സുജോയ്ക്കും രജിത്തിനും മുന്നറിയിപ്പുമായി ബിഗ് ബോസ്! ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി!
ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. 15 പേരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. അടുത്തിടെയായിരുന്നു രണ്ടുപേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പരിപാടിയിലേക്കെത്തിയത്. രസകരമായ ഗെയിമുകള്‍ മാത്രമല്ല ഇടയ്ക്ക് ചില വഴക്കുകളും ബിഗ് ബോസില്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം സുജോ മാത്യു രജിത്ത് കുമാറിനെ കൈകാര്യം ചെയ്യാനും ശ്രമിച്ചിരുന്നു. അക്രമാസാക്തനായ സുജോയെ മറ്റുള്ളവര്‍ പിടിച്ചുവെക്കുകയായിരുന്നു. ഇരുവരും അന്യോന്യം വെല്ലുവിളികളും നടത്തിയിരുന്നു. സുജോയുടെ പ്രവര്‍ത്തി ശരിയായില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു പുറത്തുവന്നത്.
സുജോയേയും രജിത്തിനേയും കഴിഞ്ഞ ദിവസം ബിഗ് ബോസും ശാസിച്ചിരുന്നു. ആരോടും സംസാരിക്കാന്‍ ഇല്ലാതെയിരിക്കുകയായിരുന്നു താനെന്നും അതിനിടയിലാണ് അലക്‌സാന്‍ഡ്രയുമായി കൂട്ടായത്. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നാണ് പലരും പറയുന്നത്. അക്കാര്യം കൊണ്ട് കുറച്ച് കാലം കൂടി ഇവിടെ നില്‍ക്കുമെന്ന് പറയുന്നത് കേട്ടിരുന്നുവെന്നും സുജോ രജിത്തിനോട് പറയുന്നുണ്ടായിരുന്നു. ബിഗ് ബോസിന്റെ കര്‍ശന നിര്‍ദേശം ലഭിച്ചതോടെ സുജോയും രജിത്തും പിണക്കം അവസാനിപ്പിച്ച് സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്. ഇരുവരും മാറിയിരുന്ന് സംസാരിക്കുന്ന രംഗങ്ങളുമുണ്ടായിരുന്നു.

സുജോയും രജിത്തും
കഴിഞ്ഞ ദിവസമായിരുന്നു സുജോ രജിത്തുമായി വഴക്കിട്ടത്. തന്നെ പെണ്ണാളന്‍ എന്ന് വിശേഷിപ്പിച്ചത്. സുജോയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതേത്തുടര്‍ന്നായിരുന്നു താരം രജിത്തിന് നേരെ പൊട്ടിത്തെറിച്ചത്. നിങ്ങള്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് താന്‍. തന്നെ തീര്‍ത്തേ അടങ്ങൂയെന്നും സുജോ പറഞ്ഞപ്പോള്‍ ബാക്കി വെച്ചേക്കരുത് എന്നായിരുന്നു രജിത്തിന്റെ മറുപടി. അലക്‌സാന്‍ഡ്രയും രഘുവുമൊക്കെ ചേര്‍ന്നാണ് സുജോയെ പിടിച്ചുമാറ്റിയത്.
Recommended Video

ബിഗ് ബോസ് പറഞ്ഞത്
സുജോയും രജിത്തും തമ്മിലുള്ള വഴക്കിനെക്കുറിച്ച് ബിഗ് ബോസും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള കാര്യം ഇനി ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയത്. ബിഗ് ബോസ് വീട് എന്നത് ഒരു കുടുംബമാണ്. പല സാഹചര്യങ്ങളില്‍ നിന്ന് വന്ന, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളാണ് ഇവിടെ ഒരു കുടുംബമായി മാറിയിരിക്കുന്നത്. എല്ലാ കുടുംബങ്ങളിലും അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും വഴക്കുകളും സ്വാഭാവികമാണ്. അത്തരത്തില്‍ ഇവിടെയും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിച്ചേക്കാം. വാക്കുകള്‍കൊണ്ടുള്ളതും ആശയപരവും ആരോഗ്യകരവുമായ സംവാദങ്ങള്‍ അംഗീകരിക്കാവുന്നതാണെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

ബിഗ് ബോസും ശ്രദ്ധിച്ചിട്ടുണ്ട്
ആശയപരമായുള്ള സംവാദങ്ങള്‍ ശാരീകിക ആക്രമണത്തിലേക്ക് നീങ്ങുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിയുടെ ഭാഷ ഉപയോഗിച്ച് ശാരീരികമായ ആക്രമണങ്ങളുടെ തരത്തിലേക്ക് മാറിയാല്‍ സംഗതി ഗൗരവമേറിയതാവും. ഇന്നലത്തേതുള്‍പ്പെടെ അത്തരം ചില സംഭവങ്ങള്‍ ഈ വീട്ടില്‍ നടന്നത് ബിഗ് ബോസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മനസിലായെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

കര്‍ശന നടപടി
സുജോയുടേയും രജിത്തിന്‍റേയും പേര് വിളിച്ചായിരുന്നു ബിഗ് ബോസ് ശാസിച്ചത്. ഇനിമേലാല്‍ അത്തരം അക്രമാസക്തമായ ഭീഷണികളോ ശാരീരിക ആക്രമണങ്ങളോ നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഉടന്‍തന്നെ കര്‍ശന നടപടികള്‍ എടുക്കുന്നതായിരിക്കും. ശാരീരികമായ ആക്രമണങ്ങള്‍ ഇവിടെ ഒരു കാരണവശാലും അനുവദനീയമല്ലെന്നും ബിഗ് ബോസ് ഇവരോട് പറഞ്ഞിരുന്നു.

ആരോഗ്യകരമായ മത്സരങ്ങള്‍
നിങ്ങളെ സസൂക്ഷ്മം കണ്ടുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകര്‍ നിങ്ങളുടെ കളിചിരി തമാശകളും ആശയസംവാദങ്ങളും ആരോഗ്യകരമായ വാക്കുകളും എല്ലാം ആസ്വദിക്കുന്നുണ്ട്. അത് അതിരുവിടാതിരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കുക. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തരായവരാണ് നിങ്ങള്‍ ഓരോരുത്തരും. അതുകൊണ്ട് തുടര്‍ന്നും വാശിയേറിയ ആരോഗ്യകരമായ മത്സരങ്ങള്‍ കാഴ്ചവെക്കുകയെന്ന് പറഞ്ഞായിരുന്നു ബിഗ് ബോസ് സംസാരം നിര്‍ത്തിയത്.


Click it and Unblock the Notifications