For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിനോട് ഒരു അഭ്യർത്ഥനയുമായി പ്രേക്ഷകർ, അധ്വാനത്തിന്റെ അടയാളവും വിയർപ്പിന്റെ വിലയുമാണത്

  |

  ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പ്രമേയത്തിലെ പുതുമയാണ് ബിഗ് ബോസിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. ഒരു മത്സരം എന്നതിൽ ഉപരി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുളള വേദി കൂടിയാണ് ഈ ഷോ. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ബിഗ് ബോസ് പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും എത്തുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയ്ക്ക് തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരുണ്ട്.

  സാരിയിൽ കൂടുതൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രം കാണൂ

  ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ബിഗ് ബോസ് സീസൺ 3 യെ കുറിച്ചാണ്. 95ാം ദിവസമാണ് ലോക്ക് ഡൗണിനെ തുടർന്ന് ഷോ അവസാനിപ്പിക്കുന്നത് . ബിഗ് ബോസ് അണിയറ പ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം താരങ്ങളെ നാട്ടിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു.ഷോ നിർത്തലാക്കിയെങ്കിലും സീസൺ 3യ്ക്ക് ഒരു വിജയി ഉണ്ടായിരിക്കുമെന്ന് ബിബി അധികൃതർ അറിയിച്ചിരുന്നു വിജയിയെ കണ്ടെത്താൻ വോട്ടിങ്ങും നടത്തിയിരുന്നു. വോട്ടിങ്ങ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയിയെ പ്രഖ്യാപിക്കാൻ വൈകുന്നത് എന്താണെന്ന് തിരക്കി കൊണ്ട് ഇപ്പോൾ പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  വിജയിയെ പ്രഖ്യാപിക്കാൻ വൈകുന്നതിന്റെ കാരണമാണ് പ്രേക്ഷകർക്ക് അറിയോണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതേ കാര്യം ചോദിച്ചു കൊണ്ടുള്ള ഒരു ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ബിഗ് ബോസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എത്രയും വേഗം വിജയിയെ പ്രഖ്യാപിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. കുറിപ്പ് ഇങ്ങനെ...

  ബോസേട്ടാ.. എവിടെ ഞങ്ങളുടെ, അധ്വാനത്തിന്റെ അടയാളവും, വിയർപ്പിന്റെ വിലയുമായ വോട്ടിന്റെ റിസൾട്ട്. ഞങ്ങളുടെ മത്സരാർത്ഥിയുടെ വിജയഫലമറിയുവാൻ വേണ്ടി ഞങ്ങൾ ഇനിയെത്ര അനന്തമായി കാത്തിരിക്കണം. വോട്ടിംഗ് പൂർത്തിയാക്കി ഒരാഴ്ചയായിട്ടും റിസൽട്ട് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ബോസേട്ടൻ മിണ്ടുന്നില്ലല്ലോ. ബോസേട്ടനും കോവിഡ് പിടിപെട്ടോ‼

  ആവേശകരമായ വോട്ടിടൽ പൂർത്തിയാക്കിയ ശേഷം അടുത്ത ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുന്നതല്ലേ അതിന്റെ ഒരു ശരി. താക്കോൽദാന ചടങ്ങ് മറ്റൊരു ദിവസത്തേയ്ക്ക് നീട്ടി മാറ്റി വച്ചാലും ഫലം പ്രഖ്യാപിക്കാൻ ഇത്ര വൈകേണ്ട കാര്യം ഇല്ലായിരുന്നു.
  എത്രയും പെട്ടെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് വിജയിയെ അറിയാവാനുമുള്ള അവസരം തരണം. ഇനിയും അമാന്തിക്കുത് എന്നു ഏഷ്യാനെറ്റിനോടും ബോസേട്ടനോടും അഭ്യർത്ഥിക്കുന്നു. ആരാധിക കുറിച്ചു.

  ഇതേ ആവശ്യ അറിയിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ആ ഫ്ലാറ്റ്ന്റെ താക്കോൽ 2 വർഷം ആയി വെറുതെ ഇരുന്നു തൂരുമ്പികുവാണ്. ആർക്കെങ്കിലും ഒന്നു കൊടുക്ക്, ലെ ബോസേട്ടൻ ; ഇനി അടുത്ത സീസണിൽ കാണാം വോക്കെ,കഴിഞ്ഞ കൊല്ലാതെ പോലെ ഈ കൊല്ലം നൈസ് ആയി തേച്ചു.. ഇനി അടുത്ത കൊല്ലം കാണാം.. ഒകെ ബൈ തുടങ്ങിയ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

  കേരളത്തിൽ ലോക്ക് ഡൗൺ തുടരുന്നത് കൊണ്ടാണ് ഫിനാലെ വൈകുന്നതെന്നാണ് പ്രചരിക്കുന്ന മറ്റൊരു റിപ്പോർട്ട്. നിലവിൽ ലോക്ക്ഡൗണിനെ തുടർന്ന് സിനിമ, സീരിയൽ, ചാനൽ ഷോകളുടെ ചിത്രീകരണം നിർത്തിവെച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ മാത്രമേ ഷൂട്ടിങ്ങുകൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ജൂൺ 9 വരെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതെ സമയം ജൂൺ 15 ന് ഫിനാലെ കാണുമെന്നുളള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

  ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3: A Fangirl's Hilarious Request To Bigg Boss And Asianet Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X