രജിത്ത് സാറില്ലാത്ത എലിമിനേഷന്‍! ഇനി പുറത്തുപോവുക ആരായിരിക്കും? സാധ്യത ഇവര്‍ക്ക്

By Midhun Raj

ബിഗ് ബോസ് 2വിന്റെ ഓരോ എപ്പിസോഡുകള്‍ കഴിന്തോറും അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷോയുടെ തുടക്കത്തില്‍ തിളങ്ങിനിന്ന പലരും ഇപ്പോള്‍ പതറുന്ന കാഴ്ചയാണ് കാണാനാവുക. അധികപേരും ഒറ്റപ്പെടുത്തിയ രജിത്ത് കുമാര്‍ മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊണ്ടാണ് മുന്നേറുന്നത്.

ജനങ്ങളെല്ലാം രജിത്തിനൊപ്പം നില്‍ക്കുന്ന സമയത്ത് മറ്റുളളവര്‍ നിലനില്‍പ്പിനായുളള പോരാട്ടത്തിലാണുളളത്. ബിഗ് ബോസിന്റെ ഈ ആഴ്ചത്തെ നോമിനേഷനില്‍ ഡോക്ടറെ ആരും നോമിനേറ്റ് ചെയ്യാതിരുന്നത് ശ്രദ്ധേയമായിരുന്നു. നോമിനേഷനില്‍ ഉണ്ടാവുമെന്ന് രജിത്ത് പോലും ഉറപ്പിച്ച സമയത്ത് ഇല്ലെന്ന് കേട്ടപ്പോള്‍ അദ്ദേഹം പോലും ഞെട്ടിയിരുന്നു.

രജിത്ത് ഇല്ലാത്ത നോമിനേഷന്‍

രജിത്ത് ഇല്ലാത്ത നോമിനേഷന്‍ ലിസ്റ്റില്‍ ഇത്തവണ പാഷാണം ഷാജി, വീണ, സുജോ, സാന്‍ഡ്ര, അമൃത അഭിരാമി തുടങ്ങിയവരാണ് ഉള്‍പ്പെട്ടത്. ആര്യ, രഘു തുടങ്ങിയവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും വിദഗ്ദമായി കാര്‍ഡ് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ആദ്യമായാണ് പാഷാണം ഷാജി നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മുന്‍പ് പല തവണ

മുന്‍പ് പല തവണ ക്യാപ്റ്റന്‍സി ലഭിച്ചതു കാരണമാണ് ഷാജി നോമിനേഷനില്‍ ഉള്‍പ്പെടാതിരുന്നത്. ഇത്തവണ ഷാജിയും ഉള്‍പ്പെടുന്ന നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും ആരായിരിക്കും പുറത്തുപോവുകയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. രജിത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന സുജോ, അമൃത അഭിരാമി തുടങ്ങിയവരെ ആരാധകര്‍ പിന്തുണക്കുമെന്ന കാര്യം ഉറപ്പാണ്.

രജിത്ത് സാറിന്റെ

രജിത്ത് സാറിന്റെ കൂടെ നില്‍ക്കുന്നത് കൊണ്ട് അവര്‍ക്ക് ഇത്തവണ വോട്ട് കൂടാനുളള ചാന്‍സ് കൂടുതലാണ്. അതേസമയം പാഷാണം ഷാജി, സാന്ദ്ര, വീണ എന്നിവര്‍ക്ക് പുറത്തുനിന്നുളള സപ്പോര്‍ട്ട് ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുന്‍പ് പലതവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് വീണയും സാന്ദ്രയും.

ബെസ്റ്റ് ഫ്രണ്ടായ ആര്യയ്‌ക്കൊപ്പം

ബെസ്റ്റ് ഫ്രണ്ടായ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടാണ് വീണ ഷോയില്‍ കളിക്കുന്നത്. പല സമയത്തും ഇമോഷണലി വീക്കാവാറുളളത് കൊണ്ടാണ് വീണയെ പലരും നോമിനേറ്റ് ചെയ്യാറുളളത്. എന്നാല്‍ അടുത്തിടെയുളള എപ്പിസോഡുകളിലെല്ലാം ഗെയിം എന്തെന്ന് മനസിലാക്കി കൊണ്ടാണ് വീണ കളിക്കുന്നത്. സുജോയുമായുളള പ്രശ്‌നത്തിന് ശേഷം സാന്ദ്ര ഇപ്പോള്‍ മറ്റുളളവരോട് കൂടുതല്‍ സംസാരിക്കുന്നുണ്ട്.

തിരിച്ചുവന്ന ശേഷം

തിരിച്ചുവന്ന ശേഷം ജസ്ലയുടെ കൂടെയായിരുന്നു സാന്‍ഡ്രെയെ കൂടുതല്‍ സമയവും ഹൗസില്‍ കണ്ടത്. എന്നാല്‍ ജസ്ല പുറത്തുപോയതോടെ സാന്ദ്രയും നിലനില്‍പ്പിനായി ശ്രമിക്കുകയാണ്. പാഷാണം ഷാജി, സാന്ദ്ര, വീണ ഈ മൂന്ന് പേരില്‍ ഒരാള്‍ ഇത്തവണ പുറത്തുപോവുമെന്നാണ് പലരും പ്രവചിക്കുന്നത്. കാരണം ഇവര്‍ക്ക് പുറത്തുനിന്നുളള പിന്തുണ ലഭിക്കുമോ എന്ന കാര്യം പ്രവചനാതീതമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X