മണിക്കുട്ടന്റെ പേടി അത് മാത്രമാണ്; ഈ ആഴ്ച ബിഗ് ബോസില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യതയുള്ളവരുടെ പേര് പുറത്ത്
ബിഗ് ബോസ് മത്സരം അവസാനത്തിലേക്ക് എത്തുമ്പോള്‍ മത്സരാര്‍ഥികളും ആവേശത്തിലാണ്. ഇനിയുള്ള ദിവസങ്ങള്‍ ശക്തമായി പോരാടിയില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാവുമെന്ന് പലരും തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതിനുള്ള മുന്നൊരുക്കത്തിലാണ് പലരും. ഈ ആഴ്ച പുറത്ത് പോവാനുള്ളവരുടെ നോമിനേഷന്‍ നടത്തിയിരിക്കുകയാണ്. റിതു മന്ത്ര, രമ്യ പണിക്കര്‍, സായി വിഷ്ണു എന്നിവര്‍ക്ക് നാല് വോട്ടുകള്‍ വീതം ലഭിച്ചിരുന്നു.
സൂര്യയ്ക്ക് മൂന്ന് വോട്ടുകളും മണിക്കുട്ടന് രണ്ട് വോട്ടുമാണ് ലഭിച്ചത്. റംസാന്‍ നേരിട്ട് നോമിനേഷനില്‍ ഉള്ളത് കൊണ്ട് ആറ് പേരാണ് ഈ ആഴ്ച എലിമിനേഷനിലുള്ളത്. പുറത്ത് പോയി തിരിച്ച് വന്നതിന് ശേഷം വീണ്ടും മണിക്കുട്ടനെ നോമിനേറ്റ് ചെയ്തത് റംസാനും കിടിലം ഫിറോസും ആയിരുന്നു. അതിന് വ്യക്തമായ ചില കാരണങ്ങളും ഇരുവരും പറഞ്ഞിരുന്നു.

'എന്റെ ആദ്യ നോമിനേഷന്‍ മണിക്കുട്ടനാണ്. കാരണം അദ്ദേഹം ഈ ഗെയിമിന് യോജിച്ച ആളല്ലെന്ന് പലതവണ തോന്നിയിട്ടുണ്ട്. അങ്ങനൊരു സ്‌റ്റേജില്‍ വന്ന് നില്‍ക്കുമ്പോള്‍ മണിക്കുട്ടന്‍ പലതവണയായി പേടിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഈ പേടി എന്നാല്‍ സ്വന്തം ഇമേജിനെ കുറിച്ചാണ്. പുറത്തുള്ളവര്‍ എന്നെ എങ്ങനെ വിലയിരുത്തും, ഞാനിങ്ങനെയൊക്കെ ചെയ്താല്‍ പുറത്ത് പോകുമോ, അല്ലെങ്കില്‍ തന്നെ കുറിച്ച് ഒരു വാക്ക് മറ്റുള്ളവര്‍ പറഞ്ഞ് കഴിഞ്ഞാല്‍ അത് തന്നെ എങ്ങനെ എഫക്ട് ചെയ്യും എന്നൊക്കെ ആലോചിച്ച് ഭയങ്കര പേടിയുള്ള ഒരു വ്യക്തിയായിട്ടാണ് മണിക്കുട്ടനെ തോന്നിയിട്ടുള്ളതെന്നാണ് റംസാന്‍ പറയുന്നത്.
അമ്മയെ പോലെ അതീവ സുന്ദരിയായി ജാൻവി കപൂർ, ബോളിവുഡിൻ്റെ പ്രിയ താരപുത്രിയുടെ പുത്തൻ ഫോട്ടോസ്
റംസാനെ പോലെ കിടിലം ഫിറോസ് ആണ് മണിക്കുട്ടനെ നോമിനേറ്റ് ചെയ്ത മറ്റൊരാള്‍. പോയിട്ട് തിരികെ വന്നിട്ടും മണി ഊര്‍ജ്ജസ്വലതയിലേക്ക് തിരിച്ച് എത്തിയിട്ടില്ല. മണി തിരികെ വന്നിട്ട് നാല് ദിവസങ്ങള്‍ കഴിയുന്നു. ഇതുവരെ മണി ആ വന്നതില്‍ നിന്ന് മാറിയിട്ടില്ല. അങ്ങനെ തന്നെ ഇരിക്കുകയാണ്. ഞാന്‍ ഉള്‍പെടെയുള്ളവര്‍ വ്യക്തിപരമായി ഒരുപാട് അങ്ങ് ഡൗണ്‍ ആയിട്ടുണ്ട്. പക്ഷേ നമ്മളൊക്കെ ഒരുവട്ടം ഒന്ന് റിഫ്രഷ് ആവാനുള്ള ഊര്‍ജം കിട്ടിയപ്പോള്‍ അത് അവിടെ കളഞ്ഞിട്ട് തൊട്ടടുത്ത ദിവസത്തെ ഫേസ് ചെയ്യാന്‍ തയ്യാറാണ്. കാരണം ഇനി നമുക്ക് മൂന്ന് ആഴ്ചയേ ഉള്ളു. അതില്‍ കുറച്ച് കൂടിയൊക്കെ എനര്‍ജിയോട് കൂടി മണി നില്‍ക്കേണ്ടതുണ്ട്. ആ ഒരു എനര്‍ജി കഴിഞ്ഞ ഒരാഴ്ച മണിയില്‍ കണ്ടില്ലെന്നാണ് നോമിനേഷന്റെ കാരണമായി കിടിലം ഫിറോസ് പറഞ്ഞത്.


Click it and Unblock the Notifications