ഇത് റംസാൻ ആണ്, അവൻ വിജയിച്ചു തന്നെ മടങ്ങും, കടന്നു വന്ന ജീവിതസാഹചര്യങ്ങളെ കുറിച്ച് നാട്ടുകാരി

ബിഗ് ബോസ് സീസൺ 3 അതിന്റെ 10ാം ആഴ്ച പൂർത്തിയാക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമാണ് നൂറാം ദിവസത്തിലേയ്ക്ക്
ഉള്ളത്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ് മത്സര ബുദ്ധിയോടെയാണ് ഓരോരുത്തരും ടാസ്ക്കിനെ നേരിടുന്നത്. 10ാം വാരംനിരവധി നടകീയ രംഗങ്ങൾ ഹൗസിൽ അരങ്ങേറിയിരുന്നു. വീക്കിലി ടാസ്ക്കിനെ തുടർന്നാണ് ബിഗ് ബോസ് ഹൗസിൽ നടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ, നടിയുടെ മാലി ദ്വീപ് ചിത്രങ്ങൾ കാണാം

ramzan

റംസാന്റെ ചെരുപ്പേറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. താരത്തിനെതിരെ രൂക്ഷ വിമർശനമാണ് മത്സരാർഥികളും പ്രേക്ഷകരും ഉന്നയിക്കുന്നത്. റംസാനെ വിമർശിക്കുന്നതിനോടൊപ്പം തന്നെ പിന്തുണക്കുന്നവരുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റംസാന്റെ നാട്ടുകാരി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ്. ഫാൻസ് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. റംസാന്റെ ചെറുപ്പം മുതൽ ഇതുവരെ വളർന്നു വന്ന സാഹചര്യങ്ങളെ കുറിച്ച് പോസ്റ്റിൽ പറയുന്നുണ്ട്.

ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്

മത്സരബുദ്ധി മാത്രേയുള്ളൂ, മനുഷ്യത്വമില്ല, 21 വയസ്സായിട്ടും പക്വതയില്ല. പാൽക്കുപ്പി, മുലകുടി മാറാത്ത ചെക്കൻ, പുച്ഛം മാത്രം എല്ലാവരോടും,. ബഹുമാനമില്ല. കഴിഞ്ഞോ നിങ്ങളുടെ പരാതികളെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. എങ്കിൽ കേട്ടോളൂ, ഞാൻ റംസാന്റെ നാട്ടുകാരിയാണ്, ചെറുപ്പം മുതൽ എനിക്കവനെ അറിയാം. വളരെ ചെറു പ്രായം മുതൽക്കേ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ നേരിട്ട് തന്നെയാണ് 21 വയസ്സായത്. സായിയെപ്പോലെ അനുഭവങ്ങളെ കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമൊന്നും ആരോടും ഒന്നും പറഞ്ഞുകൊണ്ട് നടക്കുന്നില്ല എന്ന് മാത്രം.

ബാല്യകാലം

വളരെ ചെറിയ പ്രായം മുതൽ തന്നെ തന്റെ ഇഷ്ട കലയായ ഡാൻസിൽ പ്രാവീണ്യം നേടുവാൻ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് അവന്റെ മാമയാണ്. എല്ലാ മത്സരങ്ങളിലും വിജയിക്കുവാൻ റംസാനെ സഹായിച്ചിട്ടുള്ളത് കഴിവും, കഠിനാധ്വാനവും അവന്റെയുള്ളിലെ മത്സരബുദ്ധിയും ഒക്കെ തന്നെയാണ്. അല്ലാതെ ആരുടേയും ധാനമോ പി ആർ വർക്കോ ഒന്നുമല്ല.

 സ്നേഹമുളള വ്യക്തി

വീട്ടിലെ പല സാമ്പത്തിക പ്രതിസന്ധികളിലും, മറ്റു പലവിധമായ മാനസീക സമ്മർദ്ദങ്ങളുണ്ടായപ്പോഴും ഡാൻസിനിടയിൽ പല പരുക്കുകൾ വന്നിട്ടും തന്റെയുള്ളിലെ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിച്ചു വിജയത്തിലെത്തിയതാണ് അവന്റെ ചരിത്രം. നാട്ടിലുള്ളവരോടൊക്കെ, കൂട്ടുകാരോടും വളരെ സ്നേഹത്തോടെയും മര്യാദയുടെയും പെരുമാറുന്ന റംസാനെയാണ് ഞങ്ങൾക്കൊക്കെ പരിചയം.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
വിജയിക്കും

ഇനി ബിഗ്‌ബോസിനുള്ളിലെ റംസാനെകുറിച്ച്, അതും ഒരു മത്സരവേദിയാണെന്ന തികഞ്ഞബോധമുള്ള മത്സരർഥിയാണ് റംസാൻ. മറ്റുള്ളവരോട് പ്രായമെന്ന പരിഗണനയിൽ ബഹുമാണിക്കേണ്ട സ്ഥലമല്ല അതെന്ന് അവനു കൃത്യമായ ബോധ്യമുണ്ട്. തന്റെ അധ്വാനം കൊണ്ട് നേടിയെടുത്ത സമ്മാനങ്ങൾ സൗഹൃദത്തിന്റെയോ സെന്റിമെന്റ്സിന്റെയോ പുറത്ത് ആർക്കും വേണ്ടി ത്യജിക്കാതിരിക്കാനുള്ള വിവേകം കാണിച്ചതൊക്കെ എത്ര അഭിനന്ദനാർഹമാണ്. അവനിലെ യഥാർത്ഥ ഗെയിമറെ ഹൗസ്സിനുള്ളിലെ മത്സരാർത്ഥികളെ പോലെ തന്നെ പുറത്തുള്ള ആർമികൾക്കും പേടിയാണ്. പക്ഷെ, ഇത് റംസാൻ ആണ്, അവൻ വിജയിച്ചു തന്നെ മടങ്ങും. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ അവനൊപ്പമുണ്ട്. എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X