കുലസ്ത്രീ എന്ന് പറഞ്ഞ് ഇങ്ങോട്ട് വരണ്ട! ഫേസ്ബുക്കില്‍ ചെന്ന് പറ! ജസ്ലയോട് പൊട്ടിത്തെറിച്ച് വീണ!

Recommended Video

Bigg Boss Malayalam : വീണ ജസ്ല പൊട്ടിത്തെറിയില്‍ ന്യായം ആര്‍ക്കൊപ്പം? | FilmiBeat Malayalam

ടാസ്‌ക്കുകളും ട്വിസ്റ്റുകളും മാത്രമല്ല മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വക്കും ബിഗ് ബോസില്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ സ്വന്തം നിലപാട് കൃത്യമായി തുറന്നുപറഞ്ഞതിലൂടെ വിവാദ താരങ്ങളായി മാറിയ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും അടുത്തിടെയാണ് പരിപാടിയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലെ മറ്റൊരു സെലിബ്രിറ്റിയായ രജിത്ത് കുമാര്‍ തുടക്കം മുതല്‍ത്തന്നെ ബിഗ് ബോസിലുണ്ട്. മറ്റുള്ളവരുമായി ഇവരൊക്കെ ഇതിനകം തന്നെ വാദപ്രതിവാദത്തിലേര്‍പ്പെട്ടിരുന്നു. അശ്വതിയുമായി പലരും സംസാരിച്ചിരുന്നുവെങ്കിലും ജസ്ലയുമായി അധികമാരും അടുത്തിരുന്നില്ല.

ജസ്ലയുടെ പല നിലപാടുകളോടും തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്ന് ഇവര്‍ ഇതിനകം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. രഹസ്യചര്‍ച്ചകളിലൂടെയായിരുന്നു പലരും ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സ്ത്രീസമത്വത്തെക്കുറിച്ച് ജസ്ല പറയുന്ന കാര്യങ്ങളോട് വിയോജിപ്പാണെന്ന് ആര്യയും വീണ നായരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതൊക്കെ ജസ്ല ഉള്ളപ്പോള്‍ പറയുമോയെന്നായിരുന്നു പ്രദീപ് ചോദിച്ചത്. അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വീണ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ജസ്ലയും വീണയും പരസ്യമായി കൊമ്പുകോര്‍ത്തത്.

വീണയും ജസ്ലയും

വീണയും ജസ്ലയും

വീണയും ജസ്ലയും പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രമോ വീഡിയോയ്ക്ക് പിന്നാലെയായി രാത്രിയിലായിരുന്നു പരിപാടിയുടെ മുഴുനീള എപ്പിസോഡ് എത്തിയത്. തുടക്കത്തില്‍ ശാന്തമായാണ് ഇരുവരും സംസാരിച്ചിരുന്നത്. പിന്നീടാണ് ഇത് ഉച്ചത്തിലുള്ള വഴക്കായി മാറിയത്. ഇവരുടെ തര്‍ക്കം കണ്ട് മറ്റുള്ളവരെല്ലാം സത്ബധരായി ഇരിക്കുകയായിരുന്നു.

താലിയും സിന്ദൂരവും ഇടുന്നത്

താലിയും സിന്ദൂരവും ഇടുന്നത്

ഏകദൈവ വിശ്വാസമുള്ള ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് ജസ്ലയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താന്‍ സിന്ദൂരവും താലിയും ഇടുന്നതിന്റെ കാരണത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു വീണ തുടക്കമിട്ടത്. ഷൂട്ടിംഗിന് പോയാല്‍പ്പോലും താനിത് മാറ്റിവെക്കാറില്ല. ഇത് തന്റെ വിശ്വാസമാണ്. വിശ്വാസികളുടെ താല്‍പര്യങ്ങളെ ബഹിഷ്‌ക്കരിക്കാനുള്ള അധികാരം അവിശ്വാസികള്‍ക്കില്ല. ഒരുലക്ഷം പേരെ എടുത്താല്‍ പത്തോ പതിനഞ്ചോ പേര്‍ കാണും അവിശ്വാസികളായെന്നും വീണ പറഞ്ഞിരുന്നു.

ഭൂരിപക്ഷത്തിന് പ്രാധാന്യം

ഭൂരിപക്ഷത്തിന് പ്രാധാന്യം

ഇതിനിടയിലായിരുന്നു ഭൂരിപക്ഷത്തെക്കുറിച്ചും ന്യൂനപക്ഷത്തെക്കുറിച്ചും ചര്‍ച്ച തുടങ്ങിയത്. എല്ലായിടത്തും ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നായിരുന്നു വീണ പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് തെറ്റാണ്. ന്യൂനപക്ഷത്തിന് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ട്. കേരളത്തില്‍ എന്തിനാണ് ബീഫ് ഫെസ്റ്റ് നടത്തിയത് എന്നറിയാമോയെന്നും ജസ്ല ചോദിച്ചിരുന്നു.

ഭരണഘടന പഠിക്കൂ

ഭരണഘടന പഠിക്കൂ

ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നുവെങ്കില്‍ ഇവിടെ ബീഫ് നിരോധിക്കുകയല്ലേ വേണ്ടതെന്നും ജസ്ല ചോദിച്ചിരുന്നു. ഇവിടെ അത് കഴിക്കുന്നൊരു ന്യൂനപക്ഷമുണ്ട്. ആദ്യം ഭരണഘടന പഠിക്കൂ. ഇതൊക്കെ കേട്ടപ്പോഴും ഭൂരിപക്ഷമേ ജയിക്കൂയെന്നായിരുന്നു വീണ പറഞ്ഞത്. ഭരണഘടന പഠിച്ചല്ല താന്‍ ഇവിടെ വരെ എത്തിയത്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ സംസാരിച്ചത് എന്ന് മനസ്സിലായില്ലെന്നായിരുന്നു ജസ്ലയുടെ മറുപടി.

ദൈവത്തെപ്പോലെ പൂജിക്കുന്നു

ദൈവത്തെപ്പോലെ പൂജിക്കുന്നു

മുന്‍പ് നിങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ടിരുന്നുവെന്നും ഇത് പോലെ നേരില്‍ കിട്ടാനായി കാത്തിരിക്കുകയായിരുന്നു താനെന്നും വീണ ജസ്ലയോട് പറഞ്ഞിരുന്നു. ഭരണഘടനയിലല്ല, ദൈവത്തിലാണ് എന്റെ വിശ്വാസം. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന പെണ്ണാണ് താന്‍. താന്‍ 24 വയസ്സുള്ള കൊച്ചുകുട്ടിയാണ്. ആദ്യം കുറച്ച് വളരൂയെന്നും വീണ ജസ്ലയോട് പറഞ്ഞിരുന്നു. കുറേ തടി വെച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇതിന് ജസ്ല നല്‍കിയ മറുപടി.

കുലസ്ത്രീ എന്ന് പറഞ്ഞ് ഇങ്ങോട്ട് വരണ്ട

കുലസ്ത്രീ എന്ന് പറഞ്ഞ് ഇങ്ങോട്ട് വരണ്ട

ജസ്ല തന്നെ ബോഡി ഷെയ്മിംഗ് നടത്തിയതാണെന്നായിരുന്നു വീണ പറഞ്ഞത്. താന്‍ നടത്തിയത് ബോഡി ഷെയ്മിംഗ് അല്ല, തന്നോട് കുറച്ച് വളര് എന്ന് പറഞ്ഞതിനുള്ള മറുപടിയാണ്. കുലസ്ത്രീ പരിവേഷത്തില്‍ നിങ്ങള്‍ എന്നോട് സംസാരിക്കേണ്ടെന്നും ജസ്ല പറഞ്ഞിരുന്നു. ഇത് കേട്ടപ്പോഴാണ് വീണ പൊട്ടിത്തെറിച്ചത്. കുലസ്ത്രീ എന്നൊന്നും പറഞ്ഞ് തന്‍രെ അടുത്തേക്ക് വരണ്ട, അതൊക്കെ നിങ്ങള് ഫേസ്ബുക്കില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു വീണയുടെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X