ഹൗസിൽ വന്ന് പോകുന്നത് നിരവധി പേർ, ബിഗ് ബോസ് ഷോ അവസാനിപ്പിക്കാന്‍ കാരണം ഇതാണ്

ജനുവരി 5 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 2 വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാൻ കഴീഞ്ഞിരുന്നു. ആദ്യ സീസൺ അവസാനിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും വ്യക്തികളുമായിരുന്നു സീസൺ2 ൽ മത്സരാർഥിയായി എത്തിയത്. അതിനാൽ വളരെ പെട്ടെന്ന് തന്നെ ബിഗ് ബോസ് സീസൺ 2 സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമാകുകയായിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മത്സരാർഥികളുടേയും ,ക്രൂവിന്റെയും ആരോഗ്യ സ്ഥിതി പരിഗണിച്ച് ഷോ അവസാനിപ്പിക്കാന്‍ ഷോയുടെ നിർമ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ തീരുമാനിക്കുകയായിരുന്നു, മഹാമാരിയുടെ ഭീതിയില്‍ നാട് ജാഗ്രതയില്‍ കഴിയുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നുള്ള നിലപാടിലാണ് ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നത്. പൊതു സമൂഹവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ ഒറ്റപ്പെട്ട ജീവിക്കുന്ന മത്സരാർഥികൾക്ക് എങ്ങനെ കൊറോണ ബാധിക്കും? എന്തിനാണ് ഇപ്പോൾ ഈ ഷോ നിർത്തുന്നതെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിത പ്രേക്ഷകർക്ക് മറുപടിയുമായ ചാനൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  മത്സരാർഥികൾ മാത്രമല്ല

മാധ്യമ പ്രവർത്തക സിനിത ദേവദാസിന്റെ വീഡിയോയിലാണ് ഷോ അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുന്നത്. മത്സരാർഥികളെ കൂടാതെ 300 അധികം ആളുകൾ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പിന്നണിയിൽ ജോലി ചെയ്യുന്നുണ്ട്. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഷോ നടക്കുന്നത്. ഫിലിം സിറ്റി ആയതു കൊണ്ട് തന്നെ നിരവധി സിനിമ ഷൂട്ടിങ്ങുകളും മറ്റും ഇവിടെ നടക്കുന്നുണ്ട്. അതിലെ ഒരു വീട് മാത്രമാണ് ബിഗ് ബോസ് ഹൗസ്. ഈ വീടിനു ചുറ്റും നിരവധി കെട്ടിടങ്ങളും ആളുകളും തമസിക്കുന്നുണ്ട്.

 റിസോർട്ടിൽ

മൂന്നൂറിലധികം ആളുകളാണ് ഷോയിൽ വർക്ക് ചെയ്യുന്നത്. ഷോയുമായി ബന്ധപ്പെട്ടുള്ള ആളുകൾ താമസിക്കുന്നത് ഹൗസിനു തൊട്ടടുത്തുള്ള ഒരു ഫോർ സ്റ്റാർ റിസോട്ടിലാണ്. 18 ഏക്കർ ചുറ്റപാടിൽ നിൽക്കുന്ന ഫോർ സ്റ്റാർ റിസോട്ടിന് തൊട്ട് അടുത്ത് തന്ന അമ്യൂസ്മെന്റ് പാർക്കുണ്ട്. ഇവിടെ വിദേശികളും കുട്ടികളുമടക്കം നിരവധി പേർ പാർക്കിൽ എത്തുന്നുണ്ട്. കൂടാതെ അണിയറ പ്രവർത്തകർ‌ താമസിക്കുന്ന റിസോട്ടിലും വിദേശത്ത് നിന്നെത്തുന്ന നിരവധി ആളുകൾ താമസിക്കുന്നുണ്ട്.

   ബിഗ്  ബോസ് ഹൗസിൽ  എത്തുന്നവർ

ബിഗ് മത്സരാർഥികളെ കൂടാതെ നിരവധി പേർ പുറത്ത് നിന്ന് വീട്ടിൽ എത്തുന്നുണ്ട്. ടാസ്ക്കിന്റെ ഭാഗമായുള്ള ജോലികൾക്കും മറ്റുമാണ് ഇവർ വീട്ടിനുള്ളിൽ എത്തുന്നത്. അതു പോലെ തന്നെ ക്രുവിലുള്ള അംഗങ്ങൾക്കുള്ള ഭക്ഷണവും മറ്റും ഒരുക്കുന്നതിനായി ക്യാന്റ്റീൻ സംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട് . ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഗ് ബോസ് ഷോ അവിടെ തുടർന്ന് നടത്താൻ സാധിക്കുകയില്ല.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
ഈ ആഴ്ച കൂടി

വെള്ളിയാഴ്ചയോട് കൂടി ഷോ അവസാനിപ്പിക്കുമെന്നാണ് ഏറ്റവും ഒടിവിലായി ലഭിച്ച റിപ്പോർട്ട്. മത്സരാർഥികളേയും അണിയറപ്രവർത്തകരേയും തിരിക നാട്ടിൽ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകര്യതയായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X