സാന്‍ഡ്രയ്ക്ക് ഇപ്പോഴും സുജോയെ ഇഷ്ടമാണെന്ന് വീണ! രണ്ട് പേരേം വിശ്വസിക്കേണ്ടെന്ന് ഷാജി

By Midhun Raj

ബിഗ് ബോസ് 2വിന്റെ തുടക്കം മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സുജോ-അലക്‌സാന്‍ഡ്ര പ്രണയം. കഴിഞ്ഞ സീസണില്‍ പേളി-ശ്രീനിഷ് ആയിരുന്നെങ്കില്‍ ഇത്തവണത്തെ ജോഡി ഇരുവരും ആണെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് ഹൗസില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച പ്രണയം കൂടിയായിരുന്നു ഇവരുടെത്.

സുജോയുടെ സുഹൃത്ത് പവന്‍ ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായത്. സുജോയ്ക്ക് പുറത്തു പ്രണയമുണ്ടെന്നും അത് സീരിയസാണെന്നും പവന്‍ പറഞ്ഞ ശേഷമാണ് ബാക്കിയുളളവര്‍ അറിഞ്ഞത്. എന്നാല്‍ ആ സമയത്ത് പവന്‍ പറഞ്ഞ കാര്യങ്ങളൊന്നും സുജോ അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ കണ്ണ് രോഗം

എന്നാല്‍ കണ്ണ് രോഗം മാറിയ ശേഷമെത്തിയ സുജോ സാന്‍ഡ്രയോടുളള പ്രണയം സ്ട്രാറ്റര്‍ജി ആണെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം തന്റെ പ്രണയം ആത്മാര്‍ത്ഥമായിരുന്നുവെന്ന് സാന്‍ഡ്രയും വെളിപ്പെടുത്തി. ഇപ്പോള്‍ ഇരുവരെയും ചുറ്റിപ്പറ്റിിയാണ് ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചകള്‍ കൂടുതലായി നടക്കുന്നത്.

ഇതേക്കുറിച്ച് വീണ, ആര്യ

ഇതേക്കുറിച്ച് വീണ, ആര്യ, പാഷാണം ഷാജി തുടങ്ങിയവരും ചര്‍ച്ച ചെയ്തിരുന്നു. കിച്ചണില്‍ പാചകം ചെയ്യുന്ന സമയത്താണ് മൂന്ന് പേരും ഇതേക്കുറിച്ച് സംസാരിച്ചത്. സുജോയുടെയും സാന്‍ഡ്രയുടെയും ബിഗ് ബോസിലേക്കുളള തിരിച്ചുവരവിനായി വളരെയധികം കാത്തിരുന്നവരാണ് മൂന്ന് പേരും. എന്നാല്‍ തിരിച്ചുവരവില്‍ രണ്ട് പേര്‍ക്കുമുണ്ടായ മാറ്റം എല്ലാവരിലും ആശങ്കയുണ്ടാക്കിയിരുന്നു.

ആരുടെ കൂടെ നില്‍ക്കണമെന്നോ

ആരുടെ കൂടെ നില്‍ക്കണമെന്നോ ആര് പറയുന്നത് വിശ്വസിക്കണമെന്നോ പലര്‍ക്കും മനസിലാക്കുന്നില്ല. സാന്‍ഡ്രയോട് സുജോ ക്ലാരിഫിക്കേഷന്‍ കൊടുക്കുകയായിരുന്നു എന്ന് അവള്‍ പറഞ്ഞുവെന്ന് വീണ പറഞ്ഞു. എനിക്കിപ്പോഴും സുജോയെയും സാന്‍ഡ്രയെയും പിടികിട്ടിയിട്ടില്ലെന്നായിരുന്നു പാഷാണം ഷാജി പറഞ്ഞത്. അവര്‍ പരസ്പരം വീട്ടില്‍ ഇങ്ങനെയൊക്കെ നില്‍ക്കാം എന്ന് പറഞ്ഞതാണോ എന്ന് സംശയമുണ്ട്.

അതുകൊണ്ട്

അതുകൊണ്ട് രണ്ട് പേരെയും വിശ്വസിക്കേണ്ട, വലിയ പണി മേടിക്കേണ്ടെന്നായിരുന്നു ഷാജി പറഞ്ഞത്. അവള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം വരുന്നുണ്ട്. എപ്പോഴാണ് നമ്മള്‍ സ്ട്രാറ്റജി പ്ലാന്‍ ചെയ്തതെന്ന് സുജോയോട് ചോദിച്ചതായി സാന്‍ഡ്ര പറഞ്ഞതായി വീണ ആര്യയോട് പറഞ്ഞു. അവസാനം പൊട്ടന്‍മാര്‍ നമ്മളാകുമെന്നാണ് ആര്യ ഇതിന് മറുപടി നല്‍കിയത്. ഇത് കേട്ട് ആരു പറയുന്നതും വിശ്വസിക്കേണ്ടെന്നായിരുന്നു അവസാനമായി വീണ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X