ജ്വല്ലറിയിലെ സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ജോലി വരെ, ആർക്കും അറിയാത്ത അനൂപ് കൃഷ്ണന്റെ കഥ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീത എന്ന പരമ്പരയിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. സീസൺ 3 ലെ സാധ്യത ലിസ്റ്റിൽ പേലും അനൂപിന്റെ പേര് ഇല്ലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ യഥാർഥ ജീവിതം കാണാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ ഇപ്പോൾ.

അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

ബിഗ് ബോസ് സീസൺ 3 ല കലിപ്പനാണ് അനൂപ്. സ്ത്രീകളെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അപ്പോൾ അനൂപിലെ കലിപ്പൻ പുറത്തു വരും. വാക്ക് തർക്കം ഒടുവിൽ കയ്യാങ്കളിയുടെ വക്കിൽ വരെ എത്താറുണ്ട്. മലയാളി പ്രേക്ഷകർക്ക് അറിയാത്ത് അനൂപിന്റെ മറ്റൊരു കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സമയം മലയാളമാണ് അനൂപിന്റ വിശേഷം പങ്കുവെച്ചിരിക്കുന്നത്.

ക്യാമറയ്ക്ക്  മുന്നിൽ എത്തിയത്

പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് അനൂപ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. വളരെ നേരത്തെ തന്നെ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു. മിമിക്രിയിലും നാടകങ്ങളിലും സജീവമായിരുന്നു താരം. 10 വർഷത്തോളം ചാൻസ് തേടി അലഞ്ഞതിനെ കുറിച്ച് അനൂപ് തന്നെ നേരത്തെ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ തന്നെ പറഞ്ഞിരുന്നു. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇവിടെ വരെയെത്തിയത്. സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രമായി ആളുകൾ തന്നെ തിരിച്ചറിയുന്നത് ആ പ്രയത്നത്തിന്റെ ഫലമാണ് എന്നും അനൂപ് പറഞ്ഞിരുന്നു..

സിനിമാ ജീവിതം

സീരിയലിൽ സജീവമാണെങ്കിലും സിനിമയിലും അനൂപിന് തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. പത്തോളം സിനിമയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. പ്രെയ്സ് ദ ലോർഡ്, ഞാൻ സംവിധാനം ചെയ്യും, സർവോപരി പാലാക്കാരൻ, കോണ്ടസ,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലാണ് അനൂപ് അഭിനയിച്ചത്. കൂടാതെ നായകനായും സിനിമയിൽ തിളങ്ങിയിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനത്തിലും അനൂപ് കൈ പതിപ്പിച്ചിട്ടുണ്ട്. നിരവധി മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനേതാവ് എന്നതിൽ ഉപരി മോ‍ഡലും അവതാരകനുമാണ് താരം.

സിനിമയ്ക്ക് മുൻപ്

എന്ത് ജോലിയും ചെയ്യാൻ അനൂപ് മടി കാണിക്കാറില്ല. പഠനത്തിന് ശേഷം ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു. ഈ സമയത്താണ് സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥ് വഴി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ അനൂപിന് അവസരം ലഭിക്കുന്നത്. സിനിമയ്ക്ക് ശേഷവും മറ്റുള്ള ജോലികൾ ചെയ്യാൻ അനൂപ് മടി കാണിച്ചിരുന്നില്ല.സ്വന്തം ക്ലീറ്റസിനു ശേഷം ഒരു ക്ളിനിക്കിൽ ജോലി ചെയ്യവേയാണ് മറ്റു ചില അവസരങ്ങൾ അനൂപിനെ തേടിയെത്തുന്നത്. പിന്നീടാണ് ജോലി വിട്ട് അഭിനയത്തിലേയ്ക്ക് പൂർണ്ണമായി ഇറങ്ങി തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
 ബിഗ് ബോസ് ഹൗസിലെ  അനൂപ്

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് അനൂപ്. എല്ലാവരോടും വളരെ അടുത്ത ബന്ധമാണ് അനൂപ് കാത്ത് സൂക്ഷിക്കുന്നത്. തെറ്റ് കണ്ടാൽ സൗഹൃദം നോക്കാതെ അത് തുറന്നട‌ിക്കാറുണ്ട്. ഇത് പലപ്പോഴും ബിഗ് ബോസ് ഹൗസിൽ വലിയ വഴക്കിന് കാരണമാകാറുമുണ്ട്. തന്റെ നിലപാടുകൾ കൃത്യസമയത്ത് വെളിപ്പെടുത്താറുമുണ്ട് 100 ദിവസം വരെ പോകുമെന്ന് പ്രേക്ഷകർ കരുതുന്ന മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X