ആര്യയോട് തട്ടിക്കയറി വീണ! കൈവിട്ടുപോയ കളിയില്‍ പണി കിട്ടിയത് മഞ്ജുവിന്!

വീണയും ആര്യയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അറിയാമായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷവും ഈ സൗഹൃദം തുടര്‍ന്നുപോവുന്നുണ്ട്. പ്രശ്‌നങ്ങളില്‍ ഇരുവരും ആശ്വസിപ്പിക്കാറുമുണ്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ സത്യം ഇടുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അത് കേട്ട് മടുത്തുവെന്നും പറഞ്ഞായിരുന്നു പ്രദീപ് സംസാരം തുടങ്ങിയത്. കോള്‍ സെന്റര്‍ ടാസ്‌ക്കിനിടയില്‍ ആര്യയും വീണയും തര്‍ക്കിച്ചിരുന്നു. ഇതിനിടയിലാണ് ഇവര്‍ വീണ്ടും വഴക്കിട്ടത്. ആര്യേ നീയും ഇങ്ങനെ സത്യമിടാറില്ലേ, ഇപ്പോ നീ വല്യ പുണ്യാളത്തിയെന്നൊക്കെ പറഞ്ഞായിരുന്നു പരിഹാസം.

പ്രദീപും സാജുവും ആര്യയും മഞ്ജുവും ചേര്‍ന്ന് വീണയെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ച് ചെന്നാല്‍ സംശയം തോന്നുമെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു ആര്യ. പിന്നീട് ആര്യയും വീണയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പുറത്ത് പോയി കുറ്റം പറയുകയല്ല വേണ്ടത്, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് നേരിട്ട് പറയണമെന്നായിരുന്നു ആര്യ പറഞ്ഞത്. നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ നിന്റെ കൂടെ നില്‍ക്കാറില്ലേ ആര്യേ, നീ എന്നെങ്കിലും എനിക്കൊപ്പം നിന്നിട്ടുണ്ടോയെന്നും വീണ ചോദിച്ചിരുന്നു.

Veena, Arya

പ്രദീപും സാജുവുമായിരുന്നു ഇതേക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. വീണ അതേറ്റുപിടിച്ചതോടെ ഇവര്‍ക്ക് സന്തോഷമായിരുന്നു. മഞ്ജുവും ആര്യയുമൊക്കെ അതിന് അനുസരിച്ച് നീങ്ങുകയായിരുന്നു. കളി കൈവിട്ട് പോകുമോയെന്നും ഇനിയും ചിരിക്കാതെ പിടിച്ച് നില്‍ക്കാനാവില്ലെന്നും ആര്യ പറയുന്നുണ്ടായിരുന്നു. വഴക്കിനൊടുവില്‍ ഇരുവരും കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ സാജു പിന്നീട് മഞ്ജുവിന് മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല. അവള്‍ ചെയ്തത് ശരിയായില്ലെന്നും അവളോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞതോടെ മഞ്ജുവായിരുന്നു ആശയക്കുഴപ്പത്തിലായത്. ഇതേക്കുറിച്ച് പറഞ്ഞ് താരം കരയുന്നുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X