For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയൊരു ടാസ്‌കിലൂടെ പകയുടെ തീപ്പൊരി ഇടാന്‍ ബിഗ് ബോസിന് സാധിച്ചു; ഗ്രൂപ്പുകളിയെ പറ്റി കുറിപ്പ് വൈറൽ

  |

  ബിഗ് ബോസ് നൂറ് ദിവസവും കഴിഞ്ഞ് നീണ്ട് പോവുമെന്നുള്ള സൂചനകളാണ് 85-ാം എപ്പിസോഡ് കഴിഞ്ഞതോടെ മനസിലാവുന്നത്. വീക്കെന്‍ഡില്‍ അവതാരകനായ മോഹന്‍ലാല്‍ ക്യാപ്റ്റന്‍സി ടാസ്‌കിനൊപ്പം രസകരമായൊരു ടാസ്‌ക് നല്‍കി മത്സരാര്‍ഥികളെ പുതിയൊരു പ്രശ്‌നത്തിലേക്ക് എത്തിച്ചിരുന്നു. വീട്ടില്‍ ഭാഗ്യം, പ്രകടനം, സഹതാപം, എന്നീ മൂന്ന് കാര്യങ്ങള്‍ കൊണ്ട് നില്‍ക്കുന്ന വ്യക്തികളെ കുറിച്ച് പറയുകയാണ് ടാസ്‌ക്.

  അപ്സരസിനെ പോലെ മനോഹരിയായി മാളവിക ശർമ്മ, ഫോട്ടോസ് വൈറലാവുന്നു

  ഈയൊരു ടാസ്‌ക് കഴിയുമ്പോള്‍ ബിഗ് ബോസിലെ ഗ്രൂപ്പുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാവുമെന്ന് പറയുകയാണ് വിഷ്ണു പ്രസാദ് എന്നൊരു ആരാധകന്‍. ഒപ്പം ചില താരങ്ങളുടെ പിആര്‍ നടത്തുന്ന ചെളി വാരിയേറിയല്‍ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിട്ടുണ്ടെന്നും ആരാധകന്‍ പറയുന്നു. വിശദമായി വായിക്കാം..

  വളരെ വ്യക്തമായ രണ്ടു ഗ്രൂപ്പുകളും രണ്ടു ചെറിയ ഉപഗ്രൂപ്പുകളുമായി ബിഗ് ബോസ് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നു. മണി, സായ്, അനൂപ് എന്ന ഗ്രൂപ്പും ഫിറോസ്, റംസാന്‍, നോബി എന്ന ഗ്രൂപ്പും ഇവര്‍ക്കിടയില്‍ ചാടിച്ചാടി നില്‍ക്കുന്ന റിതു-സൂര്യ എന്ന ഉപഗ്രൂപ്പും സായ്-രമ്യ എന്ന രീതിയിലാണ് നിലവിലെ ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പു കളി. ഇന്നലത്തെ വീക്കെന്‍ഡ് എപ്പിസോഡ് വരാനിരിക്കുന്ന വീക്ലി ടാസ്‌കിലേക്കുള്ള വഴിമരുന്ന് ആയിട്ടാണ് എനിക്കു തോന്നിയത്. രണ്ടാഴ്ചയായി ഓണവില്ലില്‍ പോകുന്ന ബിഗ് ബോസ് ഹൗസില്‍ പകയുടെ തീപ്പൊരി ഇടാന്‍ ഈ ചെറിയൊരു ടാസ്‌കിലൂടെ ബിഗ് ബോസിനു കഴിഞ്ഞു. അതിനൊത്ത മോണിങ്ങ് ടാസ്‌കുകളും വരുമെന്ന് പ്രതീക്ഷിക്കാം.

  പ്രേക്ഷകരുടെ ചിന്തയില്‍ ഭാഗ്യം, പ്രകടനം, സഹതാപം തുടങ്ങിയവ കൊണ്ട് അവിടെ നില്‍ക്കുന്നവര്‍ ആരാണെന്ന ടാസ്‌കില്‍ തന്നെ വളരെ വ്യക്തമായി ഗ്രൂപ്പിസം കാണാമായിരുന്നു. ഫിറോസ് ഗ്രൂപ്പ് - മണിഗ്രൂപ്പ് എന്നിവര്‍ പരസ്പരം ടാര്‍ജറ്റ് ചെയ്യുന്നത് വളരെ വ്യക്തമായിരുന്നു. പ്രേക്ഷക സഹതാപം എന്ന സംഭവം കൊണ്ട് ഇപ്പോള്‍ അവിടെ ആരു തന്നെ നില്‍ക്കുന്നില്ല എന്നതാണ് സത്യം. പലപ്പോഴും പറയുന്നതില്‍ വ്യക്തതയില്ലെങ്കില്‍ പോലും സായി ഗെയിമര്‍ എന്ന രീതിയില്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു. കൂട്ടത്തിലെ വമ്പന്‍ മാരെ തൊടാതെ റംസാന്‍, ഋതു സൂര്യ എന്നിവരെ ടാര്‍ജറ്റ് ചെയ്തു കൊണ്ടുള്ള വ്യക്തമായ ഗെയിം പ്ലാനാണ് സായിയുടേത്.

  സൂര്യയെ ജയിലിലേക്ക് വിടാതെ വളരെ പെട്ടെന്നൊരു തീരുമാനത്തില്‍ സ്‌ക്രീന്‍ സ്‌പെയ്‌സും ജയിലിലെ സ്‌പെയ്‌സും ഒരൊറ്റ ഡിസിഷനില്‍ സായി ഒപ്പിച്ചെടുത്തു. പ്രത്യക്ഷത്തില്‍ മണിയെ സഹായിക്കാന്‍ എന്നു തോന്നുമെങ്കിലും വളരെ ബ്രില്യന്റ് ആയൊരു ഗയിം പ്ലേ ആയിരുന്നു അത്. ചെരുപ്പെറിഞ്ഞ റംസാനു എതിരെ ഉള്ള അമര്‍ഷം സായിക്കു ഗുണം ചെയ്യുമെന്നത് സത്യമായിരിക്കെ തന്നെ പ്രേക്ഷക സഹതാപത്തിലാണ് സായി നില്‍ക്കുന്നത് എന്ന വാദം തന്നെ തെറ്റാണ്. പലരും വ്യാജമായ പൊക്കി പറഞ്ഞതിലൂടെ 'പഴയ കുറ്റി കഥ' തന്നെയാണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമാണ്. അതുപോലെ തന്നെ സൂര്യയും. സദാ സമയം കരഞ്ഞു കാണിച്ചതു കൊണ്ട് സൂര്യയ്ക്ക് സഹതാപ വോട്ട് വീഴുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം വ്യക്തമായ ഒരു കാരണത്തിനു വേണ്ടിയുള്ളതല്ല ആ കരച്ചില്‍. അതില്‍ സഹതാപം തോന്നി ആരും വോട്ട് ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല.

  അവിടെ സഹതാപത്തിന്റെ പേരില്‍ ഏതെങ്കിലും രീതിയില്‍ പുറത്തുള്ള വോട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഡിംപലിനാണ് എന്നതാണ് സത്യം. (ഇനി വന്നാല്‍ പോലും). മറ്റുള്ളവര്‍ പുറത്തു പോകേണ്ടതുണ്ട് എന്നതു കൊണ്ട് മാത്രം നിരുപദ്രവകാരിയായി ഭാഗ്യം കൊണ്ടു മാത്രമാണ് സൂര്യ അവിടെ നില്‍ക്കുന്നത്. ശ്രദ്ധേയമായത് മണി-ഫിറോസ് പ്രേക്ഷക സഹതാപം കൊണ്ടാണ് അവിടെ നില്‍ക്കുന്നത് എന്നു പറഞ്ഞതാണ്. സായിയെ മറ്റുള്ളവര്‍ ടാര്‍ജറ്റ് ചെയ്തതും ഡിംപലിന്റെ സിംപതി സ്ട്രാറ്റജിയെ പറ്റി ഫിറോസിന്റെ ആക്രമണവും മനസില്‍ വച്ചാവണം മണി വളരെ പെട്ടെന്ന് ഗെയിമിലേക്ക് ഇറങ്ങിച്ചെന്ന് ഫിറോസിനെ തന്നെ കുത്തിയത്. കഴിഞ്ഞ നാട്ടു കൂട്ടം ടാസ്‌കിലും ഡിംപല്‍ സിംപതി വിഷയം കൊടുമ്പിരി കൊണ്ടു നിന്നപ്പോള്‍ പോലും എടുത്തിടാത്ത ഒരു വിഷയം ഗെയിം മൈന്റോടെ എടുത്തിട്ടത് വളരെ ബ്രില്യന്റ് ആയൊരു നീക്കമായിരുന്നു.

  അത് കൊളേളണ്ടിടത്തു കൊണ്ടു എന്നത് പിന്നീട് വ്യക്തമാകുന്നുണ്ട്. ടാസ്‌കിനിടയില്‍ മക്കളോട് സംസാരിച്ചപ്പോ പറഞ്ഞതാണെന്ന് പറഞ്ഞ് ഫിറോസും അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന രീതിയില്‍ മണിയും നില്‍ക്കുന്നത് അടുത്ത ടാസ്‌കില്‍ വ്യക്തമായി പ്രതിഫലിക്കും. കൂടെയുള്ള അനൂപ് പെങ്ങളുടെ കല്യാണത്തിനു വേണ്ടി എനിക്കിവിടെ നില്‍ക്കണം എന്നു പറഞ്ഞതും സായിയുടെ കുറ്റി കഥയുമൊക്കെ വിട്ട് വളരെ വ്യക്തമായി ഫിറോസിനെ പ്രൊവോക്ക് ചെയ്യാന്‍ മണിക്ക് കഴിഞ്ഞു എന്നതാണ് സത്യം. എന്നാല്‍ തന്നെയും മക്കളോട് അങ്ങനെ പറഞ്ഞതു കൊണ്ടുണ്ടായ സഹതാപത്തിലാണ് ഫിറോസ് അവിടെ നില്‍ക്കുന്നത് എന്ന മണിയുടെ വാദം തന്നെ തെറ്റാണ്.

  വ്യക്തമായ പെര്‍ഫോമന്‍സിന്റെ ബലത്തില്‍ തന്നെയാണ് ആദ്യം മുതല്‍ ഫിറോസിന്റെ മുന്നോട്ടുള്ള പോക്ക്. അയാള്‍ക്ക് വ്യക്തമായ ഗെയിം സ്ട്രാറ്റജി 'ഉണ്ടായിരുന്നു' ഡിംപല്‍ ഇഷ്യൂ വരെ. കഴിഞ്ഞ രണ്ടാഴ്ച ആയി പഴയ ഓണവില്ലില്‍ തന്നെയാണ് ഫിറോസിന്റെ ഗെയിം എങ്കിലും വളരെ വേഗം ചെയ്ഞ്ച് ആകാനുള്ളൊരു ഗെയിം മൈന്റ് അയാള്‍ക്കുണ്ട്. ബോധപൂര്‍വ്വം മണിയെയും ഡിംപലിനെയും ഒഴിവാക്കി നടന്ന ഫിറോസ് ഇനി ഏതു സ്ട്രാറ്റജി എടുക്കുമെന്ന് കണ്ടറിയണം. ഇതിനിടയില്‍ റിതുവിനോട്, രമ്യ പറഞ്ഞ കാര്യം പറഞ്ഞ് സ്‌ക്രൂ കേറ്റി കൊടുക്കുന്ന മണിയേയും കാണാം. അതിന്റെ ആഫ്റ്റര്‍ ഇഫക്ട്‌സ് ഉറപ്പായും റിതുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്നത് ഉറപ്പായി.

  ഭാഗ്യം കൊണ്ട് നില്‍ക്കുന്ന ഒരേ ഒരാള്‍ നോബിയാണ്. അത് ആര്‍ക്കും മനസിലാകും. സീരിയസ് ആകേണ്ട കാനനവില്ല ടാസ്‌കില്‍ പോലും ചളിയടിച്ച് വീക്ക് പെര്‍ഫോമന്‍സ് ആണ് പുള്ളി നടത്തിയത്. കിടിലത്തിന്റെ പിആര്‍ മണിയുടെ ഗ്രൂപ്പിനെ ചൂണ്ടി കാട്ടിയും മണിയുടെ പിആര്‍ കിടിലത്തിന്റെ ഗ്രൂപ്പുകളി ചൂണ്ടികാട്ടിയും പോകുമ്പോ കഴിഞ്ഞ ടാസ്‌കു മുതല്‍ ഋതുവും സൂര്യയും ഈ രണ്ടു ഗ്രൂപ്പുകളിലുമായി മാറി മാറി നില്‍ക്കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളിലും അല്ലാത്തതിലും രമ്യ വളരെ വിദഗ്ധമായി ആറ്റിറ്റിയൂഡ് കാണിച്ച് സ്‌പെയ്‌സ് ഉണ്ടാക്കിയെടുക്കാന്‍ നോക്കുന്നത് പലപ്പോഴും അരോചകമായി തോന്നുന്നുണ്ട്. ഫിറോസും മണിയും തമ്മില്‍ സംസാരിക്കുന്ന പല കാര്യങ്ങളും പ്രേക്ഷകരെ കാണിക്കാതെ ഇരിക്കുന്നത് വളരെ മോശമായി തോന്നുന്നു.

  അവര്‍ മാത്രമുള്ള, തമ്മില്‍ സംസരിക്കുന്ന ഒരു സന്ദര്‍ഭം പോലും ബിഗ് ബോസില്‍ കാണിക്കുന്നില്ല.അതു പോലെ തന്നെ സൂര്യയും മണിയും തമ്മിലുള്ള പല കാര്യങ്ങളും ഇപ്പോള്‍ എഡിറ്റിങ്ങില്‍ പോകുന്നുണ്ട്. പിന്നീട് ഇവരുടെ സംസാരത്തില്‍ അത്തരം കാര്യങ്ങള്‍ വരുമ്പോഴാണ് ഇതൊന്നും കാണിച്ചില്ലല്ലോ എന്നു തോന്നുന്നത്. ആരെയും എവിക്ട് ചെയ്തില്ലെങ്കില്‍ പോലും പഴയ ആളുകളെ നോമിനേഷനില്‍ നില നിര്‍ത്തിയത് വോട്ട് ചെയ്തവരോട് കാണിച്ച നീതി ആയി തോന്നി (മത്സരാര്‍ഥികളോട് അല്ല). പുതിയ നോമിനേഷന്‍ ആയിരുന്നെങ്കില്‍ വോട്ട് വേസ്റ്റ് ആയിപോയേനെ.

  ഇങ്ങനെയൊക്കെ ആണെങ്കിലും പിആര്‍ വര്‍ക്കുകാരുടെ പരസ്പരമുള്ള ചെളി വാരിയെറിയല്‍ സകല മാന്യതകളും ലംഘിക്കുന്നു എന്ന് പറയാതെ വയ്യ. പല പോസ്റ്റുകളിലും കമന്റ് ഇടാന്‍ മടിക്കുന്നതും ഇത്തരം ചെളിവാരിയേറിന്റെ ഭാഗമാകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. 20 ദിവസം കഴിഞ്ഞാല്‍ തിരിച്ച് ഇങ്ങോട്ടു വരേണ്ട മത്സരാര്‍ഥികള്‍ മാത്രമാണ് അകത്തുള്ളത്. അവിടെ ഓരോരുത്തര്‍ക്കും ഓരോ സ്ട്രാറ്റര്‍ജിയാണ് ഓരോ മനോ നിലയാണ്. ലാലേട്ടന്‍ മാപ്പു പറഞ്ഞത് പുറത്തെങ്ങനെ എത്തുമെന്ന് ആലോചിച്ച് വിഷമിച്ച് മണി ക്വിറ്റ് ചെയ്തതും ഡിംപലിന്റെ അച്ഛന്റെ മരണം താന്‍ കാരണമാണോ എന്നാലോചിച്ച് ഫിറോസ് കരഞ്ഞതും ഓര്‍ക്കുക.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അവര്‍ക്ക് അവിടെയുള്ള മത്സരാര്‍ത്ഥികളെക്കാള്‍ പുറത്തുള്ള സമൂഹത്തെയും സോഷ്യല്‍ മീഡിയ വെട്ടുകിളികളെയുമാണ് പേടി. അവരുടെ ആ സ്ട്രാറ്റജിയില്‍ തന്നെ ഇത്രയും ദിവസം അവിടെ നിന്നെങ്കില്‍ അത് അവരുടെ കഴിവാണ്. അവര്‍ ഗെയിം കളിക്കട്ടെ നിങ്ങള്‍ക്ക് നല്ലതെന്നു തോന്നുന്നവരെ പരമവധി പോസ്റ്റുകളിട്ട് സപ്പോര്‍ട്ട് ചെയ്യു. മറ്റുള്ളവരെ വെറുതെ വിടു. പെണ്‍ വര്‍ഗത്തിനു തന്നെ അപമാനം എന്ന രീതിയിലൊക്കെ തീരെ തരംതാണ രീതിയിലുള്ള പോസ്റ്റുകള്‍ കണ്ടു. ഇത്തരത്തില്‍ പേഴ്‌സണലി ഹര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള കമന്റുകള്‍ ട്രോളുകള്‍ ഒക്കെ ദയവായി ഒഴിവാക്കുക.

  English summary
  Bigg Boss Malayalam Season 3: A Fan Opens Up About Bigg Boss Groupism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X