ഭാഗ്യലക്ഷ്മിയുടേയും സന്ധ്യയുടേയും ഫെമിനിസം പൊളിച്ചടുക്കി പ്രേക്ഷകർ, അഞ്ച് ആഴ്ചത്തെ നോമിനേഷൻ
ബിഗ് ബോസ് സീസൺ 3 ലെ പോയ വാരത്തിലെ എവിക്ഷൻ ബിഗ്ബോസ് ഹൗസിൽ മാത്രമല്ല പുറത്തും വലിയ ചർച്ചയായിരിക്കുകയാണ് . മജ്സിയ ഭാനുവാണ് ആറാം ആഴ്ചയിൽ ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. ആറാമത്തെ ആഴ്ചയിലും പെണ്ണുങ്ങളുടെ വശത്ത് നിന്നാണ് ആളുകൾ പോയിരിക്കുന്നതെന്നും സ്ത്രീകളുടെ സൈഡ് കാലിയാകുന്നുവെന്നുള്ള ഭാഗ്യലക്ഷ്മിയുടേയും സന്ധ്യയുടേയും പരാമർശമാണ് പുറത്ത് വലിയ ചർച്ചയായിരിക്കുന്നത്. ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഫിറോസിനോടായിരുന്നു ഭാഗ്യലക്ഷ്മിയും സന്ധ്യയും ഇക്കാര്യം പറഞ്ഞത്. ആറാമത്തെയാഴ്ചയിലും വീണ്ടും പുറത്തുപോയിരിക്കുന്നത് ഒരു പെണ്ണ് തന്നെ. പെണ്ണുങ്ങളുടെ സൈഡ് കാലിയായി വരുന്നു, ആണുങ്ങള്‍ ആരും പോകുന്നുമില്ല ഇത് ശരിയല്ലെന്ന് സന്ധ്യ പറഞ്ഞു. അത് ശരിയാണെന്നും ഇതുവരെ പുറത്ത് പോയത് ലക്ഷ്മിയും എയ്ഞ്ചലും മിഷേലും രമ്യയും ആണെന്നും അവര്‍ അത്ര സ്ട്രോങ്ങ് മത്സരാർഥികളല്ലാത്തതിനാലാണ് പുറത്തുപോയത്. എന്നാൽ മജ്‍സിയ അങ്ങനെയായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മിയും പറഞ്ഞിരുന്നു. ഇപ്പോഴിത ഇവരുടെ ഈ പരാമർശമാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരിക്കുന്നത്.
കഴിഞ്ഞ 5 ആഴ്ചയിലെ ഇവരുടെ നോമിനേഷൻ ചൂണ്ടി കാണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... സ്ത്രീകൾ പുറത്തു പോയി എന്നു പറഞ്ഞു അടുത്ത ഷോ ഇറക്കാൻ നോക്കുന്ന ഈ രണ്ടെണ്ണം കഴിഞ്ഞ 5 ആഴ്ചകളും നോമിനേറ്റ് ചെയ്തവരുടെ ലിസ്റ്റ് വെറുതെ ഒന്ന് നോക്കാം.സന്ധ്യ നോമിനേറ്റ് ചെയ്തത് ഇവരെയാണ്. ഋതു, ലക്ഷ്മി,സൂര്യ,ഡിംപിൾ,സജ്‌ന, ഫിറോസ് സൂര്യ,സജ്‌ന-ഫിറോസ്, രമ്യ,ഡിംപിൾ, സജ്‌ന-ഫിറോസ് എന്നിവരെയാണ്
ഭാഗ്യലക്ഷ്മി നോമിനേറ്റ് ചെയ്തത് ,സന്ധ്യ, അഡോണി,ഡിംപിൾ,സൂര്യ,സജ്‌ന-ഫിറോസ്,സൂര്യ, ഡിംപിൾ,സജ്‌ന-ഫിറോസ്, ഡിംപിൾ, മജ്സിയ തുടങ്ങിയവരെയാണ്
ഇതിൽ നിന്നൊക്കെ എന്തു മനസിലാക്കാം, ഭാഗ്യചേച്ചീടെ ഫെമിനിസം തന്നെ ആളെകൂട്ടാൻ ആണെന്ന്, അത്രേ ഒള്ളൂ. മറ്റേതിനെ പിന്നെ ഒന്നും പറയുന്നില്ല, ബിഗ്ഗ് ബോസ് പോലും മറന്നു പോയ മുതലിനെ പറ്റി വല്ലോം പറഞ്ഞാൽ ശാപം കിട്ടും, അതുകൊണ്ടാണ്. പിന്നെ നിങ്ങളും മണ്ടന്മാർ ആയിരിക്കും, നിങ്ങടെയൊക്കെ വാക്കു കേട്ടു കൂടെ നിൽക്കുന്നവരും മണ്ടന്മാർ ആയിരിക്കും, പക്ഷേ ഞങ്ങൾ പ്രേക്ഷകർ അതല്ല തല്ക്കാലം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.


Click it and Unblock the Notifications