For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ ജയിപ്പിക്കാന്‍ കൊടുത്ത ടാസ്‌കെന്ന് വിമർശകർ; ഇന്നലെ തിളങ്ങിയത് മണിക്കുട്ടന്‍ തന്നെയെന്ന് ആരാധകരും

  |

  ഭാര്‍ഗിവീനിലയം എന്ന പേരില്‍ ബിഗ് ബോസ് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌കിന്റെ ആവേശത്തിലാണ് മത്സരാര്‍ഥികള്‍. ഓരോരുത്തര്‍ക്കും പ്രത്യേകമായ ടാസ്‌കുകളിലൂടെയാണ് മത്സരം മുന്നോട്ട് പോവുന്നത്. പ്രേതബംഗ്ലാവിലെ താമസക്കാരില്‍ ചിലരെ അതിവിദഗ്ദമായി പരാജയപ്പെടുത്തുന്നതാണ് ടാസ്‌ക്. പ്രധാന കൊലയാളിയുടെ വേഷത്തില്‍ മണിക്കുട്ടനും എത്തി.

  അപ്സരസിനെ പോലെ മനോഹരിയായി മാളവിക ശർമ്മ, ഫോട്ടോസ് വൈറലാവുന്നു

  ആദ്യം തന്നെ മണിക്കുട്ടന്റെ ഇരയാവേണ്ടി വന്നത് സായി വിഷ്ണു ആയിരുന്നു. സഹമത്സരാര്‍ഥികള്‍ക്ക് പോലും മനസിലാകാതെ ഫോണ്‍ ഉപയോഗിച്ച് ബിഗ് ബോസുമായി സംസാരിച്ചാണ് മണിക്കുട്ടന്‍ ഗെയിം പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ താരത്തിനെതിരെ പുറത്ത് നടക്കുന്ന അക്രമണങ്ങളെ കുറിച്ച് പറയുകയാണ് ആരാധികയായ ടീന. ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം...

  എല്ലാ സീസണിലും മോസ്റ്റ് പോപ്പുലര്‍ കണ്ടെസ്റ്റാന്റിന് കൊടുക്കുന്ന ടാസ്‌ക് ആണിത്. പോപ്പുലര്‍ ആയാല്‍ മാത്രം പോര. ടാസ്‌ക് നല്ല രീതിയില്‍ ചെയ്യാനുള്ള കഴിവും ഉള്ള ആളായിരിക്കണം. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ ഈ ടാസ്‌ക് കൊടുക്കും. മണിക്കൂട്ടനെ ജയിപ്പിക്കാന്‍ ആണ് ഇത് കൊടുത്തത് എന്ന് പറയുന്നവര്‍ ഓര്‍ക്കണം സായി നോമിനേറ്റ ചെയ്തത് ആരെയാണ് എന്ന് കണ്ടുപിടിക്കാന്‍ ആയിരുന്നു ആദ്യ ടാസ്‌ക്. അത് എത്ര പ്രയാസം നിറഞ്ഞതാണെന്ന് ഓര്‍ത്താല്‍ നന്നായിരിക്കും.

  മണിക്കുട്ടന്‍ ഫിസിക്കല്‍ ടാസ്‌ക് ചെയ്യില്ലെന്ന് പറയുന്നവര്‍ എന്തുകൊണ്ട് കിടിലത്തിനെയും നോബിയെയും മറക്കുന്നു. ബാത്റൂമിലും സ്റ്റെയര്‍ കേസിലും ഒകെ നിന്നത് അവരുടെ ഫിസിക്കല്‍ ടാസ്‌കിലെ കഴിവുകേടല്ലേ സൂചിപ്പിക്കുന്നത്. ഇന്നലത്തെ ടാസ്‌ക് അത്രയെങ്കിലും നന്നായി പോയത് മണിക്കുട്ടന്‍ കാരണമാണ്. ഒരു മത്സരര്‍ഥി തന്റെ ക്ഷമയും നന്മയും കൊണ്ട് ജന്മനസുകളില്‍ സ്വീകര്യന്‍ ആയപ്പോള്‍ ബിഗ് ബോസും അയാളെ ഉപയോഗിക്കുന്നു അത്രതന്നെ. ഇനി ഞാന്‍ മണിക്കുട്ടന്റെ പിആര്‍ ആണെന്ന് പറയുന്നവരോട്. സീസണ്‍ ഒന്ന് മുതലേ ഞാന്‍ ഇവിടെ ഉണ്ട്. എനിക്കിഷ്ടമുള്ള അളെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും.

  ഈ സീസണ്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആരുടെയും ഫാന്‍ അല്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഈ ഗ്രൂപ്പിലെ ഹിസ്റ്ററി പരിശോധിച്ചാല്‍ അറിയാം. എല്ലാവരെയും സപ്പോര്‍ട്ട് ചെയ്ത ഒരാളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ മണിക്കൂട്ടനെ മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കഴിഞ്ഞ രണ്ടു സീസണിലും ആരും ചെയ്യാത്ത ഓട്ടോ ലൈക് ക്യാമ്പയിന്‍ ആണ് പ്രമുഖ ആര്‍മി ഇപ്പോള്‍ ചെയ്യുന്നത്. ഞാന്‍ ഇടുന്ന മണിക്കുട്ടന്‍ പോസ്റ്റുകളില്‍ ആദ്യം ഹഹ റിയാക്ഷന്‍ അല്ലേല്‍ ദേഷ്യം റിയാക്ഷന്‍ ഇടും. അത് പിടിക്കപ്പെട്ടാല്‍ ലവ് റിയാക്ഷന്‍ ഇട്ടു മണിക്കുട്ടന്‍ ആര്‍മിയുടെ തലയില്‍ വെക്കും.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  സംശയം ഉള്ളവര്‍ക്കു എന്റെ പോസ്റ്റുകള്‍ നോക്കാം. തമിഴ്, തെലുങ്കു, ഹിന്ദി ഒക്കെ ബിഗ് ബോസ് എടുത്താല്‍ തന്നെ നിങ്ങള്‍ക്കൊരു കാര്യം മനസിലാകും, മറ്റുള്ളവരെ മോശക്കാരാക്കുന്ന മത്സരര്‍ഥികള്‍ ജയിച്ചിട്ടില്ല. തമിഴ് തന്നെ എടുത്താല്‍ അറവ് ഋത്വിക്ക മുഖന്‍, ആരി എന്നിവര്‍ അത്രയും നല്ല മനുഷ്യര്‍ ആയിരുന്നു. ബിഗ് ബോസ് വീടൊരു കൂട്ടം ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലം ആണ്. അവിടെ ഏറ്റവും നന്നായി നില്‍കുന്നവരാണ് ജയിക്കുക. മണിക്കുട്ടന്‍ ജന്മനസ്സില്‍ വിജയിച്ചു. ഹേറ്റ് പോസ്റ്റുകള്‍ ഉണ്ടാകും സ്വാഭാവികം ഓട്ടോ ലൈക് പോലെയുള്ള മോശം പ്രവര്‍ത്തികള്‍ ഇനിയെങ്കിലും ഒഴിവാക്കുക പ്രമുഖ ആര്‍മി.

  English summary
  Bigg Boss Malayalam Season 3: A Fan Girl Wrote Manikuttan's Perfomance In Weekly Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X