വൈകാരികമായി പ്രതികരിക്കുന്നു എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ പേര് നിർദ്ദേശിച്ചത്.
പിന്നീട് എത്തിയത് ഡോക്ടർ രജിത് കുമാറായിരുന്നു, ഫുക്രുവിനേയും മഞ്ജുവിനേയുമാണ് നേമിനേറ്റ് ചെയ്തത്. വീണയേയും രജിത് കുമാറിനേയുമാണ് നോമിനേറ്റ് ചെയ്തത്. വീണ ഗെയിം പ്ലാൻ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് മഞ്ജു നോമിനേറ്റ് ചെയ്തത്. ആര്യ ഏറെ വികാരഭരിയായി കൊണ്ടായിരുന്നു ഡോക്ടർ രജിത് കുമാറിനെ നോമിനേറ്റ് ചെയ്തത്. അദ്ദേഹം ഇപ്പോഴും അകലം പാലിക്കുന്നു. എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആര്യ നോമിനേറ്റ് ചെയ്തത്. ജസ്ലയേയും ആര്യ നേമിനേറ്റ് ചെയ്തു,.
പിന്നീട് എത്തിയത് ഫുക്രുവായിരുന്നു, രജിത് കുമാറിനേയും വീണയേയുമായിരുന്നു നിർദ്ദേശിച്ചത്. രജിത് കുമാറിനെ ബിഗ് ബോസ് ഹൗസിൽ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും പിടിച്ച് തള്ളിയതിൽ മാപ്പ് ചോദിക്കുന്നുണ്ടെന്നും ഫുക്രു നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു. പിന്നീട് എത്തിയത് പാഷാണം ഷാജിയാണ്. വീണയേയും രജിത് കുമാറിനേയുമാണ് നോമിനേറ്റ് ചെയ്തത്. ഇക്കുറി നോമിനേഷനിൽ എത്തിയിരിക്കുന്നത്. രജിത് കുമാർ, വീണ, ജസ്ല, മഞ്ജു, ഫുക്രു, ആര്യ എന്നിവരാണ്. നോമിനേഷൻ ഫ്രീ കാർഡ് ഇത്തവണയും ആര്യ ഉപയോഗിച്ചിട്ടില്ല.


Click it and Unblock the Notifications











