രേഷ്മയോ വീണയോ? ബിഗ് ഹൗസിനോട് വിട പറയുന്നത് ആരാണ്? പ്രദീപും ജസ്ലയും സേഫെന്ന് പ്രേക്ഷകര്‍!
വാരാന്ത്യത്തിലാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ അരങ്ങേറുന്നത്. രാജിനി ചാണ്ടിയും പരീക്കുട്ടിയും എലിമിനേഷനിലൂടെ പുറത്തേക്ക് പോയപ്പോള്‍ നാല് പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ഹൗസിലേക്ക് എത്തിയത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 5 പേരെ വ്യത്യസ്ത ഇടങ്ങളിലായി താമസിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. അസുഖം മാറിവരുന്നുണ്ടെന്നും വൈകാതെ തന്നെ പരിപാടിയിലേക്ക് തിരിച്ചെത്തുമെന്നും മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മാറി നില്‍ക്കുന്നവരിലൊരാളായ രേഷ്മയും ഇത്തവണ എലിമിനേഷന്‍ നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രദീപ് ചന്ദ്രന്‍, ജസ്ല മാടശ്ശേരി, വീണ നായര്‍,രേഷ്മ ഇവരിലാരാണ് പുറത്തേക്ക് പോവുന്നതെന്നാണ് എല്ലാവരുടേയും ചോദ്യം. ദയയായിരിക്കുമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞതെങ്കിലും ദയ സുരക്ഷിതയാണെന്നും മത്സരത്തില്‍ തുടരുമെന്നും ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ദയയ്ക്കാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രദീപ് ചന്ദ്രനും സുരക്ഷിതനാണെന്നാണ് വോട്ടിംഗ് കണക്കുകള്‍ പറയുന്നത്. രേഷ്മയും വീണ നായരും ഡെയ്ഞ്ചര്‍ സോണിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രേക്ഷകര്‍ക്കും തനിക്കും ഒരുപോലെ ആകാംക്ഷയുള്ള നിമിഷങ്ങളാണ് ഇതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അടുത്ത ദിവസം അല്ലെങ്കില്‍ അടുത്ത നിമിഷം അവിടെ എന്ത് സംഭവിക്കുമെന്ന് അറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പ്രദീപ് ചന്ദ്രനായിരിക്കില്ലെന്നും പെണ്‍പുലികളാണോ ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന തരത്തിലും ചര്‍ച്ചകളുണ്ട്. വീട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നുവെന്ന് വീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ് രേഷ്മയെ. രേഷ്മയായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്നുള്ള ചര്‍ച്ചകളും സജീവമാണ്. ജസ്ല പുറത്തേക്ക് പോവാനുള്ള സാധ്യതയില്ലെന്നുള്ള അഭിപ്രായങ്ങളുമുണ്ട്.


Click it and Unblock the Notifications