രജിത്തില്ലെങ്കില്‍ ബിഗ് ബോസും വേണ്ട! കോടീശ്വരനെ ഏറ്റെടുത്ത് ഫാന്‍സ്! ഇത് ഞങ്ങളുടെ വേറെ ലെവല്‍ കളി!

രജിത് കുമാറെന്ന ശക്തനായ മത്സരാര്‍ത്ഥിയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. അദ്ദേഹം ഇല്ലാത്ത കുറവ് ഇവിടേയും ശരിക്കും അറിയുന്നുണ്ടെന്നും വീട് ആകെ മൂകമായിപ്പോയെന്നുമായിരുന്നു താരങ്ങളും പറഞ്ഞത്. വിയോജിപ്പുകളും വഴക്കുകളുമൊക്കെയുണ്ടെങ്കിലും അദ്ദേഹം പോവുമെന്ന് കരുതിയിരുന്നിലെന്നായിരുന്നു ആര്യ പറഞ്ഞത്. മാഷിന് ഇതെന്ത് പറ്റിയെന്ന് പറഞ്ഞ് ഒരേ കരച്ചിലിലായിരുന്നു ദയ. ടാസ്‌ക്കിനിടയില്‍ നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞ താരത്തെ മെഡിക്കല്‍ സംഘമെത്തി പരിശോധിച്ചിരുന്നു. സുജോയും രഘുവും അമൃതയും അഭിരാമിയുമെല്ലാം രജിത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു.

ഫുക്രുവും ഷാജിയുമൊക്കെ തങ്ങളുടെ സന്തോഷം പുറമേ കാണിക്കുന്നുണ്ടായിരുന്നില്ല. വികാരധീനനായ സുജോയെ വിമര്‍ശിക്കുകയായിരുന്നു ഇരുവരും. ചേട്ടന്‍ ഇങ്ങനൊരു വിഷയത്തില്‍ പുറത്തേക്ക് പോവേണ്ടയാളല്ലെന്നായിരുന്നു സുജോ പറഞ്ഞത്. സംഭവിച്ചുപോയെന്നും എന്താണ് നടന്നതെന്ന് ചേട്ടന് മാത്രമേ അറിയൂയെന്നുമായിരുന്നു രഘു പറഞ്ഞത്. രജിത് കുമാര്‍ ബിഗ് ബോസ് വീട്ടില്‍ ഇല്ലാത്തതിനാല്‍ ആരാധകരും പരിഭ്രാന്തിയിലാണ്. തങ്ങളുടെ ആശങ്ക പങ്കുവെച്ചായിരുന്നു പലരും എത്തിയത്. ഈ പരിപാടി ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങളും നടന്നിരുന്നു.

ബിഗ് ബോസ് കാണരുത്

ബിഗ് ബോസ് കാണരുത്

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് രജിത് കുമാറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങളുമായി ഒരുവിഭാഗം എത്തുമ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. അദ്ദേഹത്തെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയെന്ന അറിയിപ്പ് വന്നതോടെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇനി ബിഗ് ബോസ് കാണരുതതെന്നായിരുന്നു ഗ്രൂപ്പുകളിലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള പ്രതിഷേധ പോസ്റ്റുകള്‍ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇനിയെന്ത് ചെയ്യാനാവും

ഇനിയെന്ത് ചെയ്യാനാവും

പരിപാടി കാണില്ലെന്ന് തീരുമാനിച്ചതിന് ശേഷമായി ഇനിയെന്തൊക്കെ ചെയ്യാനാവുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. വോട്ടിംഗില്‍ അദ്ദേഹത്തെ മുന്നിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും ആരാധകര്‍ നടത്തുന്നുണ്ട്. രണ്ടാമത്തെ തവണ ക്യാപ്റ്റനായ രജിത്ത് ഇത്തവണ എലിമിനേഷന്‍ നോമിനേഷനിലുണ്ടായിരുന്നില്ല. പരിപാടി കാണരുതെന്നും ചിലരൊക്കെ വീഡിയോയും കമന്റുകളുമൊക്കെ പോസ്റ്റ് ചെയ്യുന്നത് കാണുന്നുണ്ടെന്നും അത് ശരിയായില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ആര്‍മി ഗ്രൂപ്പുകളിലുണ്ട്.

Recommended Video

Bigg Boss Malayalam : ഇനി ഏറ്റവും ശക്തരായ മത്സരാർത്ഥികൾ ആരൊക്കെയാണ്? | FilmiBeat Malayalam
കോടീശ്വരനൊപ്പം

കോടീശ്വരനൊപ്പം

രജിത് സാര്‍ വരുന്നത് വരെ കോടീശ്വരന്‍ കാണാനാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഫാന്‍സുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രജിത് സാറിനെ നിങ്ങള്‍ എടുത്തപ്പോള്‍ ഗോപി ചേട്ടനെ ഞങ്ങള്‍ എടുത്തുവെന്നും ഇത് പ്രേക്ഷകരുടെ വേറെ ലെവല്‍ കളിയാണെന്നും ആരാധകര്‍ പറയുന്നു. രജിത് തിരിച്ചുവരുന്നത് വരെ കോടീശ്വരന്‍ പരിപാടി കണ്ടാല്‍ മതിയെന്നുള്ള നിര്‍ദേശങ്ങളും ഗ്രൂപ്പുകളിലുണ്ട്. ബിഗ് ബോസിന് ഈ നീക്കം തിരിച്ചടിയാവുമെന്ന് കരുതുന്നില്ലെങ്കിലും നമ്മുടെ സമാധാനത്തിന് ഇങ്ങനെ ചെയ്യാമെന്നായിരുന്നു പലരും പറഞ്ഞത്.

ശനിയാഴ്ചയോ?

ശനിയാഴ്ചയോ?

വാരാന്ത്യത്തിലെ എലിമിനേഷന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് എത്താറുണ്ട് മോഹന്‍ലാല്‍. അതിന് മുന്‍പായി രജിത് വീട്ടിലേക്ക് തിരിച്ചെത്തുമോയെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. വീണ നായരായിരുന്നു കഴിഞ്ഞയാഴ്ച എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. ഇത്തവണ വ്യത്യസ്തമായ തരത്തിലായിരുന്നു നോമിനേഷന്‍. രഘു, രേഷ്മ, ഷാജി, ദയ, അഭിരാമി ഇവരാണ് ഇത്തവണ എലിമിനേഷന്‍ നോമിനേഷനിലുള്ളത്.

മാസ്സ് എന്‍ട്രി

മാസ്സ് എന്‍ട്രി

രജിത് കുമാറിന്റെ മാസ്സ് എന്‍ട്രിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറയുന്നു. പുതിയ പ്രമോ കാണുമ്പോഴെല്ലാം ഇതേക്കുറിച്ചാണ് ചോദിക്കുന്നത്. രജിത് സീക്രട്ട് റൂമില്‍ സുരക്ഷിതനായി കഴിയുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അദ്ദേഹം ബിഗ് ബോസില്‍ നിന്നും പുറത്തുപോയോ എന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രാങ്ക് ടാസ്‌ക്ക് പൊളിഞ്ഞതാണോയെന്നും പച്ചമുളക് തന്നെയാണോ തേച്ചതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X