മുന്നിൽ സഹോദരിമാർ, രണ്ടാം സ്ഥാനത്ത് പാഷാണം, ഞെട്ടിക്കാൻ പോകുന്നത് രഘു!

ബിഗ് ബോസ് അതിന്റെ നൂറാം ദിവസത്തിലേയ്ക്ക് അടുക്കുകയാണ്. 100 എന്ന ദിനത്തിലേയ്ക്ക് ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. ജനുവരി 5 ന് ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ 68ാം ദിനങ്ങൾ പിന്നിടുകയാണ്. തുടക്കത്തിലുണ്ടായിരുന്ന പല മത്സരാർഥികൾ പോവുകയും ഹൗസിലേയ്ക്ക് പുതിയ അംഗങ്ങൾ വരുകയും ചെയ്തു.

ഷോയുടെ ടാഗ് ലൈൻ പോലെ കളികൾ വേറെ ലെവൽ ആയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 2 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. മോഹൻലാൽ എത്തുന്ന ശനി, ഞായർ ദിവസങ്ങളിലാണ് ബിഗ് ബോസ് ഹൗസ് യാത്രയിലെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കുന്നത്. ആരൊക്കെ വീടിന് പുറത്തു പോകും മുന്നോട്ടുള്ള യാത്രയ്ക്ക് ആരൊക്കെയുണ്ടാകുമെന്ന് വാരാന്ത്യം എപ്പിസോഡിൽ അറിയാം. ഇത്തവണത്തെ വാരാന്ത്യം എപ്പിസോഡിന് ഏറെ പ്രത്യേകതയുണ്ട്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇക്കുറി നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 68 Review | FilmiBeat Malayalam
 വ്യത്യസ്തമായ നോമിനേഷൻ

ഇത്തവണ വ്യത്യസ്തമായ നോമിനേഷൻ പ്രക്രിയയായിരുന്നു. സാധാരണഗതിയിൽ ക്യാപ്റ്റന്റെ പേര് ഒഴികെ ആരുടെ പേര് വേണമെങ്കിലും നോമിനേഷനായി നിർദ്ദേശിക്കാം. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായിബിഗ് ബോസ് നിർദ്ദേശിക്കുന്ന രണ്ട് പേരിൽ നിന്ന് ഒരാളുടെ പേര് മാത്രമ പറയാൻ കഴിയുള്ളൂ. ഗ്രൂപ്പ് തിരിച്ചായിരുന്ന നോമിനേഷൻ

  5 പേർ

ബിഗ് ബോസ് ഹൗസിലെ അഞ്ച് ശക്തരായ മത്സരാർഥികളാണ് ഇക്കുറി നോമിനേഷനിൽ എത്തിയിരിക്കുന്നത്. അമൃത സുരേഷ്, സഹോദരി അഭിരാമി, പാഷാണം ഷാജി, ദയ അശ്വതി, രേഷ്മ, രഘു എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സ്വയം നോമിനേഷനിലൂടെ എത്തിയത്.

 മുന്നിൽ സഹോദരിമാർ

ബിഗ് ബോസ് പുറത്തു വിട്ട വോട്ടിങ്ങ് പ്രകാരം ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ വോട്ട് ലഭിച്ചിരിക്കുന്നത് ഗായികമാരായ അഭിരാമിയ്ക്കും അമൃതയ്ക്കുമാണ്. 870250 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഷോയുടെ 50 ാം ദിവസം ഇവർ ഹൗസിൽ എത്തിയത്. എത്തിയ ആദ്യ ആഴ്ച ഒഴികെ ഇതുവരെയുള്ള എല്ലാ ആഴ്ചകളിലും സഹോദരിമാർ നേമിനേഷനിൽ എത്തിയിട്ടുണ്ട്.

 പാഷാണം  ഷാജി

അമൃത, അഭിരാമി എന്നിവർക്ക് തൊട്ട് പിന്നാലെ പാഷാണം ഷാജിയാണ്. 7 ലക്ഷത്തോളം വോട്ടുകളാണ് പാഷണത്തിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ ദിനം മുതലുള്ള മത്സരാർഥിയാണ് പാഷാണം ഷാജി. ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ തവണ ക്യാപ്റ്റനായതും ഷാജിയായിരുന്നു, ആര്യയെ സേഫ് ചെയ്തു കൊണ്ടാണ് ഷാജി നോമിനേഷനിൽ എത്തിയത്.

 ദയ ആശ്വതി

മൂന്നാം സ്ഥാനം ദയ അശ്വതിയ്ക്കാണ്. 604850 വോട്ടുകളാണ് ദയയ്ക്ക് ലഭിച്ചിരിക്കുന്നത്. കണ്ണിന് അസുഖം വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ദയ നേമിനേഷനിൽ വരുന്നത്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ വോട്ടുകൾ ലഭിച്ച ഒരു മത്സരാർഥി കൂടിയായിരുന്നു ദയ. മോഹൻലാൽ തന്നെയാണ് ദയയുടെ ജനപിന്തുണയെ കുറിച്ച് ഹൗസിൽ വെളിപ്പെടുത്തിയത്.

 രേഷ്മയും രഘുവും


നാലും അ‍ഞ്ചും സ്ഥാനങ്ങളിൽ രേഷ്മയും രഘുവും ആണ്. 603900 വോട്ടുകളാണ് രേഷ്മയ്ക്ക് ലഭിച്ചിരിക്കുന്നത്. രഘുവിന് അഞ്ച് ലക്ഷത്തിലധികവും വോട്ടുകൾ ലഭിച്ചിട്ടുണ്ട് ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാർഥികളാണ് രേഷ്മയും രഘുവും ഷോയിൽ ഇപ്പോഴുളള മത്സരാർഥികളിൽ മികച്ച ഗെയിം കളിക്കുന്ന വിരലിൽ എണ്ണാവുന്ന മത്സരാർഥികളിൽ ഒരാളാണ് രഘു. മത്സരാർഥികൾക്ക് വോട്ട് ചെയ്യാനുളള ഒരുരീതി മാത്രമാണിത്. എന്നാൽ അവസാന നിമിഷം വോട്ടിങ്ങ് മാറ മറിയാനാണ് സാധ്യത ദയയെ പിന്തള്ളി രഘു മുന്നിലേയ്ക്ക് വരാൻ സാധ്യതയുണ്ട്. അത്തരം റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

bbm voting result

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X