എലിമിനേഷന് മുന്‍പൊരു ജയില്‍ശിക്ഷ! പുറത്തേക്ക് പോവുന്നത് രാജിനി ചാണ്ടിയോ? അതോ???
Recommended Video
പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. അടുത്ത ദിവസം എന്താണ് നടക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോയും പുറത്തുവരാറുണ്ട്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറുന്നത്. ആദ്യവാരം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി എലിമിനേഷനുള്ള നോമിനേഷനുകളും പുറത്തുവന്നിട്ടുണ്ട്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. രസകരമായ ടാസ്‌ക്കുകള്‍ മാത്രമല്ല ട്വിസ്റ്റുകളുമായും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
പാഷാണം ഷാജിയാണ് പുതിയ ക്യാപ്റ്റന്‍. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ചും അവരുടെ പ്രകടനത്തെക്കുറിച്ചും മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സംഭവബഹുലമായ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അരങ്ങേറിയത്. സ്‌പെഷല്‍ ടാസ്‌ക്കില്‍ പിന്നിലായ രണ്ട് മത്സരാര്‍ത്ഥികളെ ജയിലില്‍ അടയ്ക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. മറ്റ് മത്സരാര്‍ത്ഥികളുടെ നിര്‍ദേശപ്രകാരമായാണ് ജയിലിലേക്ക് പോവേണ്ടവരെ തിരഞ്ഞെടുത്തത്. രാജിനി ചാണ്ടിയും രജിത് കുമാറുമായിരുന്നു ജയിലിലേക്ക് പോയത്. അതിനിടയിലെ ഇരുവരുടേയും പ്രതികരണം വ്യത്യസ്തമായിരുന്നു. എലിമിനേഷന് മുന്നോടിയായാണോ ഈ ശിക്ഷ നല്‍കിയതെന്നുള്ള ചോദ്യവുമായെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍.

എലിമിനേഷന് മുന്‍പൊരു ശിക്ഷ
വാരാന്ത്യത്തിലാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കുന്നത്. അതുവരെ നടന്ന ടാസ്‌ക്കുകളിലെ പ്രകടനവും സഹമത്സരാര്‍ത്ഥികളുടെ നോമിനേഷനും പ്രേക്ഷകരുടെ വോട്ടിംഗുമൊക്കെ പരിശോധിച്ചതിന് ശേഷമാണ് പുറത്തേക്ക് പോവുന്നയാളെ തിരഞ്ഞെടുക്കുന്നത്. ആദ്യത്തെ എലിമിനേഷനിലൂടെ ആരാണ് പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. പ്രിയ മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ ഉറപ്പിക്കുകയാണ് ആരാധകര്‍. ആര്‍മി ഗ്രൂപ്പുകള്‍ ഇതിനകം തന്നെ സജീവമാണ്.

ജയിലിലായത്
പതിവില്‍ നിന്നും വ്യത്യസ്തമായ ശിക്ഷാരീതികളാണ് ഇത്തവണ ബിഗ് ബോസ് നല്‍കുന്നത്. പരിപാടി തുടങ്ങിയപ്പോള്‍ തന്നെ എല്ലാവരും ജയില്‍ കണ്ടിരുന്നു. ജയിലൊക്കെയുണ്ടല്ലോയെന്ന കമന്റുകളായിരുന്നു മത്സരാര്‍ത്ഥികള്‍ നേരത്തെ പറഞ്ഞത്. സ്‌പെഷല്‍ ടാസ്‌ക്കില്‍ പ്രകടനത്തില്‍ പിന്നാക്കമായവരെയാണ് ബിഗ് ബോസ് ജയിലില്‍ അടച്ചത്. രാജിനി ചാണ്ടിയും രജിത് കുമാറുമായിരുന്നു ഇപ്രകാരം ജയിലിന് അകത്തായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തുറന്നുവിട്ടത്.

വരേണ്ടിയിരുന്നില്ലെന്ന് രാജിനി ചാണ്ടി
ബിഗ് ബോസിലെ മുതിര്‍ന്ന മത്സരാര്‍ത്ഥിയാണ് രാജിനി ചാണ്ടി. അമ്മയുടെ വാത്സല്യത്തോടെയാണ് ഇവര്‍ മറ്റുള്ളവരോട് ഇടപഴകുന്നത്. ആദ്യയാഴ്ചയിലെ ക്യാപ്റ്റനും രാജിനിയായിരുന്നു. 7 നോമിനേഷനായിരുന്നു രാജിനിക്ക് ലഭിച്ചത്. ഇതോടെയാണ് ബിഗ് ബോസ് താരത്തെ ജയിലില്‍ പൂട്ടിയിടാന്‍ നിര്‍ദേശിച്ചത്. ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതും അവര്‍ ആകെ അസ്വസ്ഥയായിരുന്നു. തന്റെ ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ ഈ പരിപാടി കാണുമെന്നും ഇങ്ങോട്ടേക്ക് വേണ്ടിയിരുന്നില്ലെന്നുമൊക്കെയായിരുന്നു താരം പറഞ്ഞത്.

സമാധാനിപ്പിക്കാനുള്ള ശ്രമം
ജയിലിലായ രാജിനി ചാണ്ടിക്കരികിലേക്ക് സോമദാസും എലീനയുമൊക്കെ എത്തിയിരുന്നു. പൊട്ടിക്കരയുന്ന രാജിനിയെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. എന്നാല്‍ ഇവരുടെ വാക്കുകളൊന്നും താരം കേട്ടിരുന്നില്ല. തന്റെ സങ്കടം പറയുന്നത് തുടരുകയായിരുന്നു താരം. മറ്റുള്ളവര്‍ നല്‍കിയ ഭക്ഷണമോ മരുന്നോ കഴിക്കാനോ ഇവര്‍ കൂട്ടാക്കിയിരുന്നില്ല. ജയിലില്‍ കഴിഞ്ഞ മറ്റൊരു മത്സരാര്‍ത്ഥിയായ രജിത് കുമാറിന് അരികില്‍ സുജോ മാത്യവുണ്ടായിരുന്നു.

മനസ്സിലെ സങ്കടം
തന്റെ ജയില്‍ ശിക്ഷയെക്കുറിച്ചറിഞ്ഞ രജിത് കുമാര്‍ ബിഗ് ബോസിന് നന്ദി പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നു ആദ്യം ചെയ്തത്. മോശം പ്രകടനത്തിലൂടെ താന്‍ തിരഞ്ഞക്കപ്പെട്ടതിന്റെ അസ്വസ്ഥത അദ്ദേഹത്തിനുണ്ടായിരുന്നു. അക്ഷോഭ്യനായാണ് അദ്ദേഹം സിജോയോട് സംസാരിച്ചത്. പുറമെ തുള്ളിച്ചാടുകയായിരുന്നുവെങ്കിലും തനിക്ക് സങ്കടമുണ്ടായിരുന്നുവെന്നും അതൊളിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവരും നോമിനേഷനിലുണ്ട്
രജിത് കുമാര്‍, സുജോ മാത്യു, അലക്‌സാന്‍ഡ്ര, എലീന പടിക്കല്‍, സോമദാസ്, രാജിനി ചാണ്ടി ഇവരാണ് ഇത്തവണ എലിമിനേഷനെ അഭിമുഖീകരിക്കുന്നത്. മത്സരത്തില്‍ നിലനില്‍ക്കാന്‍ ഇവരില്‍ പലരും യോഗ്യരല്ലെന്ന് സഹമത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ പറഞ്ഞത്. പ്രേക്ഷകരുടെ വോട്ടിംഗ് കൂടി പരിഗണിച്ചാണ് എലിമിനേഷനില്‍ ആരാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ ബിഗ് ഹൗസില്‍ നിലനിര്‍ത്താനായുള്ള ശ്രമത്തിലാണ് ആരാധകര്‍. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.


Click it and Unblock the Notifications