ഭാഗ്യലക്ഷ്മിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കി? കരഞ്ഞ് കാലുപിടിച്ചതിന് ശേഷം താരം പുറത്തേക്കെന്ന് ആരാധകര്‍

ബിഗ് ബോസിന്റെ പുതിയ സീസണ്‍ തുടങ്ങി അമ്പതാം ദിവസത്തിലേക്ക് എത്തുകയാണ്. ഈ കാലയളവില്‍ ഷോ യില്‍ നിന്നും പുറത്ത് പോയത് വനിത മത്സരാര്‍ഥികള്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍ മജ്‌സിയ ഭാനു കൂടി പുറത്തേക്ക് പോയതോടെ മത്സരാര്‍ഥികളും ഇത് ചൂണ്ടി കാണിച്ച് രംഗത്ത് വന്നിരുന്നു. ഭാഗ്യലക്ഷ്മിയും സന്ധ്യ മനോജുമാണ് എലിമിനേഷനെ കുറിച്ച് വിമര്‍ശിച്ചത്.

പാർട്ടി വെയർ ലുക്കിൽ ആദ ശർമ്മ, വാർമുടി വെച്ച് നടിയുടെ കിടിലൻ ചിത്രങ്ങൾ

സ്ത്രീകള്‍ മാത്രം പുറത്ത് പോവുന്നത് എന്ത് കൊണ്ടാണെന്ന് ആരോപിച്ച് വന്ന ഇരുവരും കഴിഞ്ഞ ആഴ്ച വീടിനുള്ളില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. വീട്ടില്‍ പോകണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഭാഗ്യലക്ഷ്മി പൊട്ടിക്കരയുന്നതും ശ്രദ്ധേയമായിരുന്നു. ഒടുവില്‍ ഭാഗ്യത്തിന്റെ ആഗ്രഹം സഫലമായെന്ന തരത്തിലാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

ഭാഗ്യലക്ഷ്മിയെ പുറത്താക്കി

റംസാന്‍, ഭാഗ്യലക്ഷ്മി, നോബി, ഫിറോസ്- സജ്‌ന, അനൂപ്, കിടിലം ഫിറോസ്, സന്ധ്യ മനോജ്, ഭാഗ്യലക്ഷ്മി, സൂര്യ എന്നിങ്ങനെ ഏഴാമത്തെ ആഴ്ചയില്‍ എട്ട് മത്സരാര്‍ഥികളാണ് നോമിനേഷനില്‍ വന്നിരിക്കുന്നത്. ഇതില്‍ ഭാഗ്യലക്ഷ്മി പുറത്തേക്ക് പോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നത്. നോമിനേഷന്‍ പ്രഖ്യാപിക്കുന്ന സമയത്ത് കണ്‍ഫെഷന്‍ റൂമിലെത്തി ബിഗ് ബോസിനോട് തനിക്ക് പുറത്ത് പോവണമെന്ന് ഭാഗ്യം നേരിട്ട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഫുഡ് കഴിക്കാതെ സത്യാഗ്രഹം നടത്തുകയും ചെയ്തു.

ഭാഗ്യലക്ഷ്മിയെ പുറത്താക്കി

അങ്ങനെ ഭാഗ്യത്തിന്റെ ആഗ്രഹം തന്നെ സഫലമായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഈ ആഴ്ച മോഹന്‍ലാല്‍ പുറത്തേക്ക് അയക്കുന്നത് ഭാഗ്യലക്ഷ്മിയെ ആണ്. പുറത്ത് വന്നതിന് ശേഷമുള്ള ഭാഗ്യത്തിന്റെ ചിത്രങ്ങള്‍ കണ്ടതായി ഫാന്‍സ് ഗ്രൂപ്പുകളില്‍ ആരാധകര്‍ പറയുന്നു. ഈ ആഴ്ച വോട്ടിങ്ങില്‍ ഏറ്റവും പിന്നിലുള്ളത് ഭാഗ്യമാണെന്നാണ് പ്രേക്ഷകര്‍ കണ്ടുപിടിച്ചത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും എലിമിനേഷന്‍ റൗണ്ട് കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

 ഭാഗ്യലക്ഷ്മിയെ പുറത്താക്കി

ഭാഗ്യലക്ഷ്മിയെക്കാള്‍ വോട്ട് പിന്നില്‍ സന്ധ്യ മനോജ് ആണെങ്കിലും നേരിട്ട് റിക്വസ്റ്റ് നടത്തിയ സ്ഥിതിയ്ക്ക് ഭാഗ്യലക്ഷ്മിയെ തന്നെ പുറത്താക്കിയെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ വോട്ടിങ്ങില്‍ കിടിലം ഫിറോസാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ഏറ്റവും മികവുറ്റ പ്രകനടം കാഴ്ച വെക്കാന്‍ കിടിലത്തിന് സാധിച്ചിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌കിന് മുന്‍പ് പൊളി ഫിറോസുമായി നടത്തിയ വാക്കേറ്റവും ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഭാഗ്യലക്ഷ്മിയും പരസ്പരം ആരോപണങ്ങള്‍ ഉന്നിയിച്ച് രംഗത്ത് ഉണ്ടായിരുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 ഭാഗ്യലക്ഷ്മിയെ പുറത്താക്കി

ഫിറോസ് ഖാന്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വീടിനുള്ളില്‍ പണി എടുക്കുന്നതിനെ കുറിച്ചും ഭാഗ്യലക്ഷ്മിയോട് പറഞ്ഞ കാര്യങ്ങളാണ് താരത്തെ കൂടുതല്‍ വേദനിപ്പിച്ചത്. നാരങ്ങവെള്ളം കുടിക്കാന്‍ എടുത്തതിന്റെ പേരില്‍ സംസാരം ഉണ്ടായാതോടെ താനിനി ഭക്ഷണം കഴിക്കില്ലെന്ന വാശിയിലായിരുന്നു. എന്തായാലും പുറത്തേക്ക് ഇത്തവണയും ഒരു വനിത മത്സരാര്‍ഥി തന്നെയാണ് പുറത്ത് പോകുന്നതെന്ന കാര്യത്തല്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ വൈകാതെ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X