For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടൻ സന്ധ്യയോടു മാപ്പ് പറഞ്ഞതാണ് മണിക്കുട്ടനെ തളർത്തി കളഞ്ഞത്; എംകെയുടെ പ്ലസ് പോയിന്റുകളെ കുറിച്ച് ആരാധിക

  |

  ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചെയ്യാനുള്ള അഭ്യര്‍ഥനകളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. വാട്ടിങ്ങിന്റെ അവസാന ദിവസമായ ഇന്ന് ഫാന്‍സ് പേജുകളില്‍ നിറയെ പ്രിയ മത്സരാര്‍ഥിയെ പുകഴത്തി കൊണ്ടുള്ള എഴുത്തുകളും നിറയുന്നുണ്ട്. അതേ സമയം മണിക്കുട്ടന്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നറവാന്‍ യോഗ്യതയില്ലെന്ന ആരോപണത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ഒരു ആരാധിക.

  സ്റ്റൈലിഷ് ഗെറ്റപ്പിൽ ഹുമ ഖുറേഷി, മനോഹരമായ ചിത്രങ്ങൾ കാണാം

  പുറത്ത് പോയി തിരിച്ച് വന്നു എന്ന ആരോപണം മാത്രമേ പലര്‍ക്കും ഉന്നയിക്കാന്‍ ഉള്ളു. എല്ലാ ടാസ്‌കുകളിലും മികവുറ്റ പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥി എന്നത് മാത്രമല്ല മണിക്കുട്ടനിലുള്ള നിരവധി ഗുണങ്ങളെ കുറിച്ചും ആരാധിക പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  മണിക്കുട്ടന് വോട്ട് ചെയ്യാതിരിക്കാന്‍ ഹേറ്റേഴ്സ് ആകെ പറയുന്ന കാര്യം അദ്ദേഹം പേടിച്ചോടി എന്നാണ്. നടന്നത് എന്താണന്ന് ഷോ കണ്ട എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ലാലേട്ടന്‍ സന്ധ്യയോടു മാപ്പു പറഞ്ഞ ഇന്‍സിഡന്റ് ആണ് മണിക്കുട്ടനെ തകര്‍ത്തു കളഞ്ഞതെന്ന്. താന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്തത് അദ്ദേഹത്തെ ഉലച്ചു കളഞ്ഞെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

  അതിനു പ്രായശ്ചിത്തം പോലെ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു ഷോ ഉപേക്ഷിച്ചു പോകാന്‍ അദ്ദേഹം തയ്യാറായത് പണത്തിനേക്കാള്‍ വില പുറത്തുള്ള തന്റെ കലാ ജീവിതതിനാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. ഇവിടെ കാണുന്ന പല കമന്റുകളും മണിക്കുട്ടന്‍ പേടിച്ചോടിയത് കൊണ്ട് വോട്ടില്ല എന്നാണ്. അപ്പോള്‍ ഒരു കാര്യം നമ്മള്‍ മനസിലാക്കണം. എംകെ ചെയ്യാന്‍ ഡിസൈഡ് ചെയ്ത ആ എപ്പിസോഡിന് മുന്‍പ് ഈ പറയുന്നവര്‍ ഒക്കെ എംകെ ഫാന്‍സ് ആയിരുന്നോ? അല്ല!

  അവര്‍ തുടക്കം മുതലേ ബ്ലൈന്‍ഡ് ഹേറ്റേഴ്സ് തന്നെ ആയിരുന്നു. അവര്‍ സപ്പോര്‍ട്ട് ചെയ്യുന്ന കോണ്ടെസ്റ്റിനെ ഉയര്‍ത്തി കാട്ടാന്‍ മാത്രം കാണിക്കുന്ന വെറുപ്പ്. ഇതല്ലാതെ അവര്‍ക്കു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചോ കൂടെ ഉള്ള കോണ്ടെസ്റ്റന്റ്സിനോടുള്ള പെരുമാറ്റത്തെ കുറിച്ച് ഒരക്ഷരം നെഗറ്റീവ്‌സ് പറയാന്‍ ഇല്ല. സായി സാധാരണക്കാരന്‍ ആയതു കൊണ്ട് വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു കൊറേ പേര് ഇറങ്ങിയിട്ടുണ്ട് 90 ദിവസത്തോളം അവിടെ നിന്നിട്ടു നല്ലതു എന്ന് പറയാന്‍ ഒരു പെര്‍ഫോമന്‍സ് ഇവര്‍ക്ക് ചൂണ്ടി കാണിക്കാന്‍ പറ്റുമോ.

  ആകെ പറയാന്‍ ഉള്ളത് അവസാന എപ്പിസോഡിലെ 2 തഗ് ഡയലോഗ്. ഇവിടെ അസാധാരണക്കാര്‍ ആരും മത്സരിക്കുന്നില്ല. വീട് ഇല്ലാത്തവര്‍ക്ക് വീട് കൊടുക്കാന്‍ ഇത് ചാരിറ്റി ഷോയും അല്ല. ഏറ്റവും ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആണ് ടൈറ്റില്‍ വിന്നര്‍ ആകേണ്ടത്. അത് MK ആണന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല താനും.

   മണിക്കുട്ടന്റെ പ്ലസ് പോയിന്റുകള്‍

  മണിക്കുട്ടന്റെ പ്ലസ് പോയിന്റുകള്‍

  1) ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി

  2) ജെന്യൂന്‍ പ്ലെയര്‍

  3) പച്ച മനുഷ്യന്‍
  4) സകലകലാവല്ലഭന്‍
  5) നല്ല കേള്‍വിക്കാരന്‍
  6) വിനയം മുഖമുദ്ര
  7) ഗുഡ് ഗെയ്മര്‍
  8 ) ദൈവ വിശ്വാസി
  9 ) ശാന്ത പ്രകൃതം
  10) നന്മ നിറഞ്ഞ മനസ്സ്
  11) വിശ്വസിക്കാന്‍ പറ്റുന്ന സുഹൃത്ത്
  12) സ്‌നേഹിച്ചാല്‍ ചങ്ക് കൊടുക്കുന്ന സുഹൃത്ത്.
  13) ബുദ്ധികൂര്‍മ്മത
  14) ആക്രമണ സ്വഭാവം ഇല്ലായ്മ
  15) നീതിമാന്‍
  16) കുടുംബ സ്‌നേഹി

  17) അത്യാഗ്രഹമില്ലായ്മ
  18) താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി വഴി മാറിക്കൊടുക്കുന്നവന്‍
  19) സ്ത്രീകളെ ആദരവോടെ കാണുന്നവന്‍
  20) ധൈര്യവും ചങ്കൂറ്റവുമുള്ളവന്‍
  21) ആരേയും മുറിവേല്‍പ്പിക്കാനിഷ്ടപ്പെടാത്തവന്‍
  22) കുടില പ്രണയത്തില്‍ വീഴാതെ സ്‌നേഹത്തോടെ അത് നിരസിച്ചവന്‍
  23) മലയാള മനസ്സ് കീഴടക്കിയവന്‍
  24) ശത്രുക്കള്‍ പോലും മൗനമായി അംഗീകരിക്കുന്നവന്‍
  25) തികഞ്ഞ നര്‍മ്മബോധം
  26) ബിഗ് ബോസ് 3 യിലെ മാന്യനായ ഏക മത്സരാര്‍ത്ഥി.

  Mani Kuttan response after Bigg Boss got postponed

  ഗെയിം മാത്രം നന്നായി കളിച്ചിട്ട് കാര്യമില്ല. പ്രേക്ഷകരുടെ മനസ്സില്‍ കയറാന്‍ പറ്റണം. അതാണ് ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആകാന്‍ വേണ്ട യോഗ്യത. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതില്‍ പൂണ്ണമായും വിജയിച്ചിരിക്കുന്നത് മണിക്കുട്ടനാണ്. ഗെയിം നന്നായി കളിക്കുന്നതിനോടൊപ്പം ജനമനസ്സിലേക്ക് എത്തുവാനും ഒരു പ്രത്യേക ഇഷ്ടം നേടി എഴുക്കുവാനും മണിക്കുട്ടന്‍ എന്ന മത്സരാര്‍ത്ഥിക്ക് കഴിഞ്ഞു.

  English summary
  Bigg Boss Malayalam Season 3: A Fan Wrote Manikuttan's Plus Points
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X