For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് 2 അവസാനിപ്പിക്കുന്നു? വോട്ടിംഗ് നിര്‍ത്തിവെച്ച് അണിയറ പ്രവര്‍ത്തകര്‍

  |

  കൊറോണ പടരുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് 2 നിര്‍ത്താന്‍ പോവുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഷോയില്‍ അണിയറക്കാരുടെയും മല്‍സരാര്‍ത്ഥികളുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന. ഇത് സംബന്ധിച്ച് ചാനലിന്റെ ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ഇപ്പോഴിതാ ഷോയിലെ മല്‍സരാര്‍ത്ഥികള്‍ക്കായുളള വോട്ടിങ് അവസാനിപ്പിച്ചിരിക്കുകയാണ്. ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരുന്ന ഹോട്ട് സ്റ്റാര്‍ ആപ്ലിക്കേഷനിലായിരുന്നു മല്‍സരാര്‍ത്ഥികള്‍കക്കായുളള വോട്ടിംഗ് നടന്നിരുന്നത്. എന്നാലിപ്പോള്‍ വോട്ടിംഗ് ഓപ്ഷന്‍ ഉണ്ടായിരുന്ന സ്ഥാനത്ത് വോട്ടിംഗ് ലൈനുകള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

  കൊവിഡ് 19 സാഹചര്യമാണ് ഇതിന് കാരണമെന്നും വിശദീകരണമുണ്ട്. നേരത്തെ ബിഗ് ബോസിന്റെ നിര്‍മ്മാതാക്കളായ എന്റമോള്‍ ഷൈന്‍ കൊറോണയുടൈ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരുന്നത്.

  ഞങ്ങളുടെ ജീവനക്കാരുടെയും താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍ നല്‍കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഞങ്ങള്‍ അറിയിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള താല്‍ക്കാലിക നിര്‍ത്തിവെക്കലാണ് ഇത്.

  പാട്ട് കേട്ട് ഡാന്‍സ് ചെയ്യുമ്പോഴും കരച്ചില്‍! ദയ അച്ചുവിനെ ട്രോളി മല്‍സരാര്‍ത്ഥികള്‍

  ഞങ്ങളുടെ കമ്പനിയില്‍ ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെയും കലാകാരന്മാരെയും അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായി ഇരിക്കാനും ആരോഗ്യപരമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും ഞങ്ങള്‍ പ്രേരിപ്പിക്കുന്നു. വൈകാതെ തന്നെ നിങ്ങളെ വിനോദിപ്പിക്കാനായി തിരിച്ചെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലെന്ന് രജിത്ത്! സാമൂഹൃ സേവനത്തിനായി ഡോക്ടര്‍

  ഇങ്ങനെയായിരുന്നു എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ഫേസ്ബുക്കില്‍ കുറിച്ചത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ ആരംഭിച്ചിരുന്നത്. എഴുപതിലധികം എപ്പിസോഡുകളാണ് ഇതുവരെ ബിഗ് ബോസ് 2വിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്. എഷ്യാനെറ്റില്‍ രാത്രി ഒമ്പത് മണിമുതലാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആദ്യം മുതല്‍ ലഭിച്ചുകൊണ്ടിരുന്നത്.

  ആടുജീവിതത്തിലെ വിദേശതാരം നിരീക്ഷണത്തില്‍! പൃഥ്വിരാജും സംഘവും സുരക്ഷിതര്‍

  പതിനേഴ് മല്‍സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചിരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായുളള ആളുകളാണ് ഇത്തവണയും മല്‍സരിക്കുന്നത്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് 2വില്‍ അരങ്ങേറിയത്. ഇതിനിടെ കുറച്ചുപേര്‍ പുറത്താവുകയും മറ്റുചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തുകയും ചെയ്തിരുന്നു.

  English summary
  bigg boss malayalam season 2: voting lines closed due to covid 19
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X