For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് നിര്‍മാതാവ് വെളുപ്പിന് കണ്ട സ്വപ്നം; ലാലേട്ടന് മാത്രമല്ല പ്രപഞ്ചത്തിൽ ആർക്കും ആ സത്യം അറിയില്ല

  |

  ബിഗ് ബോസ് വിന്നര്‍ മണിക്കുട്ടനാണ്, അല്ല സായി വിഷ്ണുവാണ്. തുടങ്ങിയ പ്രവചനങ്ങള്‍ നീണ്ട് പോവുകയാണ്. വോട്ടിങ് അവസാനിച്ചെങ്കിലും വിന്നറെ പ്രഖ്യാപിക്കുന്നത് എന്നാണെന്ന് ഇനിയും വ്യക്തമല്ല. ജൂണ്‍ പതിനഞ്ചിന് നടക്കാന്‍ സാധ്യത ഉള്ളതായിട്ടാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരും ഈ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.

  വിവാഹശേഷം കാജൽ അഗർവാൾ ആകെ മാറി പോയി, വേറിട്ട ചിത്രങ്ങളുമായി നടി, കാണാം

  അതേ സമയം ബിഗ് ബോസിന്റെ നിര്‍മാതാവ് കാണുന്ന സ്വപ്‌നം എന്തായിരിക്കുമെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ രഞ്ജിനി ഹരിദാസ് അവതാരകയായി എത്തുന്ന ബിഗ് ബോസ് മൂന്നിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നതിനെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  കുറച്ച് ദിവസങ്ങളായുള്ള ബിഗ് ബോസ് പ്രൊഡ്യൂസറുടെ ഒരു പുലര്‍ക്കാല സ്വപ്നം. രഞ്ജിനി ഹരിദാസ് (വിത്ത് വെട്ടിത്തിളങ്ങുന്ന സാരിയും സ്ലീവ്‌ലെസ് ബ്ലൗസും, വയലറ്റ് കളര്‍ തിളങ്ങുന്ന ലിപ്സ്റ്റിക്കും.) ഇത്രയും നേരം നമ്മള്‍ അടിച്ചു പൊളിച്ചു. അങ്ങനെ.. ആ ഒരു മൊമന്റ് വന്നിരിക്കയാണ് സുഹുര്‍ത്തുക്കളേ.. മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ ലാലിനെ ഞാന്‍ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. ലാലേട്ടന്‍ സ്റ്റേജിലേക്ക്) 'ഏഷ്യാനെറ്റ് എംടി, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍, നമ്മുടെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ വേദിയില്‍ എത്തിക്കഴിഞ്ഞു.

  വേദിയില്‍ ഭയഭക്തി ബഹുമാനങ്ങളോടെ അമിത വിനയച്ചിരിയോടെ വിനയ കുലപതി മണിക്കുട്ടന്‍, മലയാളികളെ കയ്യിലെടുക്കാനായി മുണ്ടില്‍. ഡാന്‍സ് കോസ്റ്റ്യൂം മുഴുവനും മാറാന്‍ സമയം കിട്ടാത്തത് കൊണ്ടോ എന്തോ, അതേ ലുക്കില്‍ റംസാന്‍. ഇവിടേയും തലയില്‍ റിബ്ബണും കെട്ടി, ഒന്നാം സ്ഥാനം സ്വയം ഉറപ്പിച്ച മുഖഭാവവുമായി കൊണ്ട് ഫിറോസ്, കഥയെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത ലുക്കില്‍ അനൂപ്, ഒരു ഓഞ്ഞ ചിരിയുമുണ്ട്.

  'ഇതൊക്കെ എന്താണപ്പാ, ഇങ്ങനെ ഷോ ഇടാന്‍ മാത്രം. ജയിച്ചവര്‍ക്കങ്ങ് കൊടുത്താല്‍ പോരെ? ബാക്കിയുള്ള വരെ വിളിച്ച് നാറ്റിക്കണോ? ഒരു പ്രോത്സാഹന സമ്മാനം പോലും ഇല്ലലോ.' - എന്ന് ഉള്ളത് ഉള്ളപോലെ പറയണമെന്നുണ്ടെങ്കിലും അതൊക്കെ അടക്കി വെച്ച്, സ്വതവേയുള്ള വിഷാദച്ചിരിയില്‍ അച്ഛന്റെ വിയോഗം ഏല്‍പിച്ച ദുഃഖവും കൂടിച്ചേര്‍ന്ന മന്ദഹാസവുമായി ഡിംപല്‍. കോട്ടിലും ഫുള്‍ സ്യൂട്ടിലും ഓസ്‌കാര്‍ വാങ്ങുന്ന സ്‌റ്റൈലില്‍ സായി. തിളങ്ങുന്ന ഡാര്‍ക്ക് സ്ലീവ് ലെസ് ബ്ലൗസും, ഡാര്‍ക് കളര്‍ സാരിയും മനോഹരമായ പുഞ്ചിരിയുമായി ഋതു.)

  രഞ്ജിനി ഹരിദാസ് തുടരുന്നു: ഏവരുടേയും സാന്നിദ്ധ്യത്തില്‍ വിന്നറെ പ്ര്യഖ്യാപിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. മൂന്ന് നാല് മണിക്കൂര്‍ അടിച്ചു പൊളിച്ച ആഘോഷ രാവിന് ശേഷം.. എല്ലാവരും ക്ഷീണിച്ചെന്ന് തോന്നുന്നു. എന്താ, ഓഡിയന്‍സിന്റെ ഭാഗത്ത് നിന്ന് ശബ്ദമൊന്നും ഇല്ലാത്തെ? ഒരാര്‍പ്പങ്ങ് വെച്ച് കൊടുത്തേ' (ക്രയിന്‍ ക്യാമറ ഓടിപ്പോകുമ്പോള്‍ ക്ലോസപ്പില്‍ മത്സരാര്‍ഥികളുടെ പേരെഴുതിയ പ്ലക്കാര്‍ഡുകളുമായി ഫാനരക്കൂട്ടങ്ങളുടെ ആര്‍പ്പു വിളികള്‍. കൂടുതല്‍ ആര്‍പ്പുവിളികളും പ്ലക്കാര്‍ഡുകളും മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവായി വന്ന മണിക്കുട്ടനാണ്.)

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  രഞ്ജിനി: വിന്നറെ പ്രഖ്യാപിക്കാന്‍ കേരളക്കരയുടെ പ്രിയപ്പെട്ട ശ്രീ മോഹന്‍ലാലിനെ ക്ഷണിച്ചു കൊള്ളുന്നു. ബാക്ക് ഗ്രൗണ്ടില്‍ വാഴുന്നവരാരോ എന്ന ടൈറ്റില്‍ സോംഗ്. രണ്ട് തരുണീമണികള്‍ സില്‍വര്‍ പ്ലേറ്റില്‍ റിബ്ബണ്‍ കെട്ടിയ ഒരു എന്‍വലപ്പുമായി മോഹന്‍ലാലിന്റെ അരികില്‍ വരുന്നു. ലാലേട്ടന്‍ അതെടുക്കുന്നു. വിന്നറുടെ പേരാണ്. അതില്‍ ആരുടെ പേരാണ് ഉള്ളത് എന്ന് ലാലേട്ടനെന്നല്ല, പ്രപഞ്ചത്തില്‍ തന്നെ ആര്‍ക്കുമറിയില്ല എന്നതാണ് സത്യം. (തുടരും)...

  English summary
  Bigg Boss Malayalam Season 3: A Hilarious Post Trolling Bigg Boss Producer Dream Went Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X