ഷോയിൽ വന്നത് അനാഥാലയം പണിയാൻ, എന്നാൽ അന്ന് പറഞ്ഞത് മറ്റൊന്ന്, കുറിപ്പ് വൈറലാകുന്നു..

മണിക്കുട്ടനും കിടിലൻ ഫിറോസും തമ്മിലുള്ള അഭിപ്രായഭിന്നത ബിഗ് ബോസ്ഹൗസിൽ മാത്രമല്ല പുറത്തും വലിയ ചർച്ചയായിട്ടുണ്ട്. ടാസ്ക്കിൽ ഇരുവരും ഏറ്റുമുട്ടാറുണ്ടെങ്കിലും ഹൗസിനുള്ളിൽ ഇരുവരും തമ്മിൽ അധികം വാക്കു തർക്കം ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുകയായിരുന്നു.മോർണിംഗ് ടാസ്ക്കിന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നതും കണ്ടിരുന്നു.

manikuttan- kidilan firoz


ശനിയാഴ്ചത്തെ വാരാന്ത്യം എപ്പിസോഡിൽ കിടിലൻ ഫിറോസിനെ വിചാരണ ചെയ്തു കൊണ്ട് മണിക്കുട്ടൻ രംഗത്ത് എത്തിയിരുന്നു. ചാരിറ്റി വോട്ടിനായി ഉപയോഗിക്കുന്നു എന്നായിരുന്നു കിടിലൻ ഫിറോസിനെതിരെയുള്ള മണിക്കുട്ടന്റെ പ്രധാന ആരോപണം. ഇതിനെ മറുപടിയും കിടിലൻ നൽകിയിരുന്നു. അതെ - അതെന്റെ ഗെയിം സ്ട്രാറ്റജി ആണ് ഞാൻ അങ്ങനെ തന്നെ മുൻപോട്ട് പോകുമെന്നും അനാഥാലയം പണിയുമെന്നൊക്കെ പറഞ്ഞിരുന്നു. കിടിലത്തിന്റെ ഈ ഉത്തരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായായിരിക്കുകയാണ്. ആദ്യം പറഞ്ഞത് അതല്ല ഫിറോസ് ഇപ്പോൾ പറയുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിടിലത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് തുടക്കത്തിൽ ഫിറോസ് പറഞ്ഞതിനെ കുറിച്ചും ഇപ്പോഴത്തെ നിലപാടിനെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... മണിക്കുട്ടൻ ഇന്ന് ചോദിച്ചിച്ചത് വളരെ പ്രസക്തമായ ചോദ്യമാണ് നിങ്ങൾ ഈ ഹൗസിൽ പലപ്പോഴായി ആവശ്യത്തിനും അനാവശ്യത്തിനും പറയുന്നു ചാരിറ്റി എന്ന വാക്ക് അത് നിങ്ങളുടെ ഗെയിം സ്ട്രാറ്റജി ആണോ ? ഫിറോസ് പറയുന്നുണ്ട് അതെ - അതെന്റെ ഗെയിം സ്ട്രാറ്റജി ആണ് ഞാൻ അങ്ങനെ തന്നെ മുൻപോട്ട് പോകും ഞാൻ അനാഥാലയം പണിയുമെന്നൊക്കെ

ആദ്യത്തെ ആഴ്ചയിൽ തന്നെ ഫിറോസ് പറയുന്നുണ്ട് ഞാനിവിടെ എന്റെ വാവകൾ ( മക്കൾക്ക് ) വേണ്ടിയാണ് വന്നതെന്ന്. ഇതിപ്പോൾ ഇത്രപെട്ടെന്ന് അനാഥാലയം ആയതിൽ അത്ഭുമില്ല കാരണം അത് നിങ്ങളുടെ സ്ട്രാറ്റജി എന്ന് പറഞ്ഞുവല്ലോ കട്ടിൽ ഫിറോസ് , വളരെ മനോഹരമായ വാക്കാണ് " ചാരിറ്റി " - മലയാളത്തിൽ അതിന് ദയ , ദാനം , പാവങ്ങൾക്ക് നൽകുന്ന സഹായം എന്നൊക്കെ പറയാം ,വളരെ ലളിതമായ വാക്കായ പാവപ്പട്ടവനെ സഹായിക്കുക എന്നത് എടുക്കാം

നിങ്ങൾ കുറെ ചാരിറ്റി ചെയ്തു എന്ന് അവകാശപ്പെടുന്നുണ്ടല്ലോ , അങ്ങനൊരു മനുഷ്യനെ സഹായിക്കേണ്ട അവസരം ഇനി നിങ്ങളുടെ ജീവിതത്തിൽ വന്നാൽ ഇനി എങ്കിലും അതിന് ഒരു ഭാവം ( മനോഭാവം )കൊണ്ട് വരണം " അനുകമ്പ , സഹാനുഭൂതി " ഇതൊക്കെയാണ് അവ അങ്ങനെയെങ്കിൽ നിങ്ങൾക്ക് അതൊരു ഗെയിം സ്ട്രാറ്റജി ആയി യൂസ് ചെയ്യാൻ സാധിക്കില്ലാ .അനുകമ്പയോട് ദാനം ചെയ്ത് ശീലിക്കു ഫിറോസ് . ഇനി നിങ്ങൾ പലപ്പോഴായ് കട്ടിൽ പൊളി ഫിറോസിനോട് രമ്യയുടെ കാര്യത്തിലും സൂര്യയുടെ കാര്യത്തിലൊമൊക്കെ പറയുന്നത് കേട്ടു, വെളിയിൽ നടന്ന നടക്കുന്ന സംഭവങ്ങൾ അത് ഹൗസിൽ ചർച്ചയാക്കരുത് എന്ന്. ഈ നടന്ന ചാരിറ്റിയും വെളിയിൽ അല്ലെ നടന്നത് , മണിക്കുട്ടൻ അടക്കമുള്ള ബാക്കി കണ്ടസ്റ്റൻസ് ചാരിറ്റി ചെയ്യുന്നില്ല എന്ന് നിങ്ങൾക്ക് പറയാനൊക്കുമോ എന്തായാലും മണിക്കുട്ടന് നന്ദി ഈ ഒരു ഗെയിം സ്ട്രാറ്റജി കൂടെ പൊളിച്ചു കൊടുത്തതിന്- കുറിപ്പിൽ പറയുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X