ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 12 ലക്ഷത്തിലേറെ ഫോളോവേഴ്‌സ്, അഭി അമൃത വരവ് വെറുതെയല്ല...

ഏറെ സർപ്രൈസുകളുമായിട്ടായിരുന്നു ബിഗ് ബോസ് സീസൺ 2 ന്റെ അമ്പതാം എപ്പിസോഡ്. അല്ലെങ്കിലും സർപ്രൈസുകൾക്ക് ബിഗ് ബോസ് ഹൗസിൽ വലിയ ക്ഷാമമില്ല. എന്നാൽ അമ്പതാം ദിവസം മത്സരാർഥികളും അംഗങ്ങളും ഒട്ടും വിചാരിക്കാത്ത സർപ്രൈസാണ് നൽകിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾ പുറത്തു പോകുന്നതിനോടൊപ്പം തന്നെ വൈൽഡ് കാർഡ് എൻട്രികളും സംഭവിക്കാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടുള്ള വൈൽ‌ഡ് കാർഡ് എൻട്രിയാണ് സംഭവിച്ചിരിക്കുന്നത്.

അമ്പതാം ദിവസം രണ്ട് സർപ്രൈസുകളാണ് ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തു പോയ രഘു, അലക്സാൻഡ്ര, സുജോ എന്നിവർ തിരികെ വീട്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ പുതുതായി രണ്ട് പേർ കൂടി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. അത് മാറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷുമാണ്. അവസാനം നിമിഷം പോലും സർപ്രൈസ് തകർക്കാതെയായിരുന്നു ഇവരുടെ എൻട്രി. സംഗീതത്തിലൂടെ പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകുന്ന ഇവർ ആരാണെന്ന് അറിയാമോ.....

 ഐഡിയ  സ്റ്റാർ സിങ്ങർ

ഏഷ്യനെറ്റിന്റെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. അമൃതയായിരുന്നു മത്സരാർഥിയായി സ്റ്റാർ സിങ്ങറിൽ എത്തിയതെങ്കിലും സഹോദരി അഭിരാമിയുടെ കരിയറിലും ഏഷ്യനെറ്റ് ഒരു വഴിതിരിവായിരുന്നു. അമൃതയ്ക്കൊപ്പം തന്നെ അഭിരാമിയും സ്റ്റാർ സിംഗർ സദസിലും വേദിയിലും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. സഹോദരി റിയാലിറ്റി ഷോയിൽ തിളങ്ങിയപ്പോൾ അമൃത ഏഷ്യനെറ്റിന്റെ തന്നെ പരമ്പരയായ ഹലോ കുട്ടിച്ചാത്തനിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു.

 അഭിരാമിയുടെ റീ എൻട്രി

ഹലോ കുട്ടിച്ചാത്തന് ശേഷം അഭിരാമിയെ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നെ വർഷങ്ങൾക്ക് ശേഷം ഗംഭീര മേക്കോവറിലായിരുന്നു താരം പ്രേക്ഷകരുടെ മുന്നിൽ‌ പ്രത്യക്ഷപ്പെട്ടത്. കുട്ടിച്ചാത്തനിലും സ്റ്റാർ സിംഗറിലും കണ്ട അഭിരാമി ആയിരുന്നില്ല അത്. അഭിനേതാവായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ അഭി വൈവിധ്യമായ മേഖലയിൽ തന്റെ തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ഗായിക, അവതാരിക, വ്‌ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍..

Recommended Video

Bigg Boss Malayalam : അമൃത സുരേഷും അഭിരാമിയും ബിഗ് ബോസിൽ | FIlmiBeat Malayalam
  അമൃതം ഗമയ

അമൃത- അഭിരാമി സുരേഷ് എന്നിവർ ഒന്നിച്ച് ചേർന്ന് ആരംഭിച്ച മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് അമൃതം ഗമയ. വിദേശത്തും സ്വദേശത്തും ഒരുപോലെ അനേകം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ജനപ്രീതി നേടിയിട്ടുണ്ട്. അമൃതയ്ക്കൊപ്പം ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. എജി വ്ളോഗ്സ് എന്നാണ് ചാനലിന്റെ പേര്. രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഇവർക്കുണ്ട്.

സോഷ്യൽ മീഡിയയിൽ   ആക്ടീവ്


സോഷ്യൽ മീഡിയയിൽ അമൃതയെക്കാൾ കൂടുതൽ ആക്ടീവ് അഭിരാമി സുരേഷാണ്. അഭിപ്രായ പ്രകടത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും നിരവധി വിമർശനങ്ങൾ കേട്ടിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടി അഭിരാമി നൽകാറുമുണ്ട്. ഫേസ്ബുക്കില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട്. ചേച്ചിയെക്കാളും ജനസമ്മതി കൂടുതലുള്ള അഭിരാമിയ്ക്ക് അമൃതയുടെ അനിയത്തിയായി അറിയപ്പെടുന്നതിൽ സന്തോഷം മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X