റിതു മന്ത്ര സിംഗപ്പെണ്ണാണ്; വ്യക്തമായ കാരണമില്ലാതെ ആരെയും നോമിനേറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് ആരാധകര്‍

ഡിംപല്‍ പുറത്ത് പോയതോടെ ബിഗ് ബോസിലെ ശക്തരായ വനിതകളില്‍ ഒരാളായി മാറിയിരിക്കുകയാണ് റിതു മന്ത്ര. വിജയസാധ്യത ഏറെയുള്ള റിതു തുടക്കം മുതല്‍ നോമിനേഷനില്‍ ഇടംപിടിച്ചെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യയുമായി നല്ല സൗഹൃദത്തിലായതോടെ ഇരുവരും കരച്ചിലിന്റെ വക്കിലെത്തിയിരിക്കുകയാണ്.

പല ടാസ്‌കുകളിലും സൂര്യയെയും റിതുവിനെയും ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാലിന്റെ മുന്നില്‍ വെച്ച് ഇതേ കുറിച്ചുള്ള ചര്‍ച്ചയും നടന്നു. എന്നാല്‍ റിതു ഒരു സിംഗപെണ്ണ് ആണെന്ന് പറയുകയാണ് ആരാധകര്‍. ചില പോയിന്റുകള്‍ ചൂണ്ടി കാണിച്ചാണ് റിതുവിനെ കുറിച്ച് ഒരു ആരാധകന്‍ തുറന്നെഴുതിയത്.

rithu-manthra

ഋതു മന്ത്ര, ഇരിട്ടി ആലക്കോട് സ്വദേശി. അനാവശ്യമായി ഒരു വാക്കു പോലും പറയാത്ത മത്സരാര്‍ത്ഥി. ആരൊക്കെ വഴക്കിട്ടാലും വ്യക്തമായ കാരണമില്ലാതെ ആരെയും നോമിനേറ്റ് ചെയ്യാത്ത ചുരുക്കം ചില മത്സരാര്‍ത്ഥികളില്‍ ഒരാള്‍. മാനസികമായി അടുപ്പം തോന്നിയാല്‍ ക്ഷമയുടെ നെല്ലിപ്പലക കാണും വരെ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്ന മത്സരാര്‍ത്ഥി.

ഇതെന്ത് വേഷമാണ്, കുതിരപ്പുറത്ത് കയറിയിട്ടുള്ള മംമ്തയുടെ വേറിട്ട ഫോട്ടോസ്

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

താനുമായി സിങ്ക് ആവുമെന്ന് കണ്ടാല്‍ ചെറുതോ വലുതോ ആയി തന്നെ വേദനിപ്പിച്ചാലും ക്ഷമിക്കുന്ന മത്സരാര്‍ത്ഥി. തന്റെ വിഷമങ്ങളും പ്രയാസങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ പറഞ്ഞ് വോട്ട് തേടാത്ത മത്സരാര്‍ത്ഥി. കിട്ടുന്ന വേഷങ്ങള്‍ ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുന്ന മത്സരാര്‍ത്ഥി. ഗ്രൂപ്പ് കളിക്കാതെ 80 ദിവസങ്ങള്‍ തനിച്ച് മത്സരിക്കുന്ന ഒരേ ഒരു മത്സരാര്‍ത്ഥി. ഒരു ജാഢയുമില്ലാതെ ഡൗണ്‍ ടു എര്‍ത്തായി ഫെയര്‍ ഗെയിം കളിക്കുന്ന സിംഗപ്പെണ്ണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X