For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസ് വന്ന് 30 മിനുറ്റ് കൊണ്ട് ബിഗ് ബോസ് സെറ്റ് ഒഴിപ്പിച്ചു; നടന്ന സംഭവങ്ങൾ പറഞ്ഞ് അണിയറ പ്രവര്‍ത്തകൻ

  |

  രണ്ടാം സീസണില്‍ സംഭവിച്ചത് പോലെ തന്നെ ബിഗ് ബോസ് മലയാളം മൂന്നാം സീസണും പാതി വഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഷോ നിര്‍ത്താന്‍ പോലീസ് സംഘവും റവന്യൂ വകുപ്പും എത്തിയത്. പെട്ടെന്നുണ്ടായ നടപടിയില്‍ മത്സരാര്‍ഥികളും അണിയറ പ്രവര്‍ത്തകരുമെല്ലാം ആശങ്കയിലാണ്.

  ബൈക്കിന് മുകളിൽ നിന്നും ഗ്ലാമറായി ഫോട്ടോ എടുക്കാൻ പറ്റും, വേറിട്ട രീതി പരീക്ഷിച്ച് മൃദുല ഭാസ്കർ

  ഔദ്യോഗികമായി ബിഗ് ബോസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഒടുവില്‍ സ്റ്റുഡിയോയിലെ മുതിര്‍ന്ന ആള്‍ ബിഗ് ബോസിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് ഇപിവി ഫിലിം സിറ്റിയില്‍ നടന്ന സംഭവവികാസങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

  തിടുക്കത്തില്‍ ഷോ അവസാനിപ്പിക്കേണ്ടി വന്നത് ഞങ്ങളെ വേദനിപ്പിച്ചു. എന്നാല്‍ ഷോ വീണ്ടും തിരികെ കൊണ്ട് വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കുറഞ്ഞപക്ഷം അതിനൊരു സമാപനം കൊടുക്കണം. മേയ് 19 ന് രാത്രി ഏഴ് മണിവരെ എല്ലാം പഴയത് പോലെ ആയിരുന്നു. മത്സരാര്‍ഥികള്‍ക്ക് രാത്രിയില്‍ കൊടുക്കാറുള്ള മറ്റൊരു ടാസ്‌ക് നല്‍കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഞങ്ങള്‍ക്കൊരു ഫോണ്‍ കോള്‍ വരുന്നത്. പോലീസ് സ്റ്റുഡിയോയില്‍ ഉണ്ടെന്നായിരുന്നു അതിലെ സന്ദേശം.

  ഏകദേശം അരമണിക്കൂര്‍ സമയം തന്ന് കൊണ്ട് ഷോ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ആ നിമിഷം ചിന്തിക്കാന്‍ പറ്റുമോ? ഒരു മാസം കൊണ്ട് നിര്‍മ്മിച്ച സെറ്റ് എങ്ങനെയാണ് പെട്ടെന്ന് ഒഴിവാക്കുക. സാധാനങ്ങള്‍ ഉള്‍പ്പെടെ എട്ട് മത്സരാര്‍ഥികളുടെ മരുന്നുകളുമൊക്കെ എടുത്ത് മാറ്റേണ്ടതായി ഉണ്ട്. ബിഗ് ബോസിനോ ലാലേട്ടനോ മത്സരാര്‍ഥികള്‍ക്കോ പോലും സന്ദേശം അയക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.

  ഫിലിം എംപ്ലോയിസ് ഫെഡറേഷന്റെ നിര്‍ദ്ദേശപ്രകാരം ഇവിപി ഫിലിം സ്റ്റുഡിയോയില്‍ നടക്കുന്ന മറ്റ് പരിപാടികളെല്ലാം മേയ് 15 ന് തന്നെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സ്വന്തം സുരക്ഷ നോക്കി ഷൂട്ട് ചെയ്‌തോളാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. തമിഴ്‌നാട്ടില്‍ പൂര്‍ണമായും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ബിഗ് ബോസിലെ ആറ് അണിയറ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ആഴ്ചകളുടെ അടിസ്ഥാനത്തില്‍ 350 ഓളം വരുന്ന ക്രൂ അംഗങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തി.

  എന്നാല്‍ പോസിറ്റീവ് ആയെന്ന് പറയുന്ന ആറ് പേര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ പോലും അറിയത്തില്ല. അങ്ങനൊന്ന് ഇവിടെ നടന്നിട്ടില്ല. അവര്‍ ഷൂട്ടിങ്ങുമായി നേരിട്ട് ഒരു ബന്ധവും ഇല്ലാത്തവരാണ്. ഇനി ഏതെങ്കിലും ക്രൂ അംഗത്തിന് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ കര്‍ശനമായ പ്രോട്ടോകോള്‍ നിലവിലുണ്ട്. 20 ദിവസത്തേക്ക് അവരെ ക്വാറന്റൈനില്‍ വിടും. ശേഷം രണ്ട് നെഗറ്റീവ് റിസള്‍ട്ടുമായിട്ടേ തിരികെ ഷോ യിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  ഞാന്‍ മിക്കവാറും 80-ഓളം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാവും. നിലവില്‍ രാജ്യത്ത് ഷൂട്ടിങ്ങ് നടക്കുന്ന ഒരേയൊരു റിയാലിറ്റി ഷോ ഞങ്ങളുടേതായിരുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ പേരില്‍ ഹൃദയം കത്തുകയാണ്. ഇവിപി യില്‍ ചിത്രീകരിക്കുന്ന മറ്റ് ഏതെങ്കിലും പരിപാടിയിലുള്ളവര്‍ക്ക് ആകാം കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടാവുക. കഴിഞ്ഞ വര്‍ഷവും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ബിഗ് ബോസ് ഷോ അവസാനത്തിലെത്തുന്നതിന് മുന്‍പ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു എന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

  English summary
  Bigg Boss Malayalam Season 3: A Crew Member Opens Up The Last Day Traumatic Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X