For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് അപമാനിക്കുന്നതിന് തുല്യമാണ്; ബിഗ് ബോസ് അധികൃതരോട് വീണ്ടും അഭ്യർത്ഥനയുമായി പ്രേക്ഷകർ

  |

  മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിക്കുന്നത്. 14 മത്സരാർഥികളുമായിട്ടാണ് ആദ്യം ഷോ തുടങ്ങുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ കൂടി ഹൗസിൽ എത്തുകയായിരുന്നു. സംഭവ ബഹുലമായിട്ടായിരുന്നു ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോയത്.

  biggboss

  മത്സരാർഥികൾക്ക് പിന്തുണയുമായി ആരാധകരും പുറത്ത് കൂടെയുണ്ടായിരുന്നു. മത്സരം കടുത്തു വന്നപ്പോഴാണ് ഷോ നിർത്തി വയ്ക്കുന്നത്. ചെന്നൈയിൽ കൊവിഡ് സാഹചര്യം വഷളായതോടെയാണ് ഷോ നിർത്തി വയ്ക്കുന്നത്. നിലവിൽ തമിഴ്നാട്ടിൽ ലോക്ക് ഡൗണാണ്. ഇപ്പോഴിത ബിഗ് ബോസ് അണിയറ പ്രവർത്തകരോട് പുതിയൊരു ആവശ്യവുമായി പ്രേക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത സീസൺ കേരളത്തിൽ വെച്ച് നടത്തണമെന്നാണ് ആവശ്യം. കേരളത്തിലായിരുന്നുവെങ്കിൽ നമ്മുടെ സർക്കാർ ഇത്രയും കടുത്ത നടപടി സ്വീകരിക്കില്ലയെന്നാണ് ആരാധകർ പറയുന്നത്. എന്തെങ്കിലും ഇളവ് അനുവദിക്കുമായിരുന്നു എന്നും ആരാധകർ പറയുന്നു. നിരവധി പേരാണ് ഷോയുടെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതേ കാര്യം ആവശ്യപ്പെട്ടുള്ള ആരാധികയുടെ കുറിപ്പാണ്. എയ്ഞ്ചൽ റോസ് എന്ന ആരാധകിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പൂർണ്ണരൂപം ചുവടെ

  പ്രിയ ബിഗ് ബോസ്, 95 ദിവസം പിന്നിട്ട ഷോയിൽ 95 ദിവസവും കടുത്ത മാനസിക-ശാരീരിക മത്സരങ്ങൾ കാഴ്ചവച്ച് നിൽക്കുന്ന 8 മത്സരാർത്ഥികളിൽ നിന്നും തീർച്ചയായും നിങ്ങൾ ഒരു ടൈറ്റിൽ വിന്നറെ തിരഞ്ഞെടുക്കണം. അത് ഏഷ്യാനെറ്റ് എന്ന മാധ്യമവും, പ്രൊഡക്ഷൻ കമ്പനിയും ബിഗ് ബോസ് എന്ന ഷോയും മാസങ്ങളോളം വോട്ടു ചെയ്ത പ്രേക്ഷകരോടും മത്സരാർത്ഥികളോടും കാണിക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്വമാണ്.

  നീതിയുക്തമായ ഒരു വോട്ടിംഗ് മാനദണ്ഡം അടിസ്ഥാനമാക്കി നിങ്ങൾ ബിഗ് ബോസ് വിജയിയെ കണ്ടെത്തുന്നത് വഴി ഏഷ്യാനെറ്റിനും ബിഗ് ബോസിനും, നിർമ്മാതാക്കൾക്കും ക്രെഡിബിലിറ്റി ഉണ്ടാകുക തന്നെയാണ് ചെയ്യുന്നത്. ഉടനടി പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മത്സരാർത്ഥികൾക്ക് ഉണർവ്വേകുന്ന ഒരു പോസിറ്റീവ് തീരുമാനം നിങ്ങൾ കൈക്കൊള്ളണം

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  തുടർന്ന് വരുന്ന മലയാളം സീസൺ ബിബി ഉണ്ടെങ്കിൽ നിങ്ങൾ അത് കേരളത്തിൽ വച്ച് നടത്തണം. മലയാളത്തിന്റെ മഹാനടൻ നിയന്ത്രിക്കുന്ന ഒരു ഷോ നടത്തുന്ന സ്റ്റുഡിയോയിൽ നിന്ന് മത്സരാർത്ഥികളെ യാതൊരു മുന്നറിയിപ്പോ സാവകാശമോ കൊടുക്കാതെ പുറത്താക്കി പൂട്ടി സീൽ ചെയ്യുക എന്നത് മലയാളികളുടെ മഹാ നടനേയും, മലയാളികൾ ഒന്നടങ്കത്തേയും അത്യന്തം അപമാനിക്കുന്ന ഒന്നാണ്. മലയാളികളായ ഞങ്ങൾക്ക് ഇത്തരത്തിൽ ഒരു അപമാനത്തിന് കാരണമായത് തമിഴ്നാട്ടിൽ വച്ച് ഷോ നടത്തിയത് കൊണ്ട് മാത്രമാണ്. കഴിഞ്ഞ സീസൺ ആവർത്തിക്കാതെ ബിഗ് ബോസ് തീർച്ചയായും വോട്ടിംഗിലൂടെ ഒരു ടൈറ്റിൽ വിന്നറെ കണ്ടെത്തി മുന്നോട്ട് പോയാൽ തുടർന്നും ബിബി കാണാൻ പ്രേക്ഷകർ ഉണ്ടാകും എന്നു മാത്രം ഓർമ്മിപ്പിക്കുന്നു' ആരാധിക ഫേസ്ബുക്കിൽ കുറിച്ചു,

  English summary
  Bigg Boss Malayalam Season 3: A Fan Write Up Says Season 4 should be shifted to Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X