ബിഗ് ബോസ് ഹൗസിൽ നടന്നത് സ്ക്രിപ്റ്റാണോ? ആദ്യമായി പ്രതികരിച്ച് ഡോക്ടർ രജിത് കുമാർ

ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാർഥിയാണ് ഡോക്ടർ രജിത് കുമാർ. ടാസ്ക്കിനിടെ രജിത് സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് മത്സരാർഥികളെ പോലെ പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു. രജിത്തിനെ പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു ഇത്. തുടർന്ന് ഡോക്ടറെ ബിഗ് ബോസ് ഷോയിൽ നിന്ന് തന്നെ താൽക്കാലികമായി പുറത്താക്കുകയായിരുന്നു.

Recommended Video

Bigg Boss Malayalam : രജിത് കുമാർ തിരിചെത്തി മക്കളേ | FilmIbeat Malayalam

rejith kumar

പിന്നീട് രജിത് കുമാർ തിരികെ വരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുകയായിരുന്നു. ഡോക്ടറെ തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഒരു വലിയ ജനവിഭാഗം രംഗത്തെത്തിയിരുന്നു. വാരന്ത്യം എപ്പിസോഡിൽ രജിത് തിരിച്ച് വരുമെന്നും ചിലർ പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹൻലാലിനോടൊപ്പമുള്ള രജിത് കുമാറിന്റെ പ്രെമോ വീഡിയോ എത്തിയിരിക്കുകയാണ്.

പുറത്തു വന്ന പ്രെമോ വീഡിയോയിൽ എന്തിനാണ് ഇത് ചെയ്തതെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ചെയ്ത തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നും, അധ്യാപകനെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തെറ്റാണ് താൻ ചെയ്തതെന്നും മറുപടിയായി അദ്ദേഹം പറയുന്നുണ്ട്. പശ്ചാതപിക്കുണ്ടോ എന്ന ലാലേട്ടന്റെ ചോദ്യത്തിന് ഉണ്ടെന്നും രേഷ്മയെ കണ്ട് മാപ്പ് പറഞ്ഞതിന് ശേഷം പോകണമെന്ന് വെച്ചാണ് താൻ നിന്നതെന്നും ഡോക്ടർ പറയുന്നു. പലർക്കും ഒരു ധാരണയുണ്ട് ഇത് ബിഗ് ബോസ് ഉണ്ടാക്കിയ സ്ക്രിപറ്റ് ആണ് എന്ന്. അതിനെ കുറിച്ച് പ്രേക്ഷകരോട് പറയാനും മോഹൻലാൽ രജിത്തിനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. രജിത് തിരിച്ച് പോകുമോ ഷോയിലേയ്ക്ക് മടങ്ങി വരുമോ എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.

രജിത് കുമാറിനെ മാറ്റിയത് ബിഗ് ബോസിന്റെ രഹസ്യ ടാസ്ക്കാണെന്നും ഷോയുടെ സ്ക്രിപിറ്റിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചിരുന്നു. ഡോക്ടറെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാംപെയ്നുകൾ സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. രജിത്തിനെ തിരികെ കൊണ്ട് വന്നില്ലെങ്കിൽ ഷോ തന്നെ ബഹിഷ്കരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും ജനപിന്തുണയുള്ള താരമാണd ഡോക്ടർ രജിത് കുമാർ.
ഹൗസിലുള്ളവരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹൗസിലുള്ള രജിത്തിന്റെ ടീം അംഗങ്ങളിൽ തന്നെ ഈ വിഷയത്തിൽ രണ്ട് നിലപാടുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X