For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‍ കരയുന്നതിൽ എന്താണ് കുഴപ്പം? ഫ്‌ളാറ്റിനെക്കാളും വിലയുള്ളത് കൂടെ ഉണ്ടാവുമെന്ന് ആരാധിക

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ ടൈറ്റില്‍ വിന്നറാവാന്‍ എന്ത് കൊണ്ടും യോഗ്യതയുള്ള മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. വന്നത് മുതല്‍ ഇന്ന് വരെയുള്ള ദിവസങ്ങളില്‍ മറ്റൊരു മത്സരാര്‍ഥിയെ ശാരീരികമായോ മാനസികമായിട്ടോ ആക്രമിക്കുകയോ മോശം വര്‍ത്തമാനം പറയുകയോ ചെയ്യാത്ത ഏകവ്യക്തിയാണ് മണിക്കുട്ടന്‍. താന്‍ കാരണം മറ്റൊരാള്‍ വേദനിച്ചോ എന്നോര്‍ത്ത് കരയുകയാണ് പലപ്പോഴും അദ്ദേഹം ചെയ്യാറുള്ളത്.

  വീണ്ടും യാത്രകളിലാണോ, എയർപോർട്ടിൽ നിന്നുള്ള നടി റായി ലക്ഷ്മിയുടെ ചിത്രങ്ങൾ

  അതേ സമയം മണിക്കുട്ടന്‍ കരയുന്നത് ആര്‍മിക്കാര്‍ക്ക് പോലും ഇഷ്ടപ്പെടുന്നില്ലേ എന്ന് ചോദിക്കുകയാണ് ഒരു ആരാധിക. ഇതൊരു ഗെയിം ഷോ എന്നതിനപ്പുറം യഥാര്‍ഥ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ്. അവിടെ ആര്‍ക്കും അഭിനയിക്കാന്‍ പറ്റില്ല. അങ്ങനെ കരയുന്നതിന്റെ പേരില്‍ പുറത്താക്കുകയാണെങ്കില്‍ ഫ്‌ളാറ്റ് കിട്ടുക എന്നതിനെക്കാളും വിലമതിപ്പുള്ള പ്രേക്ഷകരുടെ സ്‌നേഹം ഉണ്ടാവുമെന്നും കുറിപ്പില്‍ പറയുന്നു. വിശദമായി വായിക്കാം...

  മണിക്കുട്ടന്‍ ഫാന്‍സ് അടക്കം പലരും ചോദിച്ചത് കണ്ടൂ, ആകെ ഡൗണ്‍ ആണലോ എന്തിനാ തിരിച്ച് കൊണ്ട് വനത്, ഷോ ബോര്‍ ആവില്ലേ എന്ന് ഒക്കെ. ശരിയാണ്. മണിക്കുട്ടന്‍ ഡൗണ്‍ ആണ്. ഉറ്റ സുഹൃത്ത് മരിച്ച സങ്കടം മാറാതെ ആണ് ഇങ്ങോട്ട് വന്നത്. അതിന് ശേഷം നടന്നതൊക്കെ നമ്മള്‍ കണ്ടത് അല്ലേ. ഒരു മെന്റല്‍ ബ്രേക്ക് ഡൗണ്‍ മനുഷ്യന്‍ ആയി പിറന്ന ആര്‍ക്കും ആ സാഹചര്യത്തില്‍ വരാം. അങ്ങനെ വന്നപ്പോള്‍ പുള്ളി ക്വിറ്റ് ചെയ്തു പോയി. പക്ഷേ കുറച്ച് കൗണ്‍സലിങ് ഒക്കെ കിട്ടി തിരിച്ചു വന്നപ്പോള്‍ പിന്നെയും കേള്‍ക്കുന്നു ദുഃഖ വാര്‍ത്ത.

  ഒരു പക്ഷെ ഡിമ്പുവിന്റെ അച്ഛന്‍ അല്ല വേറെ ആരുടെ എങ്കിലും അച്ഛന്‍ ആയിരുന്നു എങ്കില്‍ പോലും മണിക്കുട്ടന്‍ ആ ഒരു അവസ്ഥയില്‍ തളര്‍ന്നു പോകും. പുള്ളിയുടെ മാനസികാവസ്ഥ അങ്ങനെ ആണ്. പിന്നെ ആണോ ഇത്രയും സ്‌നേഹിക്കുന്ന ഡിംപലിന്റെ അച്ഛന് എന്തെങ്കിലും പറ്റിയാല്‍. ഇത് ഷോ ആണ്. ടിആര്‍പി ഉണ്ട്, എല്ലാം സമ്മതിച്ചു. പക്ഷേ അതിന് ഒക്കെ വേണ്ടി ഒരു മനുഷ്യന് സ്വന്തം വ്യക്തിത്വം മാറ്റാന്‍ പറ്റുവോ? കരച്ചില്‍ വന്നാല്‍ കരയാതെ ഇരിക്കാന്‍ പറ്റുവോ?

  കുറെ ടാസ്‌കും, വഴക്ക ഉണ്ടാകലും മാത്രം അല്ലാലോ. ബിഗ് ബോസ് യഥാര്‍ത്ഥ ജീവിതത്തിലെ ഒരു 100 ദിവസം അല്ലേ. ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇങ്ങനെ ഒക്കെ ആണ്. അത് കണ്ട് ഇരിക്കാന്‍ പറ്റുന്നവര്‍ ഷോ കണ്ടാല്‍ മതി. പിന്നെ എപ്പോഴും പറയുന്ന പോലെ സമയം എല്ലാ മുറിവുകളെയും സുഖപ്പെടുത്തും. ഒന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ അല്ലെങ്കില്‍, കുറച്ച് സമയം എടുത്തിട്ട് ആണെങ്കിലും മണിക്കുട്ടന്‍ പഴയതു പോലെയാകും. ആവുമെന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം. ഇനി ആയില്ലെങ്കിലും കുഴപ്പമില്ല.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ഈ കരച്ചിലും സങ്കടവും ഇഷ്ടമല്ലാത്ത ആളുകള്‍ ആണ് അധികം ഉള്ളത് എങ്കില്‍ മണിക്കുട്ടന്‍ പുറത്ത് പോവും. പക്ഷേ അപ്പോഴും അയാള്‍ കൂടെ കൊണ്ട് പോവുന്നത് ഒരുപാട് പ്രേഷകരുടെ മനസ്സ് ആയിരിക്കും. എത് ഒരു ഫ്‌ളാറ്റിനെക്കാളും വില ഉള്ളത് ആണ് അതിന്. പക്ഷേ, അത് വരെ ഷോയില്‍ അയാള് എങ്ങനെ നില്‍കുന്നോ അത് കണ്ട് ഇഷ്ടപ്പെട്ടു വോട്ട് ചെയ്യാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ മണിക്കുട്ടന്‍ നില്‍ക്കുകയും ചെയ്യും, കപ്പ കൊണ്ട് പോവുകയും ചെയ്യും. എന്നുമാണ് പാര്‍വതി പ്രവീണ്‍ എന്ന ആരാധിക മണിക്കുട്ടന്റെ ഫാന്‍സ് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Season 3: A Fan Girl Wrote Manikuttan's Emotional Situation And Game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X