ആദ്യം അഡോണിയെ ഇഷ്ടമായിരുന്നില്ല, ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്, കാരണം പറഞ്ഞ് ആരാധകർ....
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ൽ ആരംഭിച്ച ഷോ ഇപ്പോൾ മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുകയാണ്. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് സീസൺ രണ്ട് 75ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മൂന്നാം സീസൺ ആരംഭിക്കുന്നത്. എന്നാൽ 95ാം ദിവസം സീസൺ 3യും നിർത്തി വയ്ക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു.
സ്റ്റൈലൻ ലുക്കിൽ രകുൽ പ്രീത്, ചിത്രം കാണൂ
കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിൽ എത്തിയിരുന്നു. മികച്ച പ്രകടനമായിരുന്നു ഇവർ കാഴ്ചവെച്ചത്. അതിനാൽ തുടക്കത്തിൽ തന്നെ മികച്ച ശ്രദ്ധ നേടാൻ ഇവർക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഡോണി. ഷോയിൽ നിന്നപ്പോൾ താരത്തിനെതിരെ വിമശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ മാറിയിരിക്കുകയാണ്.

ടെലിവിഷൻ ഷോകളിൽ അഡോണി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ എല്ലാവരോടും മികച്ച സൗഹൃദത്തിലാകാൻ അഡോണിയ്ക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥി കൂടിയായിരുന്നു അഡോണി. 77ാം ദിവസമാണ് താരം ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. ഷോയുടെ അവസാനം വരെ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു അഡോണി. എന്നാൽ ഹൗസിലെചില സൗഹൃദങ്ങൾ അഡോണിയുടെ മുന്നോട്ടുളള ബിഗ് ബോസ് യാത്രയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു.

ബിഗ് ബോസ് ഹൗസിൽ കണ്ട അഡോണിയെ ആയിരുന്നില്ല പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ കണ്ടത്. വാശിയോടെ പോരാടുകയും കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന അഡോണിയെ ആയിരുന്നു കണ്ടത്. താരത്തിന്റെ പല വാക്കുകളും പ്രയോഗങ്ങളും ഹൗസിനകത്തും പുറത്തും വലിയ ചർച്ചയുമായിരുന്നു. എന്നാൽ 77ാം ദിവസം ഷോയിൽ നിന്ന് പുറത്തു പോകുമ്പോൾ പ്രശ്നങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചിട്ടായിരുന്നു ഇറങ്ങിയത്.

റാസാൻ, ഡിംപൽ, എന്നിവരായിരുന്നു ബിഗ് ബോസ് ഹൗസിലെ അഡോണിയുടെ അടുത്ത സുഹൃത്തുക്കൾ. സായിയുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് ഷോയിൽ വെച്ച് തന്നെ പരിഹരിച്ചിരുന്നു. അതിന് ശേഷമാണ് അഡോണി പുറത്ത് പോകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഡോണി പങ്കുവച്ച് ബിഗ് ബോസ് സൗഹൃദത്തിന്റെ ഒരു വീഡിയോയാണ്. ഡിംപലുമായിട്ടുള്ള മനോഹരമായ നിമിഷങ്ങളായിരുന്നു വീഡിയോയിൽ. ആരാധകൻ അയച്ചു കൊടുത്ത വീഡിയോ ഏറെ നന്ദിയോടെയാണ് അഡോണി പങ്കുവെച്ചിരിക്കുന്നത്.
മനോഹരമായ സൗഹൃദം എന്ന കുറിപ്പോടെയാണിത് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
Recommended Video

മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അഡോണിയ്ക്ക് ആരാധകർ വർധിച്ചിരിക്കുകയാണ്. ഷോയിൽ ഉണ്ടായിരുന്നപ്പോൾ തങ്ങൾക്ക് അത്ര ഇഷ്ടമായിരുന്നില്ല എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഒരുപാട് ഇഷ്ടമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
സത്യം പറയാലോ അഡോണി ചേട്ടാ ബിഗ്ഗ്‌ബോസ്സിൽ ഉണ്ടായിരുന്നപ്പോൾ ചേട്ടനോട് അത്ര ഇഷ്ടം ഒന്നും തോന്നിയിട്ടില്ല... എന്നാൽ ഷോ കഴിഞ്ഞിട്ടും ഓരോരുത്തർ പുറത്തു കാണിച്ചു കൂട്ടുന്ന ഷോയിൽ ഒന്നും മിണ്ടാതെ ചേട്ടൻ കാണിക്കുന്ന ഒരു മാന്യത ഉണ്ടെല്ലോ... അതിൽ ഉണ്ട് ചേട്ടന്റെ വ്യക്തിത്വം.
ഷോയിൽ ആരുവെണ്മേകിലും എന്തോ ചെയ്തോട്ടെ... അത് അവരുടെ ഗെയിം മാത്രം ആണ്... അവരുടെ ഗെയിം എങ്ങനെ വേണം എന്ന് അവർക് സ്വീകരിക്കാം. അവരെ സ്വീകരിക്കാണോ എന്ന് നമ്മള് തീരുമാനിക്കും. പക്ഷേ പുറത്തു ഇറങ്ങിയിട്ടും വീണ്ടും ഓരോ ആളുകൾ ഓരോന്ന് കാണിച്ചു കൂട്ടുന്നത് കാണുമ്പോ പുച്ഛം മാത്രം...എന്നിങ്ങനെ ആരാധകർ വീഡിയോയ്ക്ക് ചുവടെ കുറിക്കുന്നു.


Click it and Unblock the Notifications











