മണിക്കുട്ടൻ പേടിച്ച് ഇറങ്ങി പോയവനാണ് എന്ന് പറയുന്നവരോട്... കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് മണിക്കുട്ടൻ.ഹൗസിനകത്തും പുറത്തും ഒരുപോലെ താരത്തിന് ആരാധകരുണ്ടായിരുന്നു. ഇപ്പോൾ ഷോയുടെ ഫിനാലെയിൽ എത്തി നിൽക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. മണിക്കുട്ടൻ തന്നെ സീസൺ 3യുടെ വിജയിയാകുമെന്നാണ് പ്രേക്ഷകരിൽ അധികം പേരും പറയുന്നത്, വോട്ടിങ്ങ് പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അവസാനിക്കുന്നത്.

manikuttan

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മണിക്കുട്ടനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ്. മണിക്കുട്ടൻ ഷോയിൽ നിന്ന് പുറത്ത് പോയതിന് ശേഷം തിരികെ എത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനെതിരെ ആരാധകൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇറങ്ങിപ്പോവാനും വേണം ഒരു ചങ്കൂറ്റം എന്നാണ് ആരാധകൻ പറയുന്നത്.

മണിക്കുട്ടൻ പേടിച്ച് ഇറങ്ങി പോയവനാണ് എന്ന് പറയുന്നവരോട്... എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഇറങ്ങിപ്പോവാനും വേണം ഒരു ചങ്കൂറ്റം. പലരും കരഞ്ഞു മെഴുകി പോകണമെന്ന് പറഞ്ഞവരാണ് ലാലേട്ടനും ബിഗ് ബോസും അവിടെ ഇരി എന്നും പറഞ്ഞപ്പോൾ ഇരുന്നവരും ഇടതു വശത്തെ . വാതിലിലൂടെ പുറത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഇല്ലാ എന്ന് പറഞ്ഞ പൊളി തീപ്പൊരികളും ഉണ്ട് അവിടെ. എല്ലാം വ്യത്യസ്തനായി നിന്ന ഫ്ലോറിനെ തൊട്ടു വണങ്ങി ഇടതു വശത്തെ വാതിലിലൂടെ പുറത്തേയ്ക്ക് വരാനും വേണം ചങ്കൂറ്റം. പിന്നെ തിരികെ വന്നത് വന്നതല്ല കൊണ്ടുവന്നതാണ് bb കാണുന്ന പ്രേക്ഷകർ ഇല്ലായിരുന്നെങ്കിൽ bb ഷോ വെറും പരദൂഷണ സീരിയൽ പോലെ ആകുമായിരുന്നു. നിലവാര തകർച്ച ചാനലും മനസിലായിരുന്നു പിന്നെ ഈ കുത്തിതിരിപ്പുകാർ😏 അവർ ക്കും അറിയാന്നേ... മണികുട്ടൻ അല്ലാതെ വേറെ ഓൾ റൗണ്ടർ ഇല്ലെന്ന്- ആരാധകൻ പറയുന്നു. വോട്ട് ചെയ്യാൻ മറക്കല്ലേ... എന്നും അദ്ദേഹം കുറപ്പിലൂടെ ഓർമിപ്പിക്കുന്നുണ്ട്.

പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കുട്ടൻ പുറത്ത് പോയിട്ട് വീണ്ടും വന്നതിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.ഇറങ്ങി ഓടാൻ ചങ്കൂറ്റം വേണം പോലും ? എന്ത് ചങ്കൂറ്റം? യഥാർത്ഥത്തിൽ ഇറങ്ങി ഓടിയിട്ട് നാണമില്ലാതെ പിന്നെയും വന്ന് കേറിയപ്പോൾ ഒരു സ്റ്റാൻഡും നിലപാടുമില്ല, പ്രശസ്തി കിട്ടാനായി എന്ത് ഉളിപ്പില്ലായ്മയ്ക്കും നിന്ന് കൊടുക്കും എന്ന് തെളിയിക്കുകയല്ലേ ചെയ്തത്. Majoritarian opinions ഉം താങ്ങി സുഖിപ്പിച്ച് നിൽക്കുന്ന നട്ടെല്ലില്ലാത്ത അസ്സൽ വാഴ...കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. ഇറങ്ങി പോകാൻ താത്പര്യമുണ്ടായിരുന്നവർ വേറെയും കാണും. But ഉളുപ്പില്ലാതെ തിരിച്ചു വന്ന് നട്ടെല്ലില്ലായ്മ തെളിയിച്ചത് ഇവൻ മാത്രം എന്ന് ഒരു പ്രേക്ഷകൻ കമന്റിൽ പറയുന്നു.

Recommended Video

Mani Kuttan response after Bigg Boss got postponed

ഫേസ്ബുക്ക് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X