ആരെയും കുറ്റപ്പെടുത്തരുത്, നല്ല ആളുകള്‍ സന്തോഷം നല്‍കുന്നു, മോശം ആളുകള്‍..., ഋതു മന്ത്രയുടെ വീഡിയോ
ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെ ഉടന്‍ തന്നെയുണ്ടാവുമെന്ന പ്രതീക്ഷകളിലാണ് പ്രേക്ഷകര്‍. കോവിഡ് സാഹചര്യത്തില്‍ ഷോ നിര്‍ത്തിവെക്കേണ്ടി വന്നത് പലരെയും നിരാശരാക്കിയിരുന്നു. 95ാം ദിവസമാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് നിര്‍ത്തിവെച്ചത്. അതേസമയം ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. ബിഗ് ബോസ് ഫൈനലിസ്റ്റാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഋതു. ഏട്ട് ഫൈനലിസ്റ്റുകളില്‍ ഒരാളായ ഋതുവിനും ഇത്തവണ വിജയ സാധ്യതകളുണ്ടെന്നാണ് പലരും പറയുന്നത്.
സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മോഡലായും അഭിനേത്രിയായും തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലെത്തിയത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അത്ര സുപരിചിത അല്ലായിരുന്നു താരം. ബിഗ് ബോസില്‍ വന്ന ശേഷമാണ് ഋതു മന്ത്രയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. നടിയുടെ സ്വഭാവം തന്നെയാണ് പലരെയും ആകര്‍ഷിച്ചത്.

ഋതുവിനെ ജെനുവിനായി തോന്നിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നത്. നടിയുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസിന് ശേഷം പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടി സമൂഹ മാധ്യമങ്ങളിലൂടെ എത്തിയിരുന്നു. ഇതിനിടെ ഋതുവിന്‌റെ കാമുകനാണെന്ന് പറഞ്ഞ് ജിയ ഇറാനിയും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

ബിഗ് ബോസ് താരത്തിനൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ മുന്‍പ് എത്തിയത്. എന്നാല്‍ ഇതേകുറിച്ച് പുറത്തിറങ്ങിയ ശേഷം ഋതു മന്ത്ര പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടെന്നും എന്നാല്‍ അത് ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നുമാണ് ഋതു പറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് ഋതു മന്ത്ര.

ബിഗ് ബോസ് താരത്തിന്‌റെതായി വരാറുളള പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഋതു പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. 'ജീവിതത്തില്‍ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. നല്ല ആളുകള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. മോശം ആളുകള്‍ നിങ്ങള്‍ക്ക് ഒരു പാഠം നല്‍കുന്നു, മികച്ച ആളുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ നല്‍കുന്നു', എന്നാണ് ഋതു പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഴുതി കാണിക്കുന്നത്.
Recommended Video

'ഒരു നല്ല ദിവസം ആശംസിക്കുന്നു ഫോക്ക്‌സ്' എന്ന് കുറിച്ചുകൊണ്ടാണ് ഋതു മന്ത്ര ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതേസമയം സിനിമയേക്കാള്‍ മോഡലിംഗ് രംഗത്താണ് ഋതു മന്ത്ര കൂടുതല്‍ തിളങ്ങിയത്. കിംഗ് ലയര്‍, ഓപ്പറേഷന്‍ ജാവ, റോള്‍ മോഡല്‍സ് ഉള്‍പ്പെടെയുളള വിജയ സിനിമകളിലെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലുളള സമയത്ത് ഗായികയായും എല്ലാവരുടെയും ഇഷ്ടം നേടിയിരുന്നു ഋതു മന്ത്ര. കൂട്ടത്തില്‍ നടി പാടിയ നാടന്‍ പാട്ടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.


Click it and Unblock the Notifications